To listen you must install Flash Player.

Sunday 21 July 2013



പ്രമേഹ രോഗശമനത്തിന് പാവക്ക



ആംഗലയഭാഷയില്‍ ബിറ്റര്‍ഗൌഡ് എന്നും സംസ്കൃതത്തില്‍ കാരവല്ലി എന്നും അറിയപ്പെടുന്ന പാവയ്ക്ക അഥവാ കൈപ്പയ്ക്ക കുക്കുര്‍ബിറ്റേസി എന്ന സസ്യകുലത്തിലെ അംഗമാണ്. നമുക്കു ലഭിക്കുന്ന പച്ചക്കറികളില്‍ വച്ച് കയ്പ്പു രസത്തിന്റെ റാണിയായി അറിയപ്പെടുന്ന പാവയ്ക്കയുടെ ഔഷധ മേന്മകള്‍ വിസ്മയാവഹമാണ് എന്നു പറയാതെ തരമില്ല.
പ്രമേഹരോഗികള്‍ക്ക്   പാവയ്ക്ക    ഒന്നാന്തരമൊരു ഔഷധമാണ്. പതിവായി പാവയ്ക്ക നീരു കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയും. പാവക്കാനീര് വെറും വയറ്റില്‍ കഴിക്കുന്നതാണ് ഏറെ ഉത്തമം. കടും പച്ചനിറമുള്ള കയ്പ്പന്‍ പാവയ്ക്ക  നിത്യവും കറി വച്ചു കൂട്ടുന്നത് പ്രമേഹ രോഗശമനത്തിന് വഴിയൊരുക്കും. ഇളം പച്ച നിറമുള്ള വെണ്‍ പാവയ്ക്ക അധികം കയ്പ്പില്ലാത്തതും വാതപിത്തരോഗശമനത്തിന് ഫലമേകുന്നതുമാണ്‍്. നൂറു ഗ്രാം പാവയ്ക്കയില്‍ നാന്നൂറ്റിഅമ്പതു മില്ലിഗ്രാം ഇരുമ്പും3.20 ഗ്രാം പ്രോട്ടീനും 32 മില്ലീഗ്രാം കാത്സ്യവും അടങ്ങിയിട്ടുണ്ട്. പാവയ്ക്കയിലെ ചരാന്റിന്‍ എന്ന പദാര്‍ഥമാണ് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നത്
പാവയ്ക്കാ നീരില്‍ ചെറുതേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കഴിക്കുകയാണെങ്കില്‍ ശരീരത്തിന്റെ അമിത വണ്ണം കുറഞ്ഞു കിട്ടുമെന്നു മാത്രമല്ല., ശരീരത്തിലെ രക്തക്കുറവ് പരിഹരിക്കപ്പെടുകയുയും ചെയ്യും. വയറുകടി, മലശോധനക്കുറവ്, വിരശല്യം എന്നീ അസുഖങ്ങള്‍ക്ക് പാവയ്ക്ക കഴിക്കുന്നത് ഗുണകരമാണ്
പാവയ്ക്കയും അതിന്റെ ഇലയും സോറിയാസിസ് എന്ന ചര്‍മ്മ രോഗത്തിന്‍് വളരെ ഫലം ചെയ്യുന്ന ഒറ്റമൂലിയാണ്. പാവയ്ക്ക കറി വച്ചു കഴിക്കുന്നതും, പച്ചയായികഴിക്കുന്നതും രോഗശമനം, കൈവരുത്തും. പാവലിന്റെ ഇലപിഴിഞ്ഞ നീര്‍് ഒരൌണ്‍സ് വീതം ദിവസവും രണ്ട്നേരം കഴിക്കുകയാണെങ്കില്‍ എത്ര പഴകിയ സോറിയാസിസ് ആണെങ്കില്‍പ്പോലും ഫലം ഉറപ്പ് .അതു പോലെ മുലപ്പാല്‍ കുറഞ്ഞ സ്ത്രീകള്‍ പാവലിലയുടെ നീര്‍ പതിനഞ്ച് മില്ലീലിറ്റര്‍ വീതം അല്‍പ്പം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും രണ്ടു പ്രാവശ്യം കഴിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധനവിന് ഉപകരിക്കും.
പാവലിലച്ചാറില്‍ ചന്ദനം അരച്ച് കലക്കിക്കുടിച്ചാല്‍ രക്താര്‍ശ്ശസ് ശമിക്കും. കുടല്‍ വൃണങ്ങള്‍ക്ക് പാവലില നീര് തേന്‍ ചേര്‍ത്ത് സേവിക്കുന്നത് രോഗമുക്തിക്ക് വഴിയൊരുക്കും. പാവല്‍ സമൂലം ഉണക്കിപ്പൊടിച്ച പൊടി വൃണങ്ങള്‍ക്കു പുറമെ വിതറുന്നത് വൃണം കരിഞ്ഞു കിട്ടാന്‍ ഉപകരിക്കും. ഉദരസ്സംബന്ധമായ മിക്ക അസുഖങ്ങള്‍ക്കും പാവയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും. വിരയുടെയും കൃമിയുടെയും ഉപദ്രവമുള്ളവര്‍ക്ക് പാവയ്ക്ക പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി അസുഖ ശമനം കൈവരുത്താം
 പാവലിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കൊടുത്താല്‍ കുട്ടികള്‍ക്കുണ്ടാകുന്ന ചര്‍ദ്ദിക്ക് ശമനം വരും അര ഔണ്‍സ് പാവയ്ക്കാനീരില്‍ അര ഔണ്‍സ് തേനും ചേര്‍ത്ത് നിത്യവും രണ്ടു നേരം സേവിക്കുകയാണെങ്കില്‍ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് അനുഭവപ്പെടുന്ന വയറു വേദനയ്ക്ക് കുറവുണ്ടാകും. രക്തക്ഷയത്താലും പലവിധ അസുഖങ്ങളാലും ഉണ്ടാകുന്ന ശരീര വിളര്‍ച്ചയ്ക്ക് പരിഹാരം നല്‍കാന്‍ പാവലിന് അപാരമായ കഴിവുണ്ടെന്ന വൈദ്യശാസ്ത്ര വിശകലനം വിസ്മരിക്കതിരിക്കുക.

0 comments:

Post a Comment