To listen you must install Flash Player.

Sunday 21 July 2013


കൊളസ്ട്രോള്‍ ചാര്‍ട്ട്




കൊളസ്ട്രോള്‍ ചാര്‍ട്ട് ...

    പ്രായം, ശരീര സ്ഥിതി, പാരമ്പര്യം എന്നീ ഘടകങ്ങള്‍ ഒരാളില്‍ കൊളസ്ട്രോളിനെ അക്രമകാരിയാക്കുന്നതില്‍ പ്രധാന  പങ്കാളികളാകുന്നു. ജീവിത രീതിയും ഭക്ഷണശൈലിയും മാറ്റിയെടുത്താല്‍ കൊളസ്ട്രോള്‍ അപകടകരമല്ലാത്ത തോതിലേക്ക് കൊണ്ടുവരാന്‍ കഴിയും.  മനുഷ്യശരീരത്തിലെ ഓരോ ഞരമ്പിലും മാംസപേശിയിലും ധമനികളിലും കൊളസ്ട്രോളിന്റെ സാന്നിദ്ധ്യമുണ്ട്.  പക്ഷെ, ഇത് അപകടകരമായ തോതിലെത്തുമ്പോഴാണ് അതീവ ജാഗ്രതയും ശ്രദ്ധയും വേണ്ടത്.

എല്‍ ഡി എല്‍ കൊളസ്ട്രോള്‍

    ലിപ്പോ പ്രോട്ടീന്റെ അളവു കുറയുകയും എല്‍ ഡി എല്‍ കൊളസ്ട്രോള്‍ സാന്നിദ്ധ്യം അമിതമായി വര്‍ദ്ധിക്കുകയും ചെയ്യുമ്പോഴാണ് ഹൃദയ ധമനികളുടെ ഭിത്തിയില്‍ മാംസളത കൂടി തുടങ്ങുന്നത്. അപകടത്തിന് ഇടയാക്കുന്ന സ്ഥിതിവിശേഷമാണിത്.  ഇതാണ് എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ ക്രമ പട്ടിക.

എല്‍.ഡി.എല്‍. കൊളസ്ട്രോള്‍ ക്രമ പട്ടിക

100 നേക്കാള്‍ കുറവ്
സുരക്ഷിത നില
100 - 129
സുരക്ഷിത നിലയോടടുത്ത്
130 - 159
ഉയര്‍ന്ന പരിധി
160 - 189
ഉയര്‍ന്ന നില
190 കൂടുതലും
വളരെ ഉയര്‍ന്ന നില/അപകടകരം

എച്ച് ഡി എല്‍ കൊളസ്ട്രോള്‍ ക്രമ പട്ടിക

    പ്രായം കൂടുംതോറും എച്ച് ഡി എല്‍ കൊളസ്ട്രോള്‍ സാന്നിദ്ധ്യം ശരീരത്തില്‍ വര്‍ദ്ധിക്കുക സ്വാഭാവികമാണ്. ശരീരത്തില്‍ എച്ച് ഡി എല്‍ അല്ലെങ്കില്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതില്‍ എച്ച് ഡി എല്‍ കൊളസ്ട്രോളിന് പ്രധാന റോളുണ്ട്.  പ്രമേഹം, ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലെ രോഗബാധ, പൊണ്ണത്തടി എന്നിവ മൂലം ഹൃദയധമനികളില്‍ തകരാറുണ്ടാകാതിരിക്കാനും പക്ഷപാതവും ഹൃദയാഘാതവും വരാനുള്ള സാധ്യതകള്‍ കുറയ്ക്കുന്നതിനും എച്ച് ഡി എല്ലിന്റെ തോത് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.

എച്ച് ഡി എല്‍ കൊളസ്ട്രോള്‍ ക്രമ പട്ടിക
60 ഉം കൂടുതലും
സുരക്ഷിതം
40 - 59
സുരക്ഷിത നിലയോടടുത്ത്
40 ല്‍ കുറവ്
അതീവ ഗുരുതരം
ട്രിഗ്ളിസെറൈഡ്സ് ക്രമ പട്ടിക
    
    കൊളസ്ട്രോള്‍ അളവ് പരിശോധിക്കുന്നതോടൊപ്പം ട്രിഗ്ളിസെറൈഡ്സിന്റെ തോതും ഒപ്പം പരിശോധിക്കുന്നതാണ് അഭികാമ്യം. ട്രിഗ്ളിസെറൈഡ്സിന്റെ തോത് കൂടുന്നതോടെ ഹൃദയാഘാതത്തിന്റേയും പക്ഷാഘാതത്തിന്റേയും സാധ്യതകള്‍ വര്‍ദ്ധിക്കുന്നു.

ട്രിഗ്ളിസെറൈഡ്സ് ക്രമ പട്ടിക  

150 നേ ക്കാള്‍ കുറവ്
സുരക്ഷിത അവസ്ഥ
150 - 199
സുരക്ഷിത പരിധി
200 - 499
ഉയര്‍ന്ന നില
240 ഉം കൂടുതലും
ഏറ്റവും ഉയര്‍ന്ന അവസ്ഥ

കൊളസ്ട്രോള്‍ ക്രമ പട്ടിക   
 
    കുറഞ്ഞ തോതിലുള്ള എല്‍ ഡി എല്‍ നിലനിര്‍ത്തുകയും ഉയര്‍ന്ന തോതിലുള്ള എച്ച് ഡി എല്ലും ആരോഗ്യകരവും സക്രിയവുമായ സാധാരണ ജീവിതം നയിക്കാന്‍ ആവശ്യമാണ്.  എല്‍ ഡി എല്ലിന്റെ അമിത സാന്നിദ്ധ്യം ഹൃദയകോശങ്ങളെ രോഗാതുരമാക്കുന്നു.  എല്‍ ഡി എല്‍, എച്ച് ഡി എല്‍, വി എല്‍ ഡി എല്‍ എന്നിവ ചേര്‍ന്നാണ് മൊത്തത്തില്‍ കൊളസ്ട്രോള്‍ തോത് കണക്കാക്കുന്നത്.

മൊത്തം കൊളസ്ട്രോള്‍ ക്രമ പട്ടിക

200 നേക്കാള്‍ കുറഞ്ഞത്
സുരക്ഷിതം
200 - 239
സുരക്ഷിത പരിധി
240 ഉം കൂടുതലും
ഉയര്‍ന്ന നില



കൊളസ്ട്രോള്‍ അനുപാതം

    പ്രായാധിഷ്ഠിതമായ കൊളസ്ട്രോല്‍ അനുപാതം തിട്ടപ്പെടുത്താന്‍ സാധ്യമല്ല. അനുപാതം വിവിധ വ്യക്തികളില്‍ അവരവരുടെ ശരീരാവസ്ഥയും രോഗങ്ങളും മറ്റു പ്രശ്നങ്ങളും അടിസ്ഥാനമായി മാറിയിരിക്കും.

    അനുകരണീയമായി നിര്‍ദ്ദേശിക്കുന്ന അനുപാതം മൊത്തം കൊളസ്ട്രോളില്‍ എച്ച് ഡി എല്ലിന്റെ പങ്കാംശം ചേര്‍ന്നതാണ്. 3.5:1 ആണ് അനുകരണീയ നില.

എന്നാല്‍ എച്ച് ഡി എല്‍/എല്‍ ഡി എല്‍ ആകട്ടെ 0.4 : 1
കൂടാതെ എല്‍ ഡി എല്‍/എച്ച് ഡി എല്‍ അനുപാതം 2.5:1 ആയി പരിഗണിക്കുന്നു.

കൊളസ്ട്രോള്‍ ക്രമപട്ടിക (Blood Cholesterol Chart)


[കുറഞ്ഞതും കൂടിയതും ഉള്‍പ്പെടെ]

രക്തത്തിലെ കൊളസ്ട്രോള്‍ ക്രമ പട്ടിക
അനുകരണീയ അളവ്
അപകടപരിധി
ഉയര്‍ന്ന പരിധി
ആകെ കൊസ്ട്രോള്‍
<200
200 - 240
>240
ട്രിഗ്ളിസെറൈഡ്സ്
<150
150 - 500
>500
താഴ്ന്ന സാന്ദ്രതയുള്ള കൊളസ്ട്രോള്‍
<130
130 - 160
>240
ഉയര്‍ന്ന സാന്ദ്രതയുള്ള കൊളസ്ട്രോള്‍
>50
50 - 35
<35

0 comments:

Post a Comment