To listen you must install Flash Player.

Sunday, 21 July 2013


Blood Pressure

കാലിന് വിശ്രമമില്ലെങ്കില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുംവിശ്രമരഹിതമായി ദീര്‍ഘസമയം നില്‍ക്കുകയോ നിന്ന് ജോലിചെയ്യുകയോ, നടക്കുകയോ ചെയ്യുന്നവര്‍ക്ക് അതി രക്തസമ്മര്‍ദ്ദം പിടിപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണ്. രക്തസമ്മര്‍ദ്ദം പിടികൂടാനുള്ള കാരണങ്ങളില്‍ ഒന്നായി ഇതിനെ അംഗീകരിച്ചു കഴിഞ്ഞു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ (American Heart Association) ഏറ്റവും പുതിയതായി പുറത്തിറങ്ങിയിട്ടുള്ള ജേര്‍ണലിലാണ് ഇതു സംബന്ധിച്ച ഗവേഷണ ഫലങ്ങളും മറ്റും വിശദീകരിച്ചിരിക്കുന്നത്.
കാലുകള്‍ക്ക് അമിതാദ്ധ്വാനം നല്‍കുന്നവരില്‍ 26 ശതമാനത്തില്‍ കൂടുതല്‍ പേര്‍ക്കാണ് അതിരക്ത സമ്മര്‍ദ്ദം പിടിപ്പെട്ടിരിക്കുന്നത്. കാലുകള്‍ക്ക് അമിതമായി അദ്ധ്വാനം നല്‍കുന്നത് ഒഴിവാക്കിയാല്‍ രക്തസമ്മര്‍ദ്ദത്തെ കൈപിടിലൊതുക്കാമെന്ന് പഠനത്തില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് എ എച്ച് എയുടെ പ്രസിദ്ധീകരണമായ ഹൈപ്പര്‍ ടെന്‍ഷനില്‍ (Hypertension) എഴുതിയ ലേഖനത്തില്‍ ഡോ.സല്‍മ ബട്ടൂള്‍ അന്‍വര്‍ പറയുന്നു. മദ്ധ്യവയസ്ക്കകള്‍ക്കാണ് റെസ്റ്ലസ് ലെഗ്സ് സിഡ്രം (Restless legs Sydrome - RLS) സാധാരണ നിലയില്‍ കണ്ടുവരുന്നതും ഇവര്‍ക്കാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉടലെടുക്കാനുള്ള വര്‍ദ്ധിച്ച സാധ്യതകളുമെന്ന് ചൂണ്ടിക്കാട്ടുന്നു.
2005 ല്‍ തുടങ്ങിയ ഗവേഷണങ്ങളും പരീക്ഷണങ്ങളും നിരവധി പേരില്‍ നടത്തിയ ശേഷമായിരുന്നു ഇത്തരത്തിലൊരു നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നത്. ചിലര്‍ക്ക് ഐയേണ്‍ (Iron Tablets) ഗുളികകള്‍ നല്‍കിയാല്‍ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളു വെന്നാണ് ഡോ.അന്‍വര്‍ പറയുന്നത്. എന്നാല്‍, രക്തസമ്മര്‍ദ്ദം പിടിപ്പെടുന്നതിന് മുമ്പായി ഇത് മനസിലാക്കി ചികിത്സ തേടേണ്ടതുണ്ട്. ശരാശരി 54 വയസ്സ് പ്രായമുള്ള 97,642 സ്ത്രീകളെയാണ് പഠനത്തില്‍ ഗവേഷകര്‍ ഉള്‍പ്പെടുത്തിയിരുന്നത്; നേഴ്സസ് ഹെല്‍ത്ത് സ്റഡി രണ്ടാംഭാഗത്തിലായിരുന്നു (Nurses Health Study -II) ഇതുള്‍പ്പെടുത്തിയിരുന്നത്. 80 ശതമാനം സ്ത്രീകള്‍ക്കും വിശ്രമരഹിതകാലുകളുള്ളതായി മനസിലാക്കി; ഇവരില്‍ ഒട്ടുമിക്കവര്‍ക്കും ഇതോടെ രക്തസമ്മര്‍ദ്ദതോത് വര്‍ദ്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കുക, ജീവിതശൈലി മാറ്റം, ആരോഗ്യകരമായ ഭക്ഷണരീതി, ശാരീരിക അദ്ധ്വാനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു വിശ്രമരഹിത കാലുകളുടെ കാരണങ്ങള്‍. 2006ല്‍ മാത്രമായി അമേരിക്കയില്‍ വിശ്രമരഹിതകാലുകളുമായി ബന്ധപ്പെട്ട്അതിരക്തസമ്മര്‍ദ്ദത്തില്‍ മരണമടഞ്ഞവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. 3.26 ലക്ഷം പേരാണ് മരണമടഞ്ഞത് - ഹാവാര്‍ഡ് മെഡിക്കല്‍ സ്ക്കൂളിലെ ഡോ.സിയാങ്ങ് ഗാവോ വ്യക്തമാക്കി. ഡോ.സിയാങ്ങ് ഗാവോയും സംഘവും നടത്തിയ ഗവേഷണ നിരീക്ഷണങ്ങളില്‍ 98000 സ്ത്രീകളെയായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്; ഇവരും മധ്യവയസ്ക്കകളായിരു ന്നെന്നതും ശ്രദ്ധേയമാണ്. പുരുഷന്മാരില്‍ നടത്തിയ പഠനത്തില്‍ നിന്നും വിശ്രമഹരിതകാലുകള്‍ രക്താതി സമ്മര്‍ദ്ദത്തിന് ഇടയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്; എന്നാല്‍ സ്ത്രീകളില്‍ ഇതനുഭവപ്പെടുന്നത്രയില്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്.
മാംസപേശികള്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കാത്തവരില്‍ റെസ്റ്ലസ് ലെഗ്സ് നിഡ്രം കണ്ടുവരുന്നുണ്ട്. ശരീരത്തില്‍ മാഗ്നീഷ്യത്തിന്റെ അളവു കുറയുമ്പോഴാണിത് ഉണ്ടാകുന്നത്. ഇതിന്റെ കുറവ് മാംസപേശികളുടെ ആരോഗ്യത്തിനേയും ദൃഢതയേയും ബാധിക്കുന്നു. മസില്‍ പിടുത്തം, അതിക്ഷീണം, തളര്‍ച്ച, വലിവ് എന്നിവയും ഈ പോഷകത്തിന്റ അഭാവത്തില്‍ അനുഭവപ്പെടുന്നു. മാഗ്നീഷ്യത്തിന്റെ കുറവുമൂലം രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നതായും കണ്ടെത്തിയിട്ടുണ്ട് നേരത്തെ.
കടുത്ത ഹൃദയാഘാതം വന്നവര്‍ക്കും ചമ്രംപടിയിട്ടിരിക്കാന്‍ സാധ്യമായാല്‍, കാല്‍ മടക്കിയുള്ള ഇരിപ്പ്, പെട്ടെന്നുള്ള രോഗശാന്തിക്ക് സാധ്യമാകുമെന്നാണ് വൈദ്യശാസ്ത്രസംഘം വിലയിരുന്നത്. മ്യൂണിച്ച് സര്‍വ്വകലാശാലയില്‍ ഇതേപ്പറ്റി പഠനം നടത്തിയ ഡോ.ബര്‍ണാഡ് ഫെഡേര്‍സ് സണ്‍ പറയുന്നത് കഠിന ഹൃദയാഘാതമുണ്ടായവരില്‍ ചിലര്‍ക്ക് ചെറിയ തോതില്‍ ശരീരത്തിന്റെ അവയവങ്ങള്‍ക്ക് തളര്‍ച്ച സംഭവിക്കാന്‍ ഇടയുണ്ട്. ഇവരില്‍ പലര്‍ക്കും ചമ്രംപടിയിട്ടിരിക്കുന്നത് അസാധ്യമായേക്കാം. പക്ഷെ, കാല്‍മടക്കി ഇരിക്കാന്‍ കഴിയുന്നവര്‍ക്ക് ഹൃദയാഘാതത്തില്‍ പ്രതികൂല ഫലങ്ങളില്‍ നിന്നും മോചനം നേടാന്‍ എളുപ്പമായിരിക്കുമെന്നാണ്.
കേരളത്തില്‍ കാലിന് വിശ്രമം നല്‍കാതെ തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണം കുറവാണ്. വീട്ടുപണികളാണെങ്കിലും മണിക്കൂറുകളോളം നില്‍ക്കേണ്ടതായോ വരുന്നില്ല. തൊഴിലാളി സ്ത്രീകളാണെങ്കില്‍ അവരുടെ ഭക്ഷണം, ജീവിതശൈലി എന്നിവ മൂലവും റെസ്റ്ലസ് ലെഗ്സ് സിഡ്രം അനുഭവിക്കുന്നത് കുറവായിരിക്കും. എന്നാല്‍, ചില രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് ആശുപത്രി വാര്‍ഡുകളിലും മറ്റും ജോലി ചെയ്യുന്ന നേഴ്സുമാര്‍, പാടശേഖരങ്ങളില്‍ കൃഷിപണി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ കാലിന് വിശ്രമം വേണ്ട വിധം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ ക്ഷണിച്ചു വരുത്തുകയാകും ഫലം. ഒപ്പം, ശരീരത്തിലെ മെഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതും ഇടയ്ക്കിടെ പരിശോധിച്ചറിയുന്നതും നല്ലതാണ്.

0 comments:

Post a Comment