To listen you must install Flash Player.

Sunday 21 July 2013


സ്തനാര്‍ബുദം-------Breast Cancer

സ്തനത്തിലുണ്ടാകുന്ന മുഴകള്‍
സ്തനത്തിലുണ്ടാവുന്ന വേദന.
സ്തനത്തിന്റെ ആകൃതിയില്‍ വരുന്ന മാറ്റങ്ങള്‍.
തൊലിപ്പുറത്തുണ്ടാകുന്ന മാറ്റങ്ങള്‍.
മുലഞെട്ട് അകത്തേക്ക് വലിഞ്ഞിരിക്കല്‍.
കക്ഷത്തിലുണ്ടാവുന്ന കഴലവീക്കം.
മുലക്കണ്ണില്‍ നിന്നുള്ള നിറമില്ലാത്ത സ്രവങ്ങളുടെ വരവ്.
മുലക്കണ്ണിനുണ്ടാവുന്ന നിറം മാറ്റം.
സ്തനങ്ങളില്‍ നിന്ന് രക്തം വരിക.
വിശപ്പില്ലായ്മ
തൂക്കം കുറയല്‍
സ്തനത്തിന്റെ ഏതെങ്കിലും ഭാഗം കല്ലുപോലെ കട്ടികൂടിയിരിക്കുക.
ജനിതക കാരണങ്ങള്‍. -


സ്തന പരിശോധന നടത്തേണ്ടത് എങ്ങനെ


20 വയസ് കഴിഞ്ഞ എല്ലാ സ്ത്രീകളും നിര്‍ബന്ധമായും മാസത്തിലൊരിക്കല്‍ സ്വയം സ്തന പരിശോധന ചെയ്തിരിക്കണം. എല്ലാ മാസവും ആര്‍ത്തവത്തിന് ശേഷം ഏതെങ്കിലും ഒരു ദിവസമാണ് പരിശോധന നടത്തേണ്ടത്. ആര്‍ത്തവ സമയത്തും അതിന് തൊട്ടു മുമ്പും ഒരു കാരണവശാലും ഈ പരിശോധന നടത്തരുത്. കാരണം ആര്‍ത്തവ സമയത്തുണ്ടാവുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം സ്തനങ്ങളില്‍ ചിലപ്പോള്‍ നീര്‍ക്കെട്ട് ഉണ്ടായേക്കാം. ഇത് ചിലപ്പോള്‍ മുഴയായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. അത്  പോലെ കുളിക്കുമ്പോള്‍ കണ്ണാടിയുടെ മുമ്പില്‍ നിന്ന് സ്തന ഞെട്ടുകള്‍ ഒരേ തരത്തില്‍ ആണോയെന്ന് പരിശോധിക്കുക. എന്തെങ്കിലും മുഴയോ, തടിപ്പോ, വീക്കമോ, നിറവ്യത്യാസമോ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക. സോപ്പോ, എണ്ണയോ പുരട്ടിയ വിരലുകള്‍ കൊണ്ട് സ്തനം പരിശോധിക്കുക. ഇടതു സ്തനം പരിശോധിക്കാന്‍ വലതു കൈയും, വലതു സ്തനം പരിശോധിക്കാന്‍ ഇടതു കൈയും ഉപയോഗിക്കാം. ഇടതു സ്തനം പരിശോധിക്കുന്നതിന് ഇടതു കൈ ഉയര്‍ത്തി തലയുടെ പുറകില്‍ വെക്കുക. വലതു കൈയിലെ പെരുവിരല്‍ ഒഴികെയുള്ള നാലു വിരലുകളുടെ ഉള്‍വശം കൊണ്ട് വൃത്താകൃതിയില്‍ സ്തനങ്ങളില്‍ ഓടിച്ച് പരിശോധിക്കുക. കക്ഷ ഭാഗവും പരിശോധിക്കുക. ഇടതു സ്തനം പരിശോധിച്ചതു പോലെ വലതു സ്തനവും പരിശോധിക്കുക. മുല ഞെട്ടില്‍ അമര്‍ത്തി എന്തെങ്കിലും സ്രവം വരുന്നുണ്ടോ എന്നും നോക്കുക
.

0 comments:

Post a Comment