To listen you must install Flash Player.

Monday 8 July 2013


അഡോബ് ഫോട്ടോഷോപ്പ് CS6 സൌജന്യമായി


ലോകത്തെ ഏറ്റവും മികച്ച ഫോട്ടോ എഡിറ്റിങ്ങ് സോഫ്റ്റ് വെയർ ഏതാണ് എന്ന് ചോദിച്ചാൽ അത് അഡോബ് ഫോട്ടോഷോപ്പ് തന്നെയാണ്. ചെറുതും വലുതുമായ നിരവധി മറ്റ് സോഫ്റ്റ് വെയറുകളും, അനവധി ഓൺലെൻ ഫോട്ടോ എഡിറ്റിങ്ങ് വെബ്സൈറ്റുകളും നിലവിൽ വന്നിട്ടും ഫോട്ടോഷോപ്പിന്റെ ജനപ്രീതിക്കും, പ്രചാരത്തിനും ഒരു കുറവും വന്നിട്ടില്ല. വില അല്പം കൂടുതൽ ആണെന്നല്ലാതെ ഒരു പരാതിയും ഫോട്ടോഷോപ്പിനെപ്പറ്റി ഉയർന്നു വന്നിട്ടില്ല.
ഇടയ്ക്കിടെ പുറത്തിറങ്ങുന്ന പുതിയ വെർഷനുകൾ എന്നും ഫോട്ടോഷോപ്പിനെ സജീവമാക്കി നിലനിർത്തുന്നു. പേരിൽ മാ‍ത്രമല്ല മികച്ച ഒരുപടി സവിശേഷതകളുമായാണ് എന്നും ഫോട്ടോഷോപ്പ് പുറത്തിറങ്ങാറുള്ളത്. ഇപ്പോൾ ഏറ്റവും പുതിയ വെർഷൻ CS6ന്റെ ട്രയൽ വെർഷൻ സൌജന്യമായി അഡോബിന്റെ സൈറ്റിൽ നിന്നു ഡൌൺലോഡ് ചെയ്യവുന്നതാണ്. ഒറിജിനൽ വെർഷൻ പുറത്തിറങ്ങുന്നതു വരെ എങ്കിലും സൌജന്യമായി നിങ്ങൾക്ക് ഫോട്ടോഷോപ്പ് ഉപയോഗിച്ച് നോക്കാമല്ലോ.
അഡോബ് ഫോട്ടോഷോപ്പ് CS6 സൌജന്യമായി ഡൌൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സാധാരണ പുതിയ വെർഷനുകളെ അപേക്ഷിച്ച് വളരെയേറെ പുതിയ ഫീച്ചറുകൾ ഇത്തവണ അഡോബ് ഉൾപ്പെടുത്തിയിട്ടുണ്ട്. 3D ഫോട്ടോകൾ പോലും എഡിറ്റ് ചെയ്യാമെന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷത. ഒപ്പം തന്നെ സാധാരണ ചിത്രങ്ങൾക്കായി ഒരു മികച്ച സ്മാർട്ട് ബ്ലർ ടെക്നോളജിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപയോഗിച്ച് ഒരു ക്യാമറയി ചിത്രം പകർത്തുമ്പോൾ ആവശ്യാനുസരണം ബാക്ഗ്രൌണ്ട് ബ്ലർ ചെയ്യുന്നതു പോലെ ഫോട്ടോഷോപ്പ് ഉപയോഗിച്ചും ചെയ്യാവുന്നതാണ്.
പരിഷ്കരിച്ച ഗ്രാഫിക്സ് എഞ്ചിൻ വളരെ വേഗത്തിൽ പ്രതികരിക്കുന്ന ഒന്നാണ്. ഫോട്ടോയിലുള്ള വസ്തുക്കൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഇതിന് സ്വന്തമായി ബുദ്ധിയുണ്ട് എന്നു വേണമെങ്കിൽ പറയാം. മികച്ച യൂസർ ഇന്റർഫേസും അഡോബ് ഒരുക്കിയിട്ടുണ്ട്.
പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട ഫോട്ടോഷോപ്പ് വഴി എഡിറ്റ് ചെയ്ത മിക്ക ചിത്രങ്ങളും ഒരു കമ്പ്യൂട്ടർ ട്രിക്ക് ആണോ ക്യാമറ ട്രിക്ക് ആണോ എന്ന് തിരിച്ചറിയാൻ പോലും സാധിക്കില്ല. പുതിയ ഫോട്ടോഷോപ്പിൽ നിന്നും നമുക്ക് ഒരു പിടി മാജിക്കുകൾ പ്രതീക്ഷിക്കാം.

0 comments:

Post a Comment