കൊളസ്‌ട്രോളിന്റെയും യൂറിക് ആസിഡിന്റെയും അളവ് കൂടുതലുള്ളവര്‍
രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്തോറും കൊളസ്‌ട്രോള്‍ ലെവല്‍ കൂടിവരും. ഇത് ഹൃദ്‌രോഗസാധ്യതയും വര്‍ധിപ്പിക്കുന്നു. ജീവിതശൈലിയും വ്യായാമമില്ലായ്മയും ക്രമരഹിതമായ ഭക്ഷണവുമാണ് ഇതിന്റെ പ്രധാന കാരണം. കരളാണ് ശരീരത്തിനുവേണ്ട കൊളസ്‌ട്രോളുണ്ടാക്കുന്നത്. മുട്ട, ഇറച്ചി, എണ്ണ, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് നേരിട്ടും കൊളസ്‌ട്രോള്‍ ശരീരത്തിലെത്തും. ചിലതരം കൊളസ്‌ട്രോള്‍ ശരീരത്തിന് നല്ലതാണ്. അതേസമയം, കൊളസ്‌ട്രോള്‍ കൂടുന്നത് ഹൃദ്‌രോഗത്തിന്റെ സാധ്യത കൂട്ടും. എല്‍.ഡി.എല്‍ ഇനത്തില്‍പെട്ട കൊളസ്‌ട്രോള്‍ അമിതമാകുന്നതാണ് ഹൃദയാഘാതം വരെയെത്തുന്ന മാരക ഹൃദ്‌രോഗങ്ങള്‍ക്ക് കാരണം. ഉയര്‍ന്ന രക്തസമ്മര്‍ദം പോലെ തന്നെ എല്‍.ഡി.എല്‍ കൊളസ്‌ട്രോളും നിശ്ശബ്ദ കൊലയാളിയാണ്. കാരണം, മിക്കവരിലും രോഗലക്ഷണം കാണാറില്ല.
അതേസമയം, എച്ച്.ഡി.എല്‍ കൊളസ്‌ട്രോള്‍ ഹൃദയത്തിന് നല്ലതാണ്. എല്‍.ഡി.എല്‍ കൊളസ്‌ട്രോളിന്റെ അളവ് കഴിയാവുന്നത്ര കുറക്കുകയാണ് ഹൃദ്‌രോഗത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാര്‍ഗം. പഴം, പച്ചക്കറി, ധാന്യങ്ങള്‍, മല്‍സ്യം എന്നിവ ധാരാളം കഴിച്ച് നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയും വേണം.
രക്തത്തില്‍ ഉയര്‍ന്ന തോതില്‍ യൂറിക് ആസിഡ് കാണുന്നതും അപകടമാണ്. ഭക്ഷണത്തില്‍ കാണുന്ന 'പൂരിന്‍' എന്ന വസ്തുവിന്റെ ഉപോല്‍പ്പന്നമാണ് യൂറിക് ആസിഡ്. രക്തത്തിലൂടെ വൃക്കകളിലെത്തുന്ന യൂറിക് ആസിഡ് മൂത്രത്തില്‍ അടിയുന്നു. ആര്‍ത്രൈറ്റിസ്, മൂത്രക്കല്ല്, വൃക്കനാളികളിലുണ്ടാകുന്ന ബ്ലോക്ക് തുടങ്ങി വൃക്കകളുമായി ബന്ധപ്പെട്ട ഗുരുതര രോഗങ്ങള്‍ക്ക് യുറിക് ആസിഡ് കാരണമാകുന്നു. പാരമ്പര്യമായി യൂറിക് ആസിഡിന്റെ പ്രശ്‌നമുണ്ടാകാമെങ്കിലും മദ്യപാനം മൂലം യൂറിക് ആസിഡിന്റെ അളവ് ഉയരും. ഭക്ഷണത്തില്‍ റെഡ് മീറ്റ്, പയറുവര്‍ഗങ്ങള്‍, നട്‌സ്, ചെമ്മീന്‍, ഞണ്ട്, ട്യൂണ എന്നിവയുടെ അളവ് കുറക്കണം.
കൊളസ്‌ട്രോളിന്റെയും യൂറിക് ആസിഡിന്റെയും അളവ് കൂടുതലുള്ളവര്‍ പതിവായി പരിശോധന നടത്തണം. ഗുരുതരമായ പല ഹൃദ്‌രോഗങ്ങള്‍ക്കും രോഗലക്ഷണമുണ്ടാകില്ല. ഡോക്ടറുടെ പരിശോധനയില്‍ മാത്രമേ ഇവ കണ്ടെത്താനാകൂ.
0 comments:
Post a Comment