To listen you must install Flash Player.

Saturday 20 July 2013

കുടവയര്‍ കുറയ്‌ക്കാം


സ്വന്തം വയറുനോക്കി ഹൊ പണ്ട്‌ എന്ത്‌ ആലിലപോലെയിരുന്നതാ എന്ന്‌ നെടുവീര്‍പ്പിടാത്തവര്‍ ഇപ്പോള്‍ ചുരുക്കമായിരിക്കും. അത്‌ പുരുഷനായാലും ശരി സ്‌ത്രീയായാലും ശരി.
തൊഴില്‍ ജന്യമെന്ന്‌ പറയാവുന്ന ഈ കുടവയറുകള്‍ ഇന്നത്തെ യുവതലമുറ നേരിടുന്ന വലിയൊരു ആരോഗ്യപ്രശ്‌നമാണ്‌. കുടവയര്‍ വന്നുതുടങ്ങുമ്പോള്‍ത്തന്നെ ശരീരത്തിന്റെ വടിവും അഴകളവുകള്‍ നഷ്ടപ്പെടാന്‍ തുടങ്ങും.
പിന്നെ ശ്വാസം ഉള്ളിലേയ്‌ക്ക്‌ വലിച്ച്‌ പിടിച്ചും, ഷോള്‍ താഴ്‌ത്തിയിട്ടും, പാന്‍്‌സ്‌ താഴ്‌ത്തിയുടുത്തുമെല്ലാ വയറിനെ ഒളിപ്പിക്കാനുള്ള തത്രപ്പാടാണ്‌. നമ്മള്‍ വിചാരിക്കുന്നപോലെ ഈ കുടവയര്‍ പ്രശ്‌നം മാറ്റാന്‍ കഴിയാത്ത ഒന്നല്ല. കൃത്യമായ വ്യായാമവും ഒപ്പം ഭക്ഷണ രീതിയും പിന്തുടര്‍ന്നാല്‍ത്തന്നെ കുടുവയറിനെ പുല്ലുപോലെ വലിച്ചെറിയാന്‍ കഴിയും.
അടുത്തിടെ പുറത്തിറങ്ങിയ ഒരു പുസ്‌തകത്തില്‍ കുടവയര്‍ കുറയ്‌ക്കുന്നതിനുള്ള ഏതാനും നിര്‍ദ്ദേശങ്ങള്‍ പറയുന്നുണ്ട്‌. 'ദി ഫ്‌ളാറ്റ്‌ ബെല്ലി ഡയറ്റ്‌' എന്ന പുസ്‌തകം എഴുതിയിരിക്കുന്നത്‌ ആരോഗ്യ മാസികയായ പ്രിവെന്റേഷന്റെ എഡിറ്റര്‍മാരായ ലിസ്‌ വെക്കാരിയല്ലോയും സിന്ദ്യ സാസ്സും ചേര്‍ന്നാണ്‌. പുസ്‌തകത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഏതാനും പോംവഴികളില്‍ ചിലത്‌.
ദിവസം നാലു നേരവും 400 കലോറിയില്‍ കൂടാത്ത വിധത്തില്‍ ഭക്ഷണം കഴിയ്‌ക്കുക( അതായത്‌ പ്രാതല്‍- 400 കലോറി, ഉച്ചഭക്ഷണം 400 കലോറി...എന്നിങ്ങനെ)
നാലു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി വയര്‍ കാലിയാക്കിയിരിക്കരുത്‌.
മാനസിക സമ്മര്‍ദ്ദത്തെ കഴിയുന്നതും അകറ്റി നിര്‍ത്തുക. കാരണം സമ്മര്‍ദ്ദം കൂടുന്ന സമയത്ത്‌ ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പാദനം കൂടും. കുടവയറുണ്ടാക്കുന്നതില്‍ കോര്‍ട്ടിസോള്‍ ഒരു പ്രധാന പങ്ക്‌ വഹിക്കുന്നുണ്ട്‌.
എപ്പോഴും സന്തോഷകരമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുക. ചെറിയ ചെറിയ കാര്യങ്ങളില്‍ കൂടുതല്‍ ആശങ്കപ്പെടാതിരിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷപ്പെടാം. അതുവഴി വില്ലനായ കോര്‍ട്ടിസോളിനെ അകറ്റിനിര്‍ത്തുകയും ചെയ്യാം.
ഇത്തരത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ഒട്ടേറെ കാര്യങ്ങളാണ്‌ ഈ പുസ്‌തകത്തില്‍ പറഞ്ഞിട്ടുള്ളത്‌.


0 comments:

Post a Comment