To listen you must install Flash Player.

Saturday 20 July 2013


തടി കുറയ്ക്കാന്‍ പാനീയങ്ങളും


05 01 Weight Loss Drinks Aid0200
തടി കുറയാന്‍ എന്തു മാര്‍ഗമെന്ന് ആലോചിച്ച് വിഷമിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. വണ്ണം കുറയ്ക്കാം, ചില പാനീയങ്ങള്‍ കുടിച്ച്.
ഇതില്‍ ആദ്യസ്ഥാനം ഇളനീര്‍ എന്നറിയപ്പെടുന്ന കരിക്കിന്‍ വെള്ളത്തിന് തന്നെയാണ്. ഇതില്‍ ക്രൃത്രിമമായി ഒന്നു ചേര്‍ത്തിട്ടില്ലെന്നതു തന്നെ ആദ്യഗുണം. മറ്റേത് ജ്യൂസുകളേക്കാളും കൂടുതല്‍ ഇലക്ട്രോലൈറ്റുകള്‍ ഇതില്‍ അടങ്ങിയിട്ടുമുണ്ട്. ഇത് ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നു. കൂടുതല്‍ ഊര്‍ജം നല്‍കും. കൂടുതല്‍ ശാരീരിക അധ്വാനത്തിന് സഹായിക്കും. വണ്ണം കുറയ്ക്കാന്‍ പറ്റിയ നല്ല മാര്‍ഗങ്ങളാണ് ഇവ.

വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പാനീയമാണ് ഓറഞ്ച് ജ്യൂസ്. ഇതിലെ വൈറ്റമിന്‍ സി ആണ് ഈ ഗുണം നല്‍കുന്നത്.
വെജിറ്റബിള്‍ ജ്യൂസും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. വിശപ്പു കുറയ്ക്കുക വഴിയാണ് ഇത് വണ്ണംകുറയ്ക്കാന്‍ സഹായിക്കുന്നത്. ഭക്ഷണത്തിന് 20 മിനിറ്റ് മുന്‍പ് പച്ചക്കറി ജ്യൂസ് കുടിച്ചു നോക്കൂ. കാര്യമായ പ്രയോജനം ലഭിക്കും.
കൊഴുപ്പില്ലാത്ത പാല്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ കാല്‍സ്യം ഫാറ്റ് സെല്ലുകളിലെ കൊഴുപ്പ് ഒഴിവാക്കുന്നു. ദിവസം ഒരു ഗ്ലാസ് പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. കൊഴുപ്പില്ലാത്ത പാല്‍ വേണമെന്ന കാര്യം പ്രധാനം.
ആപ്പിള്‍ സിഡാര്‍ വിനെഗറും തടി കുറയ്്ക്കാന്‍ സഹായിക്കുന്ന ഒരു പാനീയം തന്നെ. കാര്യമായ രുചിയൊന്നുമില്ലെങ്കിലും തടി കുറയ്ക്കാന്‍ ഇത് വളരെയേറെ സഹായിക്കും. ദിവസം രണ്ടോ മൂന്നോ തവണ ഒരു സ്പൂണ്‍ വിനെഗര്‍ ഒരു കപ്പ് വെള്ളത്തില്‍ കലക്കി കുടിയ്ക്കാം.

0 comments:

Post a Comment