To listen you must install Flash Player.

Saturday 20 July 2013



നടുവേദന തടയാന്‍





09 23 Tips To Avoid Back Pain
നടുവേദനയുടെ സുഖം അറിയാത്തവരായി ഇക്കാലത്ത്‌ ആരും ഉണ്ടാകാനിടയില്ല. മാറിയ ജീവിത-തൊഴില്‍ സാഹചര്യങ്ങളാണ്‌ നടുവേദന വര്‍ധിപ്പിക്കുന്നതില്‍ പ്രധാനപങ്ക്‌ വഹിക്കുന്നത്‌.
വേണ്ടത്ര വ്യായാമം ഇല്ലാത്തതും ശരീരത്തിലെ പേശികളുടെ അയവ്‌ നഷ്ടപ്പെടുന്നതുമെല്ലാം നടുവേദനക്ക്‌ കാരണമാവാറുണ്ട്‌. കുറേയൊക്കെ നമ്മുടെ അശ്രദ്ധ കൊണ്ടുതന്നെയാണ്‌ രോഗം വര്‍ധിക്കുന്നത്‌.
ഇരുന്നുകൊണ്ടുള്ള ജോലിയാണെങ്കില്‍ ഇരുപ്പ്‌ ശരിയായ രീതിയിലാക്കാനും ഇടക്ക്‌ ഇടവേളകള്‍ എടുത്ത്‌ ശരീരം നിവര്‍ത്താനും പലരും ശ്രദ്ധിക്കാറില്ല.
പെട്ടെന്നുണ്ടാകുന്ന ചലനം, ഇളക്കം ഇവയൊക്കെ ചിലപ്പോള്‍ നടുവേദനക്ക്‌ കാരമാകാറുണ്ട്‌. അതേപോലെതന്നെ കിടക്കുന്ന രീതി ജോലിചെയ്യുന്ന രീതികള്‍ എന്നിവയിലൊക്കെ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ നടുവേദനയെ നിലക്കു നിര്‍ത്താന്‍ കഴിയും. അവനവന്റെ ജീവിതനിഷ്ടകള്‍ ആരോഗ്യകരമായി കൊണ്ടുപോകാന്‍ ശ്രദ്ധിക്കുകയാണ്‌ ആദ്യം വേണ്ടത്‌.
യാത്രചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
ആളുകള്‍ക്കിടയില്‍ നടത്തം എന്ന ശീലം നന്നേ കുറഞ്ഞുവരുകയാണ്‌. ചെറിയ ദൂരമാണെങ്കില്‍പ്പോലും നമ്മള്‍ വാഹനങ്ങളെ ആശ്രയിക്കുകയാണ്‌ പതിവ്‌.
ഇരുചക്രവാഹനങ്ങല്‍ ദീര്‍ഘ നേരം ഉപയോഗിക്കുന്നതും കാര്‍, ബസ്സ്‌ എന്നിവയില്‍ ദീര്‍ഘദൂരം യാത്രചെയ്യുന്നതുമെല്ലാം നടുവേദന കൂടാന്‍ ഇടയാക്കും.
യാത്രക്കിടയില്‍ നിങ്ങളുടെ ഇരിപ്പ്‌ നേരാംവണ്ണമാണെന്ന്‌ ഉറപ്പ്‌ വരുത്തുക. വാഹനത്തിന്റെ ചാരില്‍ നട്ടെല്ല്‌ ചാരി ഉറപ്പിച്ച്‌ വളയാതെ നിവര്‍ന്നിരിക്കുക. ഇങ്ങനെ ഇരിക്കുമ്പോള്‍ വാഹനം ചെറുതായി ഇളകിയാല്‍പ്പോലും നട്ടെല്ലിന്‌ ക്ഷതമോ അസ്വസ്ഥതയോ ഉണ്ടാകില്ല.
കാര്‍ യാത്രയാണെങ്കില്‍ സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒരു പരിധിവരെ വാഹനത്തിനുണ്ടാകുന്ന ആഘാതം ശരീരത്തിലേക്ക്‌ വരുന്നത്‌ തടയാനും ഇരിപ്പ്‌ നേരെയാക്കാനും സീറ്റ്‌ ബെല്‍റ്റിന്‌ കഴിയും.
ഇരുത്തം ശ്രദ്ധിക്കുക
ഓഫീസിലായാലും വീട്ടില്‍ വെറുതെ ടിവി കണ്ടുകൊണ്ടിരിക്കുകയാണെങ്കിലും ഇരുപ്പ്‌ കൃത്യമാണെന്ന്‌ ഉറപ്പാക്കുക. കസേരകളില്‍ ഒടിഞ്ഞ്‌ മടങ്ങിയ മട്ടില്‍ ഇരിക്കാതെ നട്ടെല്ല്‌ നിവര്‍ത്തിയിരിക്കുക.
ഇരുന്നുള്ള ജോലിയാണെങ്കില്‍ മണിക്കൂറുകള്‍ ഇടവിട്ട്‌ എഴുന്നേറ്റ്‌ ഒന്നോ രണ്ടോ മിനിറ്റ്‌ നടക്കുകയോ നില്‍ക്കുകയോ ചെയ്യുക. ഇത്‌ നട്ടെല്ലില്‍ ഉണ്ടാകുന്ന നീര്‍വീഴ്‌ച തടയും.
ടിവി കാണാനും മറ്റു ഇരിക്കുമ്പോള്‍ മിക്കവരും നടുവിന്റെയും നട്ടെല്ലിന്റെയും കാര്യം സൗകര്യപൂര്‍വ്വം മറന്നുകളയുകയാണ്‌ പതിവ്‌. ഈ രീതി മാറ്റുക.
നിങ്ങള്‍ക്കൊപ്പം തന്നെ കുട്ടികളെയും ആരോഗ്യപരമായ ഇരുത്തരീതി ശീലിപ്പിക്കുക. പഠിക്കുമ്പോഴും മറ്റും അവര്‍ നിവര്‍ന്നിരിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുക.
ഒരേ രീതിയില്‍ കൂടുതല്‍ സമയം ഇരിക്കാതിരിക്കുക. എഴുന്നേല്‍ക്കാല്‍പോലും കഴിയാത്തത്രയും ജോലത്തിരക്കാണെങ്കില്‍ ഇരുന്ന ഇരുപ്പില്‍ത്തന്നെ നട്ടെല്ല്‌ അകത്തേക്ക്‌ വളച്ച്‌ കുറച്ചുസമയം ദീര്‍ഘമായി ശ്വാസം വിടുക.
അതുപോലെതന്നെ കഴുത്തിനും ഇടക്കിടെ ചലനം ഉറപ്പുവരുത്തുക. ഇരിക്കാന്‍ നട്ടെല്ലിന്‌ നല്ല സപ്പോര്‍ട്ട്‌ തരുന്ന കസേരകള്‍ തന്നെ തിരഞ്ഞെടുക്കുക.
കുനിയുമ്പോള്‍ ശ്രദ്ധിക്കുക
താഴെകിടക്കുന്ന ഭാരമുള്ള എന്തെങ്കിലും വസ്‌തുക്കള്‍ എടുക്കണമെന്നുണ്ടെങ്കില്‍ കാല്‍മടക്കി നിലത്തിരുന്നശേഷം വസ്‌തു എടുക്കുക. അല്ലാതെ നിന്ന നില്‍പ്പില്‍ വളഞ്ഞ്‌ ഭാരിച്ചവസ്‌തുക്കള്‍ എടുത്താല്‍ നട്ടെല്ലിന്‌ ക്ഷതം ഉറപ്പ്‌. നടുവേദന ഉള്ളവര്‍ പ്രത്യേകിച്ചും ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌.
ഉറക്കത്തിലും ശ്രദ്ധ വേണം
കിടക്കാന്‍ അധികം അയവില്ലാത്തതരം മെത്തകള്‍ ഉപയോഗിക്കുക. മെത്ത കൂടുതല്‍ അയഞ്ഞതായാല്‍ നട്ടെല്ലും അതിനനുസരിച്ച്‌ വളയും.
തലയിണകള്‍ അധികം ഉയരമില്ലാതെ മൃദുവായിരിക്കാന്‍ ശ്രദ്ധിക്കുക. തലയ്‌ക്കും ചുമലിനുമിടയില്‍ കഴുത്തിന്‌ താങ്ങ്‌ നല്‍കുന്ന രീതിയില്‍ തലയിണ ഉപയോഗിക്കുക. ഇത്‌ ഉറക്കത്തില്‍ കഴുത്ത്‌ ഞെട്ടുന്നതും നടുവ്‌ ഞെട്ടന്നതും ഒഴിവാക്കാന്‍ സഹായിക്കും.
കൃത്യമായ വ്യായാമം
കൃത്യമായ വ്യായാമം ചെയ്യുന്നതിലൂടെ നടുവേദന ഉള്‍പ്പെടെയുള്ള ശരീരവേദനകളെ ഒരു പരിധിവരെ അകറ്റിനിര്‍ത്താന്‍ കഴിയും. നടുവേദനകൂടുതലായുള്ളവര്‍ മുന്നോട്ട്‌ കുനിഞ്ഞുകൊണ്ടുള്ള വ്യായാമങ്ങള്‍ അതായത്‌ നട്ടെല്ല്‌ മുന്നോട്ടുവളച്ചുകൊണ്ടുള്ള വ്യായാമങ്ങള്‍ കൂടുതല്‍ ചെയ്യാതിരിക്കുന്നതാണ്‌ നല്ലത്‌. പകരം നട്ടെല്ലിന്‌ പുറകിലേക്ക്‌ വളയുന്ന രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യുക.

0 comments:

Post a Comment