To listen you must install Flash Player.

Tuesday 16 July 2013

അക്ഷരത്തെറ്റുകള്‍ തിരുത്താനും കൈയ്യക്ഷരം നന്നാക്കാനും ഡിജിറ്റല്‍ പേന


digpenവാഷിങ്ടണ്‍:  അക്ഷരത്തെറ്റുകള്‍ തിരുത്താനും കൈയ്യക്ഷരം നന്നാക്കാനും സഹായിക്കുന്ന ഡിജിറ്റല്‍ പേന ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. രണ്ട് ജര്‍മന്‍ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍. ഗ്രഹിക്കുന്ന പേന എന്നര്‍ത്ഥം വരുന്ന ജര്‍മന്‍ പദമായ ലേണ്‍സ്റ്റിഫ്റ്റ് എന്നാണ് പേനയ്ക്ക് നല്‍കിയിരിക്കുന്ന പേര്.
മഷിക്കു പുറമെ പ്രത്യേക മോഷന്‍ സെന്‍സറും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ ലിനക്‌സ് കംപ്യുട്ടറും വൈഫൈ ചിപ്പും പേനയില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇവയാണ് കൈ ചലനങ്ങളും അക്ഷര വടിവുകളും മനസ്സിലാക്കാന്‍ പേനയെ സഹായിക്കുന്നത്. മോശം കൈയ്യക്ഷരം കണ്ടാലും അക്ഷരത്തെറ്റുകള്‍ വന്നാലും പേന വൈബ്രേറ്റ് ചെയ്യും.
കാലിഗ്രാഫി, ഓര്‍ത്തോഗ്രാഫി എന്നീ രണ്ടു ധര്‍മങ്ങള്‍ പേനയ്ക്കുണ്ടെന്നാണ് സഹനിര്‍മാതാവായ ഡാനിയല്‍ കെയ്‌സ്മാഷറിര്‍ അവകാശപ്പെടുന്നത്. വാക്കുകള്‍ മനസ്സിലാക്കാനും അവ ഭാഷയുമായി താരതമ്യം ചെയ്യുവാനും പേനയ്ക്കാവുന്നത്.

0 comments:

Post a Comment