To listen you must install Flash Player.

Monday 22 July 2013




ഓപ്പറ മിനിയിലൂടെ മലയാളം---- | Malayalam through Opera Mini





വളരെയധികം പ്രചരിച്ച ഒരു കുറുക്കുവിദ്യയാണെങ്കിലും പലരും സംശയമുന്നയിക്കുന്നതിനാൽ ഇതിനിപ്പോഴും പ്രസക്തിയുണ്ടെന്ന് കരുതുന്നുഎന്തായാലും ഇതിവിടെ കിടക്കട്ടെ ആർക്കെങ്കിലും പ്രയോജനപ്പെട്ടേക്കും..
മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു വെബ് ഗമനോപാധി (ബ്രൗസർആണ് ഓപ്പറ. ജാവ മൈക്രോ എഡിഷൻആൻഡ്രോയ്ഡ്വിൻഡോസ് മൊബൈൽഐ ഓ.എസ്ബാഡബ്ലാക്ക്‌ബെറിസിമ്പിയൻ എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ തട്ടകങ്ങൾക്കു വേണ്ടിയും ഓപ്പറ മിനി ലഭ്യമാണ്ഇപ്പോൾ ഓപ്പറ മിനിയുടെ നവീകരിച്ച പതിപ്പായ ഓപ്പറ മിനി നെക്സ്റ്റും ലഭ്യമാണ്.
മൊബൈൽ ടാബ്‌ലറ്റുകൾക്ക് പ്രാദേശിക ഭാഷാ പിന്തുണയില്ലെങ്കിൽ മലയാളമടക്കമുള്ള അക്ഷരങ്ങൾ ചതുരക്കട്ടകളായായിരിക്കും ഓപ്പറയിൽ ദൃശ്യമാകുകഇതിനെ എങ്ങനെ മറികടക്കുമെന്ന് ചിന്തിക്കാം
  1. ആദ്യമായി ഓപ്പറ മിനി അല്ലെങ്കിൽ ഓപ്പറ മിനി നെക്സ്റ്റ് നിങ്ങളുടെ മൊബൈലിലേക്ക് ഡൗൺലോഡ് ചെയ്ത് സന്നിവേശിപ്പിക്കുക. (കണ്ണികൾഗൂഗിൾ പ്ലേയിൽ സിമ്പിയനു .വി.ഐ സ്റ്റോറിൽ ആപ്പിൾ ഐ ട്യൂൺസിൽമറ്റ് ഫോണുകൾക്ക്ഓപ്പറ മിനി നെക്സ്റ്റ് ഗൂഗിൾ പ്ലേയിൽ )
  2. നെറ്റ്‌വർക്ക് കണക്ഷൻ ഓണാക്കിയ ശേഷം (അവശ്യമുള്ളവയ്ക്ക്അഡ്രസ് ബാറിൽ config: എന്ന് ടൈപ്പിയ ശേഷം ഓകെഅമർത്തുക. (ഇതിനു പകരം about:config എന്നോ opera:config എന്നോ നൽകിയാലും മതിയാകും.) ഇടയ്ക്കുള്ള ഭിത്തികകൾ (colon) ശ്രദ്ധിക്കുക.
    Malayalam in Opera Mini
  3. ഇപ്പോൾ തുറന്നു വരുന്ന താളിൽ കാണുക്ക ‘Use bitmap fonts for complex scripts‘ എന്ന എൻട്രി (സ്വതേ അവസാനമായിരിക്കും) ‘Yes‘ എന്ന് നൽകിയ ശേഷം സേവ്‘ അമർത്തുക. ചിത്രം കാണൂ..
ഇത്രയും മതിയാകുംഇനി മലയാളത്തിലുള്ള ഏതെങ്കിലും സൈറ്റിൽ പ്രവേശിച്ച് നോക്കൂ.. ഉദാ http://ml.m.wikipedia.org
നിങ്ങൾക്ക് മലയാളം അനായാസം വായിക്കുവാൻ സാധിക്കുന്നുണ്ടാവും.
സാങ്കേതികം :
ഓപ്പറ മിനി മുഖാന്തരമുള്ള എല്ലാ ഡേറ്റാ വിനിമയവും അവരുടെ പ്രോക്സി സെർവ്വറുകളിൽക്കൂടിയായിരിക്കുംസാധാരണ ഗതിയിൽ അക്ഷരങ്ങളുടെ കോഡ് പോയിന്റുകൾ ഫോണിലേക്ക് പകർത്തിയ ശേഷം അവിടെയിട്ടായിരിക്കും റെന്റർ ചെയ്യുന്നത്ഇതിനാലാണ് ഫോണിനു പിന്തുണയില്ലെങ്കിൽ അവ ദൃശ്യമാകാത്തത്എന്നാൽ ഈ ഓപ്ഷൻ സജ്ജമാക്കുന്നതിലൂടെ സങ്കീർണ്ണമായ കോഡുകളെ അവരുടെ സെർവ്വറുകളിലിട്ടു തന്നെ റെന്റർ ചേയ്ത ശേഷം അവ ബിറ്റ്‌മാപ്പ് ചിത്രങ്ങളാക്കി ബ്രൗസറിലേക്ക് അയക്കുകയായിരിക്കും.. ചിത്രങ്ങൾ എല്ലാ ഫോണുകൾക്കും കോമ്പാറ്റബിൾ ആയിരിക്കുമല്ലോഅതിനാൽ അവ യഥാവിധി ഫോണുകളിൽ കാണപ്പെടുന്നുമലയാളത്തിനിതുവരെ ആണവ ച്ചില്ല് പിന്തുണ ആയിട്ടില്ലഇതൊഴിച്ചുള്ള എല്ലാ യുണീക്കോഡ് അക്ഷരങ്ങളും ഈ കുറുക്കുവഴിയിലൂടെ ദൃശ്യമാകും. (ഒട്ടുമിക്ക ഇൻഡിക് ഭാഷകൾക്ക് വേണ്ടിയും ഈ പാത സ്വീകരിക്കാംട്ടോ..)
ശ്രദ്ധിക്കേണ്ടവ :
  • ഡൗൺലോഡ് ചെയ്യുമ്പോൾ ഓപ്പറ മിനി അല്ലെങ്കിൽ ഓപ്പറ മിനി നെക്സ്റ്റ് ഡൗൺലോഡ് ചെയ്യങ്കഓപ്പറ മൊബൈലിൽ ഈ കുറുക്കുവഴി സാധ്യമല്ല.
  • കഴിവതും പുതിയ പതിപ്പ് തന്നെ ഡൗൺലോഡ് ചെയ്യുകമറ്റു സൈറ്റുകൾ വഴി ഡൗൺലോഡ് ചെയ്യുന്ന ഓപ്പറമിനി പതിപ്പ് 5.0ലും പഴയതായാൽ പണി പാഴാകും.
  • ഇതു മൂലം അക്ഷരങ്ങൾ ചിത്രങ്ങളാക്കി മാറ്റുന്നതിനാൽ അവ കോപ്പിപേസ്റ്റ് ചെയ്യുവാൻ സാധിക്കുകയില്ല.
- See more at: http://narayam.in/malayalam-via-operamini/#sthash.61PzcyDz.dpuf

0 comments:

Post a Comment