To listen you must install Flash Player.

Friday 19 July 2013


കണ്ണാടി വൃത്തിയാക്കാന്‍




എളുപ്പം വൃത്തികേടാകാന്‍ സാധ്യതയുള്ള ഒന്നാണ് കണ്ണാടി. എന്നാല്‍ പെട്ടെന്നു വൃത്തിയാക്കാന്‍ അത്ര എളുപ്പവുമല്ല. സൂക്ഷിച്ചില്ലെങ്കില്‍ കണ്ണാടി പൊട്ടുകയും ചെയ്യും.
കണ്ണാടി വൃത്തിയാക്കാന്‍ സഹായിക്കുന്ന ചില പ്രത്യക സാധനങ്ങളുണ്ട്. ഇവയെന്തെന്നറിയൂ.
ദിവസവും കണ്ണാടി തുടച്ചാല്‍ ഇതു കൂടുതല്‍ വൃത്തികേടാകാതെ തടയാം. ഇതിനായി മൃദുവായ ഒരു തുണി സൂക്ഷിയ്ക്കുക.
 കണ്ണാടി വൃത്തിയാക്കാന്‍
കണ്ണാടി വൃത്തിയാക്കാന്‍ പേപ്പര്‍ ഉപയോഗിക്കാം. ഏതെങ്കിലും ക്ലീനിംഗ് ലായനിയോ വെള്ളമോ കണ്ണാടിയില്‍ സ്േ്രപ ചെയ്യുക. ഇത് ഒരു കഷ്ണം പേപ്പര്‍ ഉപയോഗിച്ച് നല്ലപോലെ തുടയ്ക്കുക. കണ്ണാടിയിലെ കറകള്‍ മാറാന്‍ ഇത് സഹായിക്കും.
കണ്ണാടി വൃത്തിയാക്കാനുള്ള മറ്റൊരു വഴിയാണ് വൈറ്റ് വിനെഗര്‍. ഇത് ഇളം ചൂടുള്ള വെള്ളവുമായി ചേര്‍ത്ത് സ്േ്രപ ചെയ്ത് കണ്ണാടി വൃത്തിയാക്കാം. പിന്നീട് ന്യൂസ് പേപ്പര്‍ ഉപയോഗിച്ചു തുടച്ചു വൃത്തിയാക്കാം.
ചെറുനാരങ്ങയുടെ നീരും കണ്ണാടി വൃത്തിയാക്കാന്‍ ഉപയോഗിക്കാം. ചെറുനാരങ്ങാനീരും അല്‍പം വെള്ളവും കലര്‍ത്തി സ്േ്രപ ചെയ്ത് കണ്ണാടി വൃത്തിയാക്കാം.
ആല്‍ക്കഹോളും കണ്ണാടി വൃത്തിയാക്കാന്‍ ഉപയോഗിക്കാം. ഇത് വെള്ളവുമായി കൂട്ടിക്കലര്‍ത്തി സ്േ്രപ ചെയ്തു തുടയ്ക്കുക. കണ്ണാടിയിലെ കറകളും പാടുകളുമെല്ലാം മാറിക്കിട്ടും.
ബോറോക്‌സ് പൗഡര്‍ വെള്ളവുമായി കൂട്ടിക്കലര്‍ത്തിയും കണ്ണാടി വൃത്തിയാക്കാന്‍ സാധിയ്ക്കും. ഇതും മറ്റുള്ളവയെപ്പോലെ സ്േ്രപ ചെയ്ത ശേഷം പേപ്പര്‍ കൊണ്ടോ തുണി കൊണ്ടോ തുടയ്ക്കുക.

0 comments:

Post a Comment