3G അറിഞ്ഞിരിക്കാൻ
- നിങ്ങൾ 3ജിയിലേക്ക് മാറുന്നതിന് മുൻപ് നിങ്ങളുടെ നാട്ടിൽ 3ജി നെറ്റ്വർക്ക് കവറേജ് ഉണ്ടോ എന്ന് അറിയുക. ഇല്ലെങ്കിൽ 2ജി ഉപയോഗത്തിനു 3ജി യുടെ പണം നൽകേണ്ടി വരും.
- 3ജി ഉപയോഗിക്കാൻ കഴിയുന്ന ഫാൻഡ്സെറ്റാണോ നിങ്ങളൂടേത് എന്ന് തിരിച്ചറിയുക. ഇന്റർനെറ്റിൽ സെർച്ച് ചെയ്തോ, ഹാൻഡ്സെറ്റ് വിൽകുന്ന കടകളിൽ അന്വേഷിച്ചോ ഇത് മനസിലാക്കാം.
- വീഡിയോ കാളിങ്ങ് നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ഹാൻഡ്സെറ്റ് അത് പിന്തുണക്കുമോ എന്ന് അറിയുക. മുൻ ക്യാമറയുള്ള എല്ലാ മോഡലുകളും വീഡിയോ കാളിങ്ങ് പിന്തുണക്കണമെന്നില്ല.
- 3ജി വളരെയധികം ബാറ്ററി ചാർജ്ജ് ഉപയോഗിക്കുന്ന ഒന്നാണ്. ആവശ്യമില്ലാത്തപ്പോൾ നെറ്റ്‌വർക്ക് സെലക്ഷൻ 2ജി ആക്കുക.
3ജി ഡാറ്റ ഉപയോഗം കുറയ്ക്കുവാൻ..
- വീഡിയോ ചാറ്റിങ്ങ് കുറയ്ക്കുക.(സ്കൈപ്പ് തുടങ്ങിയവ)
- യുട്യൂബ് വീഡിയോകൾ കൂടുതൽ ഡാറ്റ ഉപയോഗിക്കും.
- ഓൺലൈൻ ഗെയിമുകളും ഡാറ്റ ഉപയോഗം കൂട്ടും.
- നിങ്ങളുടെ ഡാറ്റ ഉപയോഗം മോണിറ്റർ ചെയ്യുക.
- പുഷ് മെയിൽ ഓഫ് ചെയ്യുക.
- വെബ് ബ്രൌസറിൽ ഇമേജ് ലോഡിങ്ങ് ഓഫ് ചെയ്യുക.
- വെബ്സൈറ്റുകളുടെ മൊബൈൽ വെർഷൻ ബ്രൌസ് ചെയ്യുക.
- ഓട്ടോമാറ്റിക് അപ്ഡേറ്റ് ഓഫ് ചെയ്യുക.
- ഒപ്പേറ മിനി, UC ബ്രൌസർ എന്നിവ ഉപയോഗിക്കുക.
- ആവശ്യമില്ലാത്തപ്പോൾ GPS ഓഫ് ചെയ്യുക.
- ഉപയോഗം കഴിഞ്ഞാൽ ബ്രൌസർ ക്ലോസ് ചെയ്യുക.
- ഫേസ്ബുക്ക്, ജിമെയിൽ എന്നിവയിൽ ആവശ്യമുള്ളപ്പോൾ മാത്രം ഓൺലൈൻ ആകുക.
- വൈഫൈ ടെതറിങ്ങ് ഓഫ് ചെയ്യുക.
- ആവശ്യമുള്ളപ്പോൾ മാത്രം ഇന്റർനെറ്റ് കണക്ട് ചെയ്യുക.
- പല പബ്ലിക് സ്ഥലങ്ങളിലും സൌജന്യ വൈഫൈ ലഭ്യമാണ്. അത് ഉപയോഗിക്കുക.
0 comments:
Post a Comment