To listen you must install Flash Player.

Tuesday, 16 July 2013

രക്തക്കുറവ് 
 

 ഇന്ന് ഇന്ത്യയിൽ കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഏറ്റവും സർവസാധാരണയായി കണ്ടുവരുന്ന പ്രശ്നമാണ് രക്തക്കുറവ് അഥവാ
അനീമിയ .കുട്ടികളുടെ ജനനത്തിലുണ്ടാവുന്ന മരണങ്ങൾ നല്ലൊരു ശതമാനവും രക്തക്കുറവുള്ള അമ്മമാർക്ക് പിറക്കുന്ന കുഞ്ഞുങ്ങളിലാണ് സംഭവിക്കുന്നത്‌ .ഹ്രദയാഘാതം സംഭവിക്കാനും അനീമിയ കാരണമാവുന്നു .അതുകൊണ്ടൊക്കെതന്നെ അനീമിയയെ കുറിച്ച് അറിഞ്ഞിരിക്കൽ ഏറ്റവും അനിവാര്യമാണ് .

  അന്ന വയസ്സ് 18 .വളരെ കൂടിയ നെഞ്ചിടിപ്പുമായി  അവൾ വന്നപ്പോൾ രക്ഷിതാക്കൾ ധരിച്ചത് വല്ല മാനസികാസ്വസ്ഥതയും കൊണ്ടാണെന്നായിരുന്നു .പൾസ് നോക്കിയപ്പോൾ നോർമലിലും കൂടുതലും .മുഖത്തെ വിരൾച്ച അവൾ കൂടുതലായി വെളുത്തുവരുന്നതിൻറേതാണെന്ന് ധരിച്ച അമ്മ അതത്ര വിഷയമാക്കിയുമില്ല .മുഖത്തെയും കണ്ണിലേയും വിരൾച്ചയും ക്രമാതീതമായ മിടിപ്പും കണ്ടപ്പോൾ അവളുടെ രക്ത പരിശോധനക്ക് വിട്ടു .റിസൾട്ട് കിട്ടിയപ്പോൾ അവൾക്കു അനീമിയ സ്ഥിതീകരിച്ചു .

   രക്തത്തിൽ കാണപെടുന്ന ചുവന്ന രക്താണുക്കളാണ്‌ ശരീരത്തിന്റെ പ്രവർത്തനത്തിനാവശ്യമായ ഓക്സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത്.ചുവന്ന രക്താനുക്കളിൽ അടങ്ങിയിരിക്കുന്ന ഹീമോഗ്ലോബിൻ ആണ് ഓക്സിജനെ ശരീരത്തിലേക്കും ചീത്ത വായുവായ കാർബണ്‍ ഡൈ ഒക്സൈടിനെ പുറത്തോട്ട് തള്ളാനും സഹായിക്കുന്നത് .ഈ ഹീമോഗ്ലോബിന്റെ കുറവാണ് യഥാർത്ഥത്തിൽ അനീമിയയിൽ സംഭവിക്കുന്നത്‌ .   രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് 13.5 ലും താഴെയാവുമ്പോൾ ആ അവസ്ഥയെ അനീമിയ എന എന്ന് വിളിക്കുന്നു .പലതരം കാരണങ്ങൾകൊണ്ടും     അനീമിയ വരാം .ചിലതരം അനീമിയ വരുന്നത് ശരീരത്തിലെ രക്താണുക്കളുടെ ഉൽപാദന കുറവ് മൂലമാണ് .ലോകത്തും ഇന്ത്യയിലും ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഇരുമ്പിന്റെ കുറവുമൂലമുള്ള രക്തക്കുറവ് ഈ ഘണത്തിൽ പെടുന്നു .തലസ്സിമിയ ,മറ്റു മാറാരോഗങ്ങൾ മൂലം വരുന്ന രക്തക്കുറവ് തുടങ്ങിയവയും ഇങ്ങിനെതന്നെയാണ് സംഭവിക്കുന്നത് .ഹൈപ്പോപ്ലാസ്റ്റിക്ക് ,അപ്ലാസ്ടിക്ക് അനീമിയയും വരുന്നത് D N A യുടെ ഉത്പാദനകുരവുമൂലമാണ്   .   മറ്റു ചിലതരം അനീമിയ വരുന്നത് ശരീരത്തിൽ രക്താണുക്കളുടെ നശീകരണം മൂലമാണ് .ഹീമോലൈറ്റിക്ക് അനീമിയ എന്നറിയശരീരത്തിന് ആവപെടുന്ന ഇത്തരം രക്തകുറവുകൾക്ക്  കൂടുതൽ ന്യൂതന ചികിത്സകൾ ആവശ്യമാണ്‌ .

    രക്തത്തിലെ ചുവന്ന രക്താണുക്കളുടെ വലിപ്പത്തിനനുസരിച്ച് (MEAN CORPUSCULAR VOLUME ..MCV..) രക്തക്കുറവിനെ വിവിത വിഭാകങ്ങളായി തരംതിരിച്ചിരിക്കുന്നു .മൈക്രോസിറ്റിക്ക് അനീമിയ അഥവാ MCV കുറഞ്ഞ അവസ്ഥ .ഇരുമ്പിന്റെ കുറവുമൂലവും തലസ്സീമ്മിയ മൂലവും ഇത് വരുന്നു .സിടറോബ്ലാസ്ടിക്ക് അനീമിയയും ഈ ഘണത്തിൽ പെടുന്നു .രക്തത്തിൽ ലഡടി (LEAD) ന്റെ അളവുകൂടുമ്പോഴും മൈക്രോസൈറ്റിക് അനീമിയ വരാം .

   ചുവന്ന രക്താണുക്കളുടെ  വലിപ്പകൂടുതൽ കണ്ടുവരുന്ന രക്തകുറവുകളെ മാക്രോസൈറ്റിക്ക് അനീമിയ എന്ന് വിശേഷിപ്പിക്കുന്നു .ശരീരത്തിന് ആത്യാവശ്യമായ വിറ്റാമിനുകളായ B12 ,ഫോളിക് ആസിഡ് തുടങ്ങിയവയുടെ കുറവു മൂലം ഇത്തരം ഒരവസ്ഥ വരുന്നു .അമിത മദ്യപാനവും ഒരു പ്രധാന കാരണമാണ് .

    മൂനാമത്തെ വിഭാഗം നോർമോസൈറ്റിക്ക് അനീമിയയാണ് .വൃക്കരോഗികളിലാണ് ഇത്തരം രക്തക്കുറവ് കൂടുതലായി കണ്ടുവരുന്നത്‌ .

   ഇരുമ്പിൻറെ കുറവുമൂലമുള്ള രക്ത കുറവിന് ഏറ്റവും പ്രധാന കാരണം രക്തസ്രാവമാണ് .അതിൽ കൂടുതലും വയറ്റിൽനിന്നുമുള്ള ആന്തരിക രക്തസ്രാവം കൊണ്ടാണ് ഉണ്ടാവുന്നത് .ആസ്പിരിൻ ഗുളികകുളുടെ നിത്യേന ഉപയോഗവും മറ്റൊരു കാരണമാണ് .സ്ത്രീകളിൽ മാസക്കുളി സമയത്തുള്ള രക്തസ്രാവം ഇത്തരം അനീമിയക്ക് കാരണമാവുന്നു .
   ക്ഷീണം ,ഹൃദയമിടിപ്പ് കൂടുക ,നെഞ്ഞിടിച്ചിൽ ,തിളങ്ങിയ നഘങ്ങൾ ,സ്പൂണ്‍ പോലെ നഖം കുഴിയൽ ,ചിലതരം ഭക്ഷണങ്ങളോടുള്ള പ്രത്യേക താൽപര്യം ,കീലോസിസ് തുടങ്ങിയ ലക്ഷണങ്ങൾ ഇരുമ്പിന്റെ അളവ് കുറഞ്ഞവരിൽ കണ്ടേക്കാം .
    വെറും 100 രൂപ വരുന്ന CBC(COMPLETE BLOOD COUNT) എന്ന ടെസ്റ്റിലൂടെ അനീമിയയും അതേതു വിഭാഗത്തിൽ പെട്ട രക്തക്കുറവാണെന്നും കണ്ടെത്താവുന്നതാണ് .

   കാരണത്തിനനുസരിച്ചു രക്തക്കുറവിന്റെ ചികിത്സയും വിഭിന്നങ്ങളാണ് .അയണ്‍ ഗുളികകകളും ഫോളിക് ആസിഡ് ,b12 ഗുളികകളും ഇന്ന് ലഭ്യമാണ് .അതാതു വിറ്റാമിനുകൾ അടങ്ങിയ ഒരു ഭക്ഷണ രീതി ചിട്ടപെടുത്തൽ അനിവാര്യമാണ് .അനീമിയക്ക് കാരണമായ രക്തസ്രാവവും മറ്റും നിയന്ത്രിക്കൽ അത്യാവശ്യമാണ് .
  

0 comments:

Post a Comment