എ.ടി.എമ്മിലെ പണം കവരാന്‍ പുത്തന്‍ രീതികള്‍

തട്ടിപ്പിന് പലമാര്‍ഗങ്ങളാണുപയോഗിക്കുന്നത്. ച്യൂയിങ് ഗം പരീക്ഷണം, പശതേപ്പ്, സഹായിചമയല്‍ എന്നിവയാണ് ഇതില്‍ പ്രധാനം. ചൂയിങ് ഗം പ്രയോഗിച്ചാല്‍ പണം പുറത്തേക്കു വരില്ല. മെഷീന്‍ തകരാറാണെന്ന് തെറ്റിദ്ധരിച്ച് ഇടപാടുകാരന്‍ പണം കിട്ടാതെ മടങ്ങുമ്പോള്‍ സമീപത്ത് കാത്തുനില്‍ക്കുന്ന കള്ളന്‍ ച്യൂയിങ് ഗമ്മിനൊപ്പം പണവും പുറത്തെടുക്കും.
എ.ടി.എം. മെഷീനില്‍ പശതേച്ച് പണം തട്ടുന്നതാണ് രണ്ടാമത്തെ രീതി. ഇടപാടുകാരന്‍ രഹസ്യ പിന്‍നമ്പറടിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിച്ചാലും അതിന് കഴിയില്ല. ഇങ്ങനെ വന്നാല്‍ ഇടപാട് റദ്ദാക്കാതെയാകും മിക്കവാറും പേര്‍ പുറത്തിറങ്ങുക. ഈ സമയം പുറത്തു കാത്തുനില്‍ക്കുന്ന മോഷ്ടാവ് ഉടനെ അകത്തുകടന്ന് അതേ അക്കൗണ്ടില്‍ ഇടപാട് നടത്തും. പശ മാറ്റി തുക രേഖപ്പെടുത്തി പണം കവരുകയാണ് ചെയ്യുക. കണ്ണൂരില്‍ മൂന്ന് എ.ടി.എം. കൗണ്ടറില്‍നിന്ന് പണം കവര്‍ന്നത് ഈ രീതിയിലാണ്.
സഹായിക്കാനെന്ന ഭാവേന അടുത്തുകൂടി പണം തട്ടുന്നവരാണ് മൂന്നാമത്തേത്. പണം പിന്‍വലിക്കുന്നതിനെക്കുറിച്ച് ധാരണയില്ലാത്തവരെയും പ്രായമായവരെയുമാണ് ഇത്തരക്കാര്‍ ഇരകളാക്കുന്നത്. മോഷ്ടാവിന്റെ കൈയില്‍ നിരവധി വ്യാജ എ.ടി.എം. കാര്‍ഡുകളുണ്ടാകും. ഇടപാട് നടത്താന്‍ വരുന്നവരെ സഹായിക്കാനായി കൗണ്ടറില്‍ കടക്കുകയും അവരുടെ രഹസ്യ പിന്‍ നമ്പര്‍ ഇവര്‍ മനസ്സിലാക്കുകയും ചെയ്യും. ഇതിനിടയില്‍ യഥാര്‍ഥ കാര്‍ഡ് മോഷ്ടാവ് മാറ്റും. പകരം ഇടപടുകാരന് മറ്റൊന്ന് നല്‍കും. പണം പിന്‍ലിക്കാനാകാതെ അയാള്‍ മടങ്ങിയാല്‍ യഥാര്‍ഥ കാര്‍ഡും പിന്‍നമ്പറും ഉപയോഗിച്ച് മോഷ്ടാവ് അക്കൗണ്ടില്‍നിന്ന് പണം കവരും.
RSS Feed
Twitter
18:55
Unknown
Posted in
0 comments:
Post a Comment