To listen you must install Flash Player.

Sunday, 7 July 2013


മാതളനാരങ്ങ ജ്യൂസ്‌ വയാഗ്രയേക്കാള്‍ ഫലപ്രദം
ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനാണ്‌ സ്‌ത്രീകളും പുരുഷന്‍മാരും
വയാഗ്ര കഴിക്കുന്നത്‌. എന്നാല്‍ വയാഗ്രയ്‌ക്ക്‌ ചില പാര്‍ശ്വഫലങ്ങളുണ്ട്‌.
വയാഗ്രയുടെ സ്ഥിരമായ ഉപയോഗം ചില പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും.
എന്നാല്‍ മാതളനാരങ്ങ ജ്യൂസ്‌ സ്ഥിരമായി കഴിക്കുന്നതുവഴി
ആരോഗ്യവും ലൈംഗികശേഷിയും മെച്ചപ്പെടുത്താനാകുമെന്നാണ്‌
പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്‌. വയാഗ്ര കഴിക്കുന്നതിന്‌
തുല്യമായ ഫലമാണ്‌ മാതളനാരങ്ങ ജ്യൂസ്‌ നല്‍കുന്നത്‌.
സ്‌ത്രീകളിലും പുരുഷന്‍മാരിലും ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍
സഹായിക്കുന്ന ടെസ്‌റ്റോസ്‌റ്റീറോണ്‍ എന്ന ഹോര്‍മോണിന്റെ
പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ മാതളനാരങ്ങ ജ്യൂസിന്‌ കഴിയും.
എഡിന്‍ബറോയിലെ ക്വീന്‍ മാര്‍ഗരറ്റ്‌ സര്‍വ്വകലാശാലയില്‍
നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്‌തമായത്‌.
21 വയസിനും 64 വയസിനും ഇടയില്‍ പ്രായമുള്ള 58 പേരിലാണ്‌
ഇതുസംബന്ധിച്ച പഠനം നടതിയത്‌. മാതളനാരങ്ങ ജ്യൂസ്‌
ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിന്‌ പുറമെ പുരുഷന്‍മാരില്‍
ശബ്‌ദം മെച്ചപ്പെടുത്തുകയും മുഖത്തിന്റെയും തലമുടിയുടെയും
സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. സ്‌ത്രീകളില്‍ അസ്ഥികള്‍കളുടെയും
പേശികളുടെയും ബലം വര്‍ദ്ധിപ്പിക്കാനും അണ്ഡോല്‍പാദനം
ത്വരിതപ്പെടുത്താനും മാതളനാരങ്ങ ജ്യൂസ്‌ സഹായിക്കും.
ടെസ്‌റ്റോസ്‌റ്റീറോണിന്റെ അളവ്‌ വര്‍ദ്ധിക്കുന്നതും പ്രവര്‍ത്തനം
ത്വരിതപ്പെടുന്നതും വഴി മാനസികാരോഗ്യവും ഓര്‍മ്മശക്‌തിയും
വര്‍ദ്ധിക്കുകയും മാനസികസംഘര്‍ഷം ലഘൂകരിക്കാനും കഴിയും.

0 comments:

Post a Comment