ഗൃഹവൈദ്യം
ജലദോഷം മാറാന്‍ ചെറുനാരങ്ങ നീരില്‍ തെന്‍ ചേര്‍ത്ത് കഴിക്കുക.
അര്‍ശസ് മാറാന്‍ ജാതിക്ക
അര്‍ശസിന് ശമനം ലഭിക്കാന്‍ ജാതിക്ക ചുട്ട് തൈരില്‍ ചാലിച്ച് കഴിക്കുക.
തൊണ്ടവേദന മാറാന്‍ തേയില
തൊണ്ടവേദന മാറാന്‍ തേയില ഇട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുക.
വായ്‌പ്പുണ്ണ് മാറാന്‍
വായ്‌പ്പുണ്ണ് മാറാന്‍ നെല്ലിത്തോല്‍ തൈരില്‍ ഇട്ട് കഴിക്കുക.
മൂക്കില്‍ നിന്നുള്ള രക്തസ്രാവം
മാതള നാരങ്ങ അരച്ച് കലക്കി ഏതാനും തുള്ളി മൂക്കിലൊഴിച്ചാല്‍ മൂക്കില്‍ നിന്നുള്ള രക്തസ്രാവം ഒഴിവാക്കാം.
പ്രമേഹത്തിന് ശമനം ലഭിക്കാന്‍
പ്രമേഹത്തിന് ശമനം ലഭിക്കാന്‍ കാട്ടു ജീരകമിട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുക
ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍
ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ തുമ്പയും മഞ്ഞളും അരച്ചു പുരട്ടുക.
ചുണങ്ങ് മാറാന്‍
ചുണങ്ങ് മാറാന്‍ ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത് ചുണങ്ങുള്ള ഭാഗത്ത് അരച്ചിടുക.
തലവേദനയ്‌ക്ക് ശമനം ലഭിക്കാന്‍
തലവേദനയ്‌ക്ക് ശമനം ലഭിക്കാന്‍ ചുവന്നുള്ളിയും കല്ലുപ്പും അരച്ചു പുരട്ടുക.
ചുമയ്‌ക്ക് ശമനം ലഭിക്കാന്‍
ചുമയ്‌ക്ക് ശമനം ലഭിക്കാന്‍ ചുക്ക്, പഞ്ചസാര എന്നിവ തൈര് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.
കണ്‍കുരു മാറാന്‍
കണ്‍കുരു മാറാന്‍ ഇരട്ടിമധുരമോ കടുക്കയോ തേനില്‍ അരച്ച് പുരട്ടുക.
ദഹനക്കേടിന് ശമനം ലഭിക്കാന്‍ >
ദഹനക്കേടിന് ശമനം ലഭിക്കാന്‍ ഇഞ്ചിയും ഉപ്പും ചവച്ചിറക്കുക.
മഞ്ഞപ്പിത്തം പിടിപെട്ടാല്‍
മഞ്ഞപ്പിത്തം പിടിപെട്ടാല്‍ വയല്‍ത്തുമ്പ സമൂലം അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
നാക്കിലെ പൂപ്പല്‍ മാറാന്‍
നാക്കിലെ പൂപ്പല്‍ മാറാന്‍ ഉണക്കമുന്തിരി കുതിര്‍ത്ത് പിഴിഞ്ഞ് നാക്കില്‍ പുരട്ടുക
RSS Feed
Twitter
08:50
Unknown
Posted in
0 comments:
Post a Comment