ഒരു കപ്പ് തേങ്ങാപ്പാല്‍ കുറുക്കി വറ്റിച്ച് പകുതിയാകുമ്പോള്‍ അതില്‍ ഒരു ചെറിയ സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. രണ്ടു മണിക്കൂറിനു ശേഷം കുളിക്കുക. തലമുടി കൊഴിച്ചില്‍ തടയുകയും മുടിക്ക് നിറവും തിളക്കവും വര്‍ധിക്കുകയും ചെയ്യും.കറ്റാര്‍വാഴ, കയ്യോന്നി എന്നിവയുടെ നീര് സമം ചേര്‍ത്ത് ചെറുതായി ചൂടാക്കി വെളിച്ചെണ്ണ തലയില്‍ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. മുടിയുടെ ആരോഗ്യത്തിന് നല്ലതാണിത്.
തലമുടി തഴച്ചു വളരാന്‍ നെല്ലിക്ക ചതച്ച് പാലില്‍ ഇട്ടുവെച്ച് ഒരു ദിവസം കഴിഞ്ഞ് തലയില്‍ പുരട്ടി കുളിക്കുക. മൂന്നു ദിവസം ഇടവിട്ട് ആവര്‍ത്തിക്കുക.
താരന്‍ നശിക്കാന്‍ തേങ്ങാപ്പാല്‍ തലയില്‍ തേച്ച് പിടിപ്പിച്ചശേഷം അര മണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക.
അകാലനര മാറിക്കിട്ടാന്‍ ഒരു പിടി മൈലാഞ്ചിയില വെള്ളമൊഴിച്ച് അര മണിക്കൂര്‍ തിളപ്പിക്കുക. തണുക്കുമ്പോള്‍ ഒരു സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ക്കുക. ഇത് തലമുടിയില്‍ പുരട്ടി നാലുമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.
തവിട് കളയാത്ത അരി, മുട്ട, മാംസം, പാല്‍, തൈര്, വെണ്ണ, പഴങ്ങള്‍, ഇലക്കറികള്‍ എന്നിവയെല്ലാം മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും നല്ലതാണ്.
RSS Feed
Twitter
09:43
Unknown
Posted in
0 comments:
Post a Comment