To listen you must install Flash Player.

Sunday 21 July 2013

നടുവേദന

നട്ടെല്ലിനും അനുബന്ധമായ പേശികള്‍ക്കും ഉണ്‍ണ്ടാകുന്ന ബലക്ഷയത്തില്‍ നിന്നോ, മറ്റ് ക്ഷതങ്ങളില്‍ നിന്നോ ഉടലെടുക്കുന്നതാണ് നടുവേദന . നാല്‍പ്പതു വയസ്സില്‍ പ്രായമുള്ള ഭൂരിപക്ഷം പേര്‍ക്കും അനുഭവപ്പെടുന്ന നടുവേദനയുടെ കാരണങ്ങള്‍ പലതാണ്.  കൂടുതല്‍ പേര്‍ക്കും നട്ടെല്ലിന്റെ അടിഭാഗത്തായിട്ടാണ് ഈ വേദന ഉണ്ടാകാറ്.ആധുനിക ജീവിത രീതികളും ശൈലികളും തൊഴില്‍ സാഹചര്യങ്ങളുമൊക്കെ നടുവേദനയുടെ സ്രോതസുകളാകുന്നു. 

REASONS

നടുവേദനയുടെ കാരണങ്ങള്‍
  
    രണ്ടുതരത്തിലുള്ള നടുവേദനകളാണുള്ളത്.  ഒന്ന് തീഷ്ണമായ വേദനയുണ്ടാക്കുന്നതും മറ്റൊന്ന് സ്ഥിരമായി അനുഭവപ്പെടുന്നതും. തീഷ്ണമായ നടുവേദന തുടര്‍ച്ചയായി നിലനില്‍ക്കില്ലെങ്കില്‍ ഇടവേളകള്‍ അടുത്തായിരിക്കുമെന്നതാണ് വ്യത്യാസം. പലവിധ കാരണങ്ങളാല്‍ നടുവേദന വരാം. സുഷുമ്നാ കാണ്ഡ നാഡിയിലെ കശേരുക്കളുടെ സ്ഥാനചലനവും തെറ്റലും (Displacement) നടുവേദനയുണ്ടാക്കും. അമിത വണ്ണം/ഭാരം, കായികവിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോഴുണ്ടാകുന്ന പതിവ് വിട്ട ചലനങ്ങള്‍/അസാധാരണ ചലനങ്ങള്‍ ചിലപ്പോള്‍ നടുവേദനക്ക് തുടക്കമിടാറുണ്ട്. ഇതിനെല്ലാറ്റിനും പുറമെ അസുഖങ്ങളോ, അപകടങ്ങളോ ഉണ്ടായാല്‍ സംഭവിക്കുന്ന ക്ഷതങ്ങള്‍/ക്ഷയങ്ങള്‍ മൂലവും നടുവേദനയുണ്ടായേക്കാം. വാത രോഗങ്ങള്‍ നടുവേദനയുടെ സഹചാരിയാണെന്നാണ് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നത്.
    അമിത ചുമടെടുക്കല്‍, പുകവലി, മദ്യപാനം, തലമുറകളായി കൈമാറ്റപ്പെടുന്ന നട്ടെല്ലിലെ വൈകല്യങ്ങള്‍, നിരന്തര വാഹനയാത്ര, സ്ഥിരമായി ഒറ്റ നില്‍പ്പിലോ/ഇരിപ്പിലോ ഉള്ള ജോലി, ലൈംഗീക ഉത്തേജന മരുന്നുകളുടെ ഉപയോഗം, മാനസികമായി കടുത്ത സമ്മര്‍ദ്ദങ്ങളും സംഘര്‍ഷാവസ്ഥയും നടുവേദന ഉണ്ടാക്കുമെന്നാണ് വൈദ്യശാസ്ത്രജ്ഞരുടെ പക്ഷം. തണുത്ത കാലാവസ്ഥയില്‍ ജീവിക്കുന്നവര്‍ക്കും നടുവേദന പിടിക്കൂടാറുണ്ട് - സാധ്യതകള്‍ ഇവര്‍ക്ക് കൂടുതലാകുന്നു.  ജീവിത ശൈലിയിലെ മാറ്റങ്ങളും ആധുനിക ഭക്ഷണശീലങ്ങളും  (Jung food), പുതുതലമുറ തൊഴിലുകളായ ഐ ടി മേഖല തുടങ്ങിയവയില്‍ ജോലിചെയ്യുന്നവര്‍ക്കും നടുവേദന വരാനുള്ള സാധ്യതകള്‍ ഏറെ.

SYMPTOMS


നടുവേദനയുടെ യഥാര്‍ത്ഥ ലക്ഷണങ്ങള്‍

    പിന്‍പുറത്തിന്റെ താഴെ ഭാഗത്തായി ചെറുവേദനയോടെ സ്ഥിര നടുവേദനക്ക് തുടക്കമിട്ടേക്കാം. ഇടവിട്ട് ഈ ഭാഗത്തുള്ള വേദന നടുവേദനയുടെ മുന്നോടിയായി കാണാറുണ്ട്.

മാംസപേശികള്‍ക്ക് മുറുക്കം  അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക.  അരക്കെട്ടിലെ വേദനയും നടുവേദനയായി പരിണമിക്കാനുള്ള സാധ്യതകള്‍ വളരെയേറെയാണ്. ഇതെല്ലാം വല്ലപ്പോഴും ഒരിക്കല്‍ അനുഭവപ്പെട്ടെന്നതുകൊണ്ട് മാത്രം സ്ഥായിയായ നടുവേദനയുടെ മുന്നോടികളാണെന്ന് ധരിക്കരുത്. പിന്‍ പുറത്തുനിന്നും വേദന ആരംഭിച്ച് താഴത്തേക്കിറങ്ങി കാലുകളിലേക്ക് വ്യാപിക്കുന്നുവെങ്കില്‍ ശ്രദ്ധിക്കണം, നടുവേദനയുടെ വ്യക്തമായ ലക്ഷണമായി ഇതിനെ കരുതുക.

    പിന്‍ പുറത്ത്, താഴെയായിയോ വസ്തി ഭാഗത്തോ (Pelvic) തരിപ്പ് അനുഭവപ്പെടുക, പിന്‍വേദന താഴെ കാലിലേക്കും പടരുക, കാലുകള്‍ക്ക് ബലക്കുറവ്  തോന്നുക, ഉദരകോശങ്ങള്‍ക്കോ/മൂത്രസഞ്ചിക്കോ തകരാറുണ്ടാകുക, 

കഴുത്തിനേല്‍ക്കുന്ന പരിക്ക് തുടങ്ങിയവ കഠിനവും സ്ഥിരവുമായ നടുവേദനക്ക് ഇടയാക്കിയേക്കാം.



-




0 comments:

Post a Comment