To listen you must install Flash Player.

Sunday, 21 July 2013


നടുവേദനക്കാരുടെ ജീവിതം


    നടുവേദനക്കാര്‍ക്ക് സ്വതന്ത്രമായചലനം ബുദ്ധിമുട്ടുണ്ടാക്കുന്നു. സന്തത സഹചാരിയായ വേദന മാനസിക പിരിമുറുക്കത്തിനും ഇടയാക്കും. ഇതൊക്കെ കൊണ്ട് നടുവേദന തൊഴിലിനേയും മറ്റു പ്രവര്‍ത്തനങ്ങളേയും ബാധിക്കുന്നു. വിശ്രമമാണ് നടുവേദനക്കുള്ള പരമപ്രധാനമായ മരുന്ന്. വിദഗ്ദ ചികിത്സകള്‍ക്ക് വിധേയരാകുന്നവര്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാലെ ഫലസിദ്ധി ഉണ്ടാകു.
  
    ആരംഭത്തില്‍ മറ്റേതു രോഗങ്ങളെപോലെയും നടുവേദന നിര്‍ണ്ണയശേഷം ചികിത്സിക്കുന്നതാണ് ഉത്തമം.  കിടന്നുറങ്ങുമ്പോള്‍ ആവുന്നതും വശം ചരിഞ്ഞ് കിടക്കുക. പിന്‍ഭാഗത്തിനും അരകെട്ടിനും വിശ്രമവും സുഖവും ലഭിക്കും. നടുവേദനക്കാര്‍ ഭാരമെടുക്കുന്നത് രോഗം മൂര്‍ച്ചിക്കാനും കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനും കാരണമാകുന്നു.
  
    യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.  ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ലഘു വ്യായാമങ്ങള്‍ മുടങ്ങാതെ ചെയ്യുന്നതും നടുവേദനക്കാരുടെ അനുദിന ജീവിതത്തില്‍ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വേദനയും അല്‍പമെങ്കിലും അകറ്റാന്‍ സഹായിക്കുന്നതാണ്.
നടുവേദനക്കാര്‍ :
സ്ത്രീകള്‍ :
  
    നാല്‍പ്പതു വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളില്‍ അധികവും കാണപ്പെടുന്നു. ആര്‍ത്തവവിരാമഘട്ടങ്ങളില്‍ നടുവേദന ഒട്ടുമിക്കവരിലും പ്രത്യക്ഷപ്പെടാറുണ്ട്. 70 ശതമാനം ഗര്‍ഭിണികളില്‍ നടുവേദന ഇടയ്ക്കിടെ അനുഭവപ്പെടുന്നു. അമിത തൂക്കമുള്ള സ്ത്രീകളില്‍ നടുവേദന കണ്ടുവരുന്നുണ്ട്. ആധുനിക സ്ത്രീകള്‍ വീട്ടുജോലികള്‍ക്കായി യന്ത്രങ്ങളെ ആശ്രയിക്കുന്നതും വീട്ടമ്മമാരില്‍ നടുവേദനക്ക് വഴിയൊരുക്കുന്ന ഘടകമായി കണ്ടെത്തിയിട്ടുണ്ട്.
പുരുഷന്മാര്‍ :
  
    അമിത ഭാരം ചുമക്കുന്ന പുരുഷന്മാരില്‍ നടുവേദന പൊതുവെ അനുഭവപ്പെടുന്നു. 50 വയസ്സിനുമേല്‍ പ്രായക്കാരായ ആണുങ്ങളിലാണ് ഇത് കൂടുതലും. വാതരോഗങ്ങളുടെ പ്രാരംഭഘട്ടമെന്ന നിലയില്‍ സ്ത്രീകള്‍ക്കെന്നപ്പോലെ പുരുഷന്മാര്‍ക്കും നടുവേദന കാണുന്നു.സ്ഥിരമായി ഇരുന്ന് ജോലിചെയ്യുന്ന പുരുഷന്മാരിലും കായിക അധ്വാനികളിലും നടുവേദന സ്ഥിരമായി അനുഭവപ്പെടുന്നുണ്ട്. ഡ്രൈവിങ്ങ് തൊഴിലായി സ്വീകരിച്ചവര്‍ നല്ലൊരു ശതമാനവും നടുവേദനക്കാരാണ്.
പ്രായപൂര്‍ത്തിയായവര്‍ :
  
    നട്ടെല്ലിന്റെ കശേരുകള്‍ക്ക് സ്ഥാനചലനം സംഭവിച്ചുണ്ടാകുന്ന നടുവേദനയാണ് പ്രായപൂര്‍ത്തിയായവരില്‍ കണ്ടുവരുന്നത്. കശേരുക്കള്‍ തെന്നിമാറുന്നതിന്റെ ഫലമായി തുലനാവസ്ഥ നഷ്ടപ്പെടുകയും ശരീരത്തിന്റെ ഭാരം തുല്യമായി താങ്ങിനിര്‍ത്താന്‍ നട്ടെല്ലിന് കഴിയാതെ വരികയും ചെയ്യുന്നു. മുഴുവനായി പ്രവര്‍ത്തനക്ഷമമല്ലാത്ത നട്ടെല്ലിന്റെ കശേരുക്കളും ഈ പ്രായത്തിലുള്ളവര്‍ക്ക് നടുവേദനയുണ്ടാക്കുന്നു. പുതു തലമുറയാണെങ്കില്‍ പുത്തന്‍ ജീവിത ശൈലിയും ഫാസ്റ് ഫുഡ് (Jung Food) സംസ്ക്കാരവും നടുവേദനയെ ക്ഷണിച്ചുവരുത്തുകയാണ്. ഐ. ടി. മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് നടുവേദന വരാനുള്ള സാധ്യതകള്‍ ഏറെയുണ്ട്.
വൃദ്ധര്‍ :
  
    വാര്‍ദ്ധക്യം ഒട്ടുമിക്ക രോഗങ്ങള്‍ക്കും സ്വാഗതമരുളുന്ന കാലമാണ്. ജീവിത സായാഹ്നത്തില്‍ ശരീരത്തിന്റെ ശേഷികള്‍ കുറയുമ്പോള്‍ നടുവേദനയും ആക്രമിക്കാന്‍ മുന്നിട്ടെത്തുന്നു. മൂത്രസഞ്ചിയുടെ ക്ഷയവും ശേഷിക്കുറവും വാര്‍ദ്ധക്യത്തില്‍ നടുവേദനക്ക് കാരണമാക്കാം. വാതരോഗങ്ങള്‍ പ്രായമായവരില്‍ നടുവേദനയുണ്ടാക്കുന്ന മറ്റൊരു ഘടകമാണ്. ചെറുപ്പത്തില്‍ വേണ്ടത്ര വിറ്റാമില്‍ ഡി യും കാല്‍സ്യവും ലവണവും ലഭിക്കാത്തവരില്‍ അസ്ഥി ദ്രവീകരണം (Osteoporosis) മൂലം നടുവേദന വരുന്നു. സന്ധിവാതം നടുവിനെ ബാധിക്കും. നട്ടെല്ലിലെ ചില കശേരുക്കള്‍ ചുരുങ്ങുന്നതുകൊണ്ടും നടുവേദന സ്ഥിരമായി വൃദ്ധരില്‍ പലരിലും പ്രത്യക്ഷപ്പെടാറുണ്ട്.
ഗര്‍ഭിണികള്‍ :
  
    സ്ഥിരമല്ലാത്ത നടുവേദനയാണ് മിക്ക ഗര്‍ഭിണികളിലും കാണപ്പെടുന്നത്. പ്രസവാനന്തരം ഇത് ഒഴിവാകാറാണ് സാധാരണ പതിവ്. എന്നാല്‍ ഗര്‍ഭിണിയായശേഷമുണ്ടാകുന്ന നടുവേദന പ്രസവശേഷവും നിലനില്‍ക്കുന്നതായി ചിലരില്‍ കാണുന്നു. ഇതിന്റെ കാരണങ്ങള്‍ പലതുമാകാം. വിദഗ്ധ പരിശോധനകളും രോഗനിര്‍ണ്ണയവും ആവശ്യമുള്ള ഒരു കാര്യമാണിത്.  ഗര്‍ഭം ധരിച്ചശേഷം ഉണ്ടായേക്കാവുന്ന ചില ശാരീരിക വ്യതിയാനങ്ങളാണ് ഗര്‍ഭകാലത്തെ നടുവേദനക്ക് കാരണമെന്ന് വിദഗ്ധരായ ഡോക്ടര്‍മാര്‍ പറയുന്നു. വേദന സംഹാരികള്‍ ഇക്കാലത്ത് കഴിക്കുന്നത് മറ്റുചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ നടുവേദനയെ ചില സുരക്ഷിത പ്രയോഗങ്ങളിലൂടെ കൈകാര്യം ചെയ്യാറാണ് പതിവ്.  വേദനയുള്ള ഭാഗത്ത് ചൂട് പിടിച്ചും മറ്റും അല്‍പം ശാന്തി വരുത്താനാണ് സാധാരണ ഡോക്ടര്‍മാര്‍ ഉപദേശിക്കാറ്. തീരെ നിവൃത്തിയില്ലെങ്കില്‍ മാത്രമെ വേദനസംഹാരികളോ, ശക്തിയേറിയ മരുന്നുകളോ ഗര്‍ഭക്കാലത്തുണ്ടാകുന്ന നടുവേദനക്ക് ഉപയോഗിക്കാറുള്ളു.
  
    എല്ലാ പ്രായക്കാരിലും സ്ത്രീ പുരുഷ ഭേദമന്യേ നടുവേദന അനുഭവപ്പെടാം. ഇതിന്റെ കാരണങ്ങള്‍ പലതുമാകാം; എന്നതുപോലെ നടുവേദനക്ക് വിവിധ ചികിത്സകളുമുണ്ട്. വ്യത്യസ്ത വൈദ്യശാസ്ത്ര ശാഖകളില്‍ നടുവേദനക്കുള്ള ചികിത്സകള്‍ ഇന്ന് വളരെ ഫലപ്രദമാണ്. ആധുനിക രീതികളും ലോകത്തിന്റെ മറ്റേത് ഭാഗത്തുള്ളതുപോലെ ഇന്ന് ഇന്ത്യയിലും കേരളത്തിലും ലഭ്യമാണ്. ഇതുകൊണ്ടുതന്നെ നടുവേദന രോഗികള്‍ക്ക് ഇതില്‍ നിന്നുള്ള മോചനവഴികളും നിരവധിയാണ്. നിങ്ങള്‍ ഈ വഴികളില്‍കൂടി കടന്നുപോയാല്‍ മാത്രം മതി - നടുവേദന സംഹാരത്തിന്.
   

0 comments:

Post a Comment