To listen you must install Flash Player.

Wednesday, 10 July 2013


ഗൂഗിൾ ഡ്രൈവും മൈക്രോസോഫ്റ്റ് സ്കൈഡ്രൈവും


വാർത്തകൾ പലപ്പോഴും അവയുടെ പ്രാധാന്യം കൊണ്ടല്ല, മറിച്ച് അതു റിപ്പോർട്ട് ചെയ്യുന്നവരുടെ താല്പര്യപ്രകാരമാണ് രൂപപ്പെടുന്നത്. ഉദാഹരണത്തിന് ഭാവിയുടെ സാങ്കേതിക വിദ്യയെന്ന് ഏവരും അംഗീകരിച്ച ക്ലൌഡ് സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി മൈക്രോസോഫ്റ്റും, ഗൂഗ്ഗിളും ഓരോ പുതിയ പ്രോഡക്ടുകൾ പുറത്തിറക്കി. അതിൽ ഗൂഗിളിന്റെ സേവനം വാർത്തകളിൽ നിറഞ്ഞു നിന്നപ്പോൾ അതിനേക്കാൾ ഒരു പടി മുന്നിൽ നിൽകുന്ന ഉല്പന്നം അവതരിപ്പിച്ച മൈക്രോസോഫ്റ്റിനെ പാടെ അവഗ്ഗണിക്കുകയായിരുന്നു എല്ലാവരും. മൈക്രോസോഫ്റ്റിനെ ഒരു  പഴഞ്ചൻ ഡെസ്ക്ടോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റം നിർമ്മാതാക്കളും, ഗൂഗ്ഗിളിനെ പുതു തലമുറ സേവനങ്ങൾ അവതരിപ്പിക്കുന്ന ഒരു മോഡേൺ കമ്പനിയുമായി കണക്കാക്കിയിരിക്കുന്നതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത് എന്ന് ലേഖകന് അറിയില്ല. ഏതായലും കമ്പ്യൂട്ടിങ്ങ് രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ് ഇവരുടെ സേവനം എന്ന് പറയാതെ വയ്യ. ഒരു ഉല്പന്നം എന്താണ് എന്നതിൽ മാത്രമല്ലല്ലോ, അത് ആരുടെ ഉല്പന്നമാണ് എന്നതിലും ഒരു വലിയ മാർക്കറ്റിങ്ങ് ഒളിഞ്ഞു കിടപ്പുണ്ടല്ലോ. ഡ്രോപ്പ്ബോക്സ് കുറെ നാളുകളായി നൽകി വന്ന സേവനം തന്നെയാണ് ഇപ്പോൾ ഗൂഗിളും മൈക്രോസോഫ്റ്റും അവതരിപ്പിച്ചിരിക്കുന്നത്. എന്നാലും തരുന്നത് കമ്പ്യൂട്ടർ രംഗത്തെ അതികായരാകുമ്പോൾ ആർക്കും അതിനോട് ഒരു താല്പര്യം കാണുമല്ലോ.
നമ്മുടെ കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാന ഭാഗങ്ങളാണല്ലോ പ്രോസസ്സറും, മെമ്മറിയും. ലോകത്തിന്റെ ഏതോ കോണിൽ ഇരിക്കുന്ന കമ്പ്യൂട്ടറിന്റെ പ്രോസസ്സറും, മെമ്മറിയും ഇന്റർനെറ്റ് വഴി ഉപയോഗപ്പെടുത്തി നമ്മുടെ കമ്പ്യൂട്ടിങ്ങ് ജോലികൾ നിർവഹിക്കുക എന്നതാണ് ക്ലൌഡ് കമ്പ്യൂട്ടിങ്ങിന്റെ അടിസ്ഥാന തത്വം. ഇതിന്റെ ആദ്യപടിയായി ഡാ‍റ്റ ഓൺലൈൻ ആയി സൂക്ഷിക്കാനുള്ള സേവനമാണ് ഇപ്പോൾ ഗൂഗിളും, മൈക്രോസോഫ്റ്റും ലഭ്യമാക്കിയിരിക്കുന്നത്. അതായത് നിങ്ങൾക്ക് ആവശ്യമായ ഫയലുകൾ ഇനി പെൻഡ്രൈവിലാക്കി കൂടെ കൊണ്ടു നടക്കണ്ട എന്നു സാരം. ആവശ്യമുള്ളപ്പോൾ നിങ്ങളുടെ അക്കൌണ്ടിൽ കയറി ആ ഫയൽ എടുക്കാം അതു വീട്ടിൽ ആയാലും ഓഫീസിൽ ആയാലും ഇന്റർനെറ്റ് കഫേയിൽ ആയാലും, മൊബൈലിൽ ആയാലും ഒരു പോലെ നിങ്ങൾക്ക് എടുക്കാനും ഉപയോഗിക്കാനും സാധിക്കും. നിങ്ങളുടെ കമ്പ്യുറ്ററിൽ ഡാറ്റ സൂക്ഷിക്കുന്നതിനേക്കാൾ സംരക്ഷണവും, സുരക്ഷിതത്വവും ഇതുവഴി നിങ്ങൾക്ക് ലഭിക്കും. അതായത് നിങ്ങളുടെ ഹാർഡ് ഡിസ്ക് കേടാകുമെന്നോ, ഹാക്കർമാർ നുഴഞ്ഞു കയറുമെന്നോ ഭയപ്പെടേണ്ട എന്നു സാരം.
സ്റ്റോറേജ് സൌകര്യം.
ഗൂഗിൾ 5GB സ്റ്റോറേജ് സൌകര്യം സൌജന്യമായി നൽകുമ്പോൾ മൈക്രോസോഫ്റ്റ് 7GB യാണ് നൽകുന്നത്. എന്നാൽ കൂടുതൽ സ്റ്റോറേജ് പണം നൽകി വാങ്ങുന്നതിനും രണ്ടിലും സൌകര്യമുണ്ട്. ഇതിലും മൈക്രോസോഫ്റ്റ് മുന്നിട്ട് നിൽകുന്നു.  ഗൂഗിളിന്റെ 25 GB ക്ക് 2.48ഡോളർ പ്രതിമാസം നൽകേണ്ടി വരുമ്പോൾ  മൈക്രോസോഫ്റ്റ്  27GB ക്ക് വെറും 0.83 ഡോളർ മാത്രമാണ് ഈടാക്കുന്നത്. മൈക്രോസോഫ്റ്റ് പരമാവധി 100 GB നൽകുമ്പോൾ ഗൂഗിളിൽ 16TB വരെ സ്റ്റോറേജ് സൌകര്യം ഒരു സിംഗിൾ അക്കൌണ്ടിൽ ലഭ്യമാണ്. ഇത്രയും സ്റ്റോറേജ് ആരെങ്കിലും ഉപയോഗിക്കുമോ ഇല്ലയോ എന്ന് കണ്ടറിയണം.
ഓഫീസ് ഉപയോഗം
വേഡ് ഡോക്യുമെന്റുകൾ, പ്രസന്റേഷനുകൾ, സ്പ്രെഡ് ഷീറ്റ് എന്നിവ ഓൺലൈൻ ആയി തയ്യാറാക്കനുള്ള സൊകര്യം ഇവ രണ്ടും നൽകുന്നു. അതായത് നിങ്ങൾ ഇത്രയും നാൾ ഗൂഗിൾ ഡോക്യുമെന്റ്സിൽ ഉപയോഗിച്ചിരുന്ന ഫയലുകൾ ഇനി ഗ്ഗൂഗിൽ ഡ്രൈവ് വഴിയാണ് ലഭ്യമാവുക. ഓൺലൈൻ ആയി ഇവ എഡിറ്റ് ചെയ്യാനും, ഓഫ് ലൈൻ ആയി അവ കാണാനും ഗൂഗിൽ ഡ്രൈവിൽ സാധിക്കും. മൈക്രോസോഫ്റ്റ് ഇക്കാര്യത്തിലും ഒരു പടി കൂടി മുന്നിലാണ്. അവരുടെ ഓഫീസ് മൊബൈൽ ആപ്ലിക്കേഷൻ വഴി ഓഫ് ലൈൻ ആയും നിങ്ങൾക്ക് ഫയലുകൾ എഡിറ്റ് ചെയാൻ സാധിക്കും. ഗൂഗിൾ ഡൊക്യുമെന്റിനെ അപേക്ഷിച്ച് കൂടുതൽ എഡിറ്റിങ്ങ് ഓപ്ക്ഷനുകൾ ഉള്ളതും സ്കൈ ഡ്രൈവിലാണ്.
പ്ലാറ്റ്ഫോം സപ്പോർട്ട്
വെബ്, ഐഒഎസ്, മാക്, വിൻഡോസ്  എന്നീ പ്ലാറ്റ്ഫോമുകൾ രണ്ടുപേരും പിന്തുണക്കുന്നുണ്ട്. എന്നാൽ ഗൂഗ്ഗിൽ ആൻഡ്രോയിഡ് സപ്പോർട്ട് ചെയ്യുന്ന ആപ്ലിക്കേഷൻ പുറത്തിറക്കിയപ്പോൾ മൈക്രോസോഫ്റ്റ് വിൻഡോസ് മൊബൈലിനു വേണ്ടിയുള്ള ആപ്ലിക്കേഷനാണ് ഇറക്കിയിരിക്കുന്നത്. നിലവിലെ ആൻഡ്രോയിഡ്-വിൻഡോസ് അനുപാതം പരിഗണിക്കുമ്പോൾ മൈക്രോസോഫ്റ്റിനു ഇതൊരു ന്യൂനതയാണ്. നിലവിൽ നിങ്ങളുടെ മൊബൈൽ ഡിവൈസ് പിന്തുണക്കുന്ന പ്ലാറ്റ്ഫോം തിരഞ്ഞെടുക്കുക. ഏറെ വൈകാതെ തന്നെ രണ്ടുപേരും, ബ്ലാക്ക്ബെറി, ലിനക്സ് എന്നിവയ്ക്കും കൂടി ഉള്ള ആപ്ലിക്കേഷനുകൾ പുറത്തിറക്കും എന്ന് കരുതാം.
ഗൂഗ്ഗിൾ ഡൊക്യുമെന്റ്, ഗുഗ്ഗിൽ പ്ലസ് എന്നിവയുമായുള്ള മികച ഇന്റഗ്രേഷൻ ഗൂഗ്ഗിന്റെ ഒരു സവിശേഷതയാണ്. ഒപ്പം മികച്ച സേർച്ച് സൌകര്യങ്ങളും ഇതിലുണ്ട്. ഗൂഗിൾ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ഇമേജ് സെർച്ചും ഒരു എടുത്തു പറയേണ്ട സവിശേഷതയാണ്. അതായത് നിങ്ങൾ അപ് ലോ‍ഡ് ചെയ്തിരിക്കുന്ന ചിത്രത്തിലെ വ്യക്തികളെയും, സ്ഥലങ്ങളും തിരിച്ചറിയാനും സേർച്ച് റിസൽട്ടിൽ കാ‍ണിക്കാനും ഗൂഗ്ഗിളിന് സാധിക്കും. ഏതായാലും ഗൂഗ്ഗിൾ ഇപ്പോൾ എല്ലാവർക്കും ഡ്രൈവ് സേവനം നൽകുന്നില്ല.https://drive.google.com/start ഇൽ കയറിയാൽ നിങ്ങൾക്കുള്ള ഗൂഗ്ഗിൾ ഡ്രൈവ് തയ്യാറാണോ എന്നറിയാം. അല്ലെങ്കിൽ അവിടെ നിങ്ങളുടെ ഇമെയിൽ നൽകിയാൽ ഡ്രൈവ് തയ്യാറാകുമ്പോൾ നിങ്ങൾക്ക് ഇമെയിൽ നോട്ടിഫിക്കെഷൻ ലഭിക്കും.

0 comments:

Post a Comment