To listen you must install Flash Player.

Sunday, 21 July 2013പഴങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍രോഗം വന്നു കിടപ്പിലായാലേ നമ്മുടെയാളുകള്‍ പഴങ്ങള്‍ കഴിക്കൂ എന്നാണ് ചില ന്യൂട്രീഷ്യന്മാരുടെ പരാതി. പഴങ്ങള്‍ പോഷകങ്ങളുടെ കലവറയാണെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. എന്നാല്‍ പേടിക്കാതെ കഴിക്കാന്‍ പറ്റുന്ന ഏതു പഴമുണ്ട് എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്തുത്തരം നല്‍കും? ഇതാണ് പഴങ്ങളുടെ ഉപയോഗം സംബന്ധിച്ച് ലോകമെമ്പാടുമുള്ള ജനതയെ ആശങ്കയിലാക്കുന്ന പ്രശ്നം.

    വിഷം കലരാത്ത പഴം ഇന്ന് എവിടെയും കിട്ടാനില്ല എന്നത് ഒരു നഗ്നസത്യമാണ്. ചില രാജ്യങ്ങളില്‍ ഭക്ഷ്യനയങ്ങള്‍ വളരെ നന്നായി പാലിക്കപ്പെടുന്നതി    സംഗതി ഇതൊക്കെയാണെങ്കിലും ജീവകങ്ങള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍, നാരുകള്‍ തുടങ്ങി നിരവധി പോഷകമൂല്യങ്ങളടങ്ങിയ മധുരക്കനികളെ നമുക്ക് പാടേ നിരാകരിക്കാനൊക്കുമോ? അപ്പോള്‍ കരുതലാണ് ആവശ്യം.ന്റെ പേരില്‍  വിഷംകലര്‍ത്തല്‍ കുറെയൊക്കെ നിയന്ത്രിക്കപ്പെടുന്നുണ്ട്. എന്നാല്‍ കൃഷിക്കാരനും ഇടനിലക്കാരനും വ്യാപാരിക്കും ഒരുപോലെ സ്വാതന്ത്യ്രം അനുവദിച്ചിട്ടുള്ള നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും നഗരവാസികള്‍ക്ക് ഈ പഴവര്‍ഗ്ഗങ്ങളെ സ്വീകരിക്കുകയേ നിവൃത്തിയുള്ളൂ.


ആപ്പിളിലെ അപകടം ഒഴിവാക്കാം

 പഴങ്ങളില്‍ പ്രധാനാനിയാണല്ലോ ആപ്പിള്‍. നമുക്കു കിട്ടുന്ന ആപ്പിളില്‍ വലിയൊരു ഭാഗവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ഏതൊരു ബിഗ്‌ മാര്‍ക്കറ്റിലും മിന്നിത്തിളങ്ങുന്ന ഈ കനിസുന്ദരിയെ ഇത്രകണ്ട് തേച്ചുമിനുക്കുന്നതാരാണെന്നറിയാമോ? വാക്സ് എന്ന പെര്‍ഫ്യൂമില്‍ കുളിച്ചെത്തുന്ന ഈ സുന്ദരിക്കനികള്‍ എത്ര ദിവസം വേണമെങ്കിലും കേടുകൂടാതിരിക്കും ഈച്ചയോ പ്രാണികളോ അടുക്കാന്‍ ധൈര്യപ്പെടുകയില്ല. പുതുമ നഷ്ടപ്പെടാതെ തിളക്കംകൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കാനും കഴിയും. ഇതൊക്കെയാണ് വാക്സ് കോട്ടിങ്ങിനു പിന്നിലെ സൂത്രധാരന്റെ ഉദ്ദേശവും.

    പ്രകൃതിയില്‍നിന്നു ലഭിക്കുന്ന മെഴുകുകളായ ബീസ് വാക്സ്, ഷെല്ലാക്ക്, കാര്‍നോബാ വാക്സ് തുടങ്ങിയവ ആപ്പിളില്‍ പുരട്ടാന്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന്റെ മറവില്‍ പാരഫിന്‍ പോലുള്ള പെട്രോളിയം വാക്സുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിനു ഭീഷണിയാവുന്നത്. നഖംകൊണ്ട് മെല്ലെ ചുരണ്ടിനോക്കിയാല്‍ വാക്സിന്റെ സാന്നിധ്യം മനസിലാകും. വയറിളക്കവും അള്‍സറുമടക്കം പല രോഗങ്ങള്‍ക്കും ഇത് ഇടയാക്കും. വാക്സിനു പുറമേ ആപ്പിളില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറിന്റെ പശയും കീടനാശിനികളും അതിലേറെ നാശം വിതയ്ക്കുന്നു.

എങ്ങനെ അപകടമൊഴിവാക്കാം


1. ആപ്പിളിനു മുകളിലെ സ്റ്റിക്കര്‍ ഇളക്കിമാറ്റി പശ നന്നായി തുടച്ചുനീക്കുക

2. ചൂടുവെള്ളത്തില്‍ കഴുകി വാക്സ് ഇളക്കുക

3. പോഷകമൂല്യം കുറഞ്ഞാലും തൊലി ചെത്തി മാത്രം കുട്ടികള്‍ക്കു കൊടുക്കുക

4. കീടനാശിനികള്‍ അടിഞ്ഞുകൂടുന്ന ഞെട്ടുഭാഗം നീക്കംചെയ്തു മാത്രം കഴിക്കുക

മുന്തിരി

    എല്ലാവര്‍ക്കും ഒരുപോലെ പ്രിയങ്കരിയായ മുന്തിരിക്കുലകളെ വിഷലിബ്ധമാക്കുന്നത് വിളവെടുപ്പുസമയത്തും പായ്ക്കു ചെയ്യുമ്പോഴും അവയില്‍ തളിക്കുന്ന കീടനാശിനികളാണ്. ഈച്ചകളും പ്രാണികളും അടുക്കാത്ത മുന്തിരി കണ്ടാല്‍ ഉറപ്പിക്കാം അതില്‍ അപകടമുണ്ടെന്ന്. ചിലപ്പോള്‍ വെളുത്ത പൌഡര്‍ സ്പ്രേചെയ്തതു കാണാം. ഇതും അപകടസൂചനയാണ്.

മുന്തിരി കഴിക്കുംമുമ്പ് ശ്രദ്ധിക്കേണ്ടത്

1. പൈപ്പിനു ചുവട്ടിലോ ഒഴുക്കുള്ള വെള്ളത്തിലോ നന്നായി കഴുകുക

1. അതിനുശേഷം ഉപ്പിട്ട വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുന്തിരി ഇട്ടുവയ്ക്കുക

2. മഞ്ഞള്‍പ്പൊടിയിട്ട വെള്ളത്തിലിട്ടുവയ്ക്കുന്നതും നന്ന്

3. നാരങ്ങാനീരോ വിനാഗിരിയോ ഈ വെള്ളത്തില്‍ ഇറ്റിച്ചാല്‍ പെട്ടെന്ന് വിഷാംശം ഇളകും

4. കുട്ടികള്‍ക്കു മുന്തിരി നല്‍കുമ്പോള്‍ തൊലി നീക്കം ചെയ്തു കൊടുക്കുക

5. ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മുന്തിരി നല്‍കാതിരിക്കുന്നതാണ് നല്ലത്.
മാമ്പഴം
  
 ഇന്ത്യക്കാരുടെ ആപ്പിള്‍ എന്നു കരുതപ്പെടുന്ന മാമ്പഴത്തെയും വിഷാഭിഷേകം നടത്താതെ ആരും മാര്‍ക്കറ്റിലെത്തിക്കുകയില്ല. ഒരാഴ്ചയെങ്കിലും ഗെറ്റപ്പ് വെടിയാതെ കുട്ടയിലിരിക്കണമല്ലോ. സീസണല്ലാത്ത സമയത്ത് വിപണിയിലെത്തുന്ന മാമ്പഴത്തിലാണ് കൂടുതല്‍ അപകടം പതിയിരിക്കുന്നത്. മൂക്കാത്ത മാങ്ങ കൃത്രിമമായി പഴുപ്പിക്കാനുപയോഗിക്കുന്ന കാല്‍സ്യം കാര്‍ബൈഡ് എന്ന വില്ലനാണ് ഏറ്റവും മാരകം. വെല്‍ഡിങ്ങിനായി ഉപയോഗിക്കുന്ന ആര്‍സനിക്, ഫോസ്ഫരസ് തുടങ്ങിയ രാസവസ്തുക്കളടങ്ങിയതാണ് കാല്‍സ്യം കാര്‍ബൈഡ്.

    ഒരേ നിറമുള്ള മാങ്ങകള്‍ കണ്ടാല്‍ ഓര്‍ക്കുക, രാസവസ്തുക്കളുടെ സാന്നിധ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന്. ചില മാങ്ങയുടെ തൊലി ചുക്കിച്ചുളിഞ്ഞിരിക്കുന്നതു കാണാം. ഇതും വിഷം ആവരണം ചെയ്തതിന്റെ സൂചനയാണ്.

മാമ്പഴം കഴിക്കുമ്പോള്‍ സൂക്ഷിക്കേണ്ടത്

1. ശക്തിയായി വെള്ളംവരുന്ന പൈപ്പിനു ചുവട്ടില്‍പ്പിടിച്ച് നന്നായി കഴുകുക

2. കടയില്‍നിന്നു വാങ്ങുന്ന മാമ്പഴം തൊലി ചെത്തി മാത്രം കഴിക്കുക

3. കഴിയുന്നതും നാട്ടുമാമ്പഴങ്ങളെ കൂട്ടുപിടിക്കുക

5. കേരളത്തിന്റെ മണ്ണില്‍ സമൃദ്ധമായി വളരുന്ന വൃക്ഷമാണ് മാവ്.

6. മുറ്റത്തൊരു മാവിന്‍തൈ നട്ട് മാമ്പഴമധുരത്തില്‍ സ്വയംപര്യാപ്ത നേടുക.
പേരയ്ക്ക

    പാവങ്ങളുടെ ആപ്പിള്‍ എന്നു വിശേഷിപ്പിക്കാറുള്ള പേരയ്ക്കയുടെ പുറത്ത് മന്തുപിടിച്ചതുപോലെ കാണുന്നത് എന്താണ്? കുറേക്കാലമായി കേരളത്തിലെ വീട്ടമ്മമാര്‍ പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. കടിച്ചാല്‍ കല്ലുപോലിരിക്കുന്ന പേരയ്ക്ക വാങ്ങി ഒന്നോ രണ്ടോ ആഴ്ച വച്ചിരുന്നാലും ഒരു കുലുക്കവുമില്ല. ഇതിന്റെ രഹസ്യം അന്വേഷിച്ചുപോകുന്നവര്‍ക്കറിയാം ഏതൊക്കെ രാസവസ്തുക്കളാണ് പേരയ്ക്കയെ കാര്‍ന്നുതിന്നുന്നതെന്ന്.

    മുന്തിരിപോലെ പേരയ്ക്കയും തൊലിചെത്തിക്കഴിക്കുന്ന പഴമല്ല. അതുകൊണ്ടുതന്നെ രാസവസ്തുക്കള്‍ മാംസളഭാഗത്തേക്ക് പെട്ടെന്നു വ്യാപിക്കും. കട്ടിയുള്ള തൊലിയോടുകൂടിയ ഓറഞ്ചുപോലുള്ള പഴങ്ങളാണ് കൂടുതല്‍ സുരക്ഷിതം. പിന്നെ നമ്മുടെ നാടന്‍ വാഴപ്പഴങ്ങളും. പേരമരവും മുറ്റത്തേക്കു കൂട്ടിക്കൊണ്ടുവരാന്‍ പറ്റുന്ന ഒരതിഥിയാണ്. മണ്ണില്ലാത്ത നഗരവാസികള്‍ മുറ്റം മുഴുവന്‍ സിമന്റു പൂശാതെ ഫലവര്‍ഗ്ഗങ്ങള്‍ക്കുകൂടി ഇടംനല്‍കുകയാണ് വിഷംതിന്നുന്ന കാലത്തേക്കു വേണ്ട ഏറ്റവും നല്ല മുന്‍കരുതല്‍.

    പഴങ്ങള്‍ ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കിനിര്‍ത്തുന്നതും ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാവും. ആപ്പിളും ഓറഞ്ചും മുന്തിരിയും മാത്രമല്ല പഴങ്ങള്‍ എന്ന കാര്യം ഓര്‍ക്കുക. നമ്മുടെ നാട്ടില്‍ സുലഭമായ ജാമ്പക്കയും പേരക്കയും സീതപ്പഴവും പപ്പായയും ചക്കപ്പഴവും കൈതച്ചക്കയുമൊക്കെ ഗുണമേന്മയുള്ള പഴങ്ങളാണ്. നാനാതരം വാഴപ്പഴങ്ങളെയും പരിഗണിക്കാം. വിപണിയിലെ വിഷംതീണ്ടിയ  പഴങ്ങള്‍ വാങ്ങുന്നത് കുറച്ചുകൊണ്ട് ഇത്തരം പഴങ്ങളിലേക്കു തിരിയുന്നതാണ് ഏറ്റവും നല്ല പോംവഴി.

0 comments:

Post a Comment