To listen you must install Flash Player.

Saturday 20 July 2013

വീട്ടില്‍ തന്നെ തടി കുറയ്ക്കാം

തടി കുറയ്ക്കാന്‍ എന്തു കഷ്ടപ്പാടും സഹിയ്ക്കുന്നവരുണ്ട്. ജിമ്മില്‍ മണിക്കൂറുകള്‍ ചെലവഴിയ്ക്കുക, ഇഷ്ടഭക്ഷണങ്ങള്‍ ഉപേക്ഷിയ്ക്കുക തുടങ്ങിയ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നവര്‍.
എന്നാല്‍ തങ്ങളുടെ ചുറ്റും, അതായത് തങ്ങളുടെ വീട്ടില്‍ തന്നെ ഇതിനുള്ള പല വഴികളുമുണ്ടെന്ന് പലരും തിരിച്ചറിയാറുമില്ല.
വീട്ടില്‍ തന്നെ തടി കുറയ്ക്കാനുള്ള ചില വഴികളെക്കുറിച്ച് അറിഞ്ഞിരിക്കൂ






ഭക്ഷണങ്ങള്‍

കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുക. ഇവ തടി കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യത്തിനും നല്ലതു തന്നെ.


വ്യായാമം

ദിവസവുമുള്ള വ്യായാമം പ്രധാനം. വയര്‍,തുട തുടങ്ങിയ ഭാഗത്തെ കൊഴുപ്പു കുറയാനുള്ള വ്യായാമങ്ങള്‍ പ്രധാനമായും ചെയ്യുക.


പഞ്ചസാര

പഞ്ചസാര തടി കൂടാന്‍ കാരണമാകും. പകരം ശര്‍ക്കര, തേന്‍ തുടങ്ങിയവ ഉപയോഗിക്കുക.


വെള്ളം

വെള്ളം ധാരാളം കുടിയ്ക്കുക. ഇത് ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്.


ഫഌക്‌സ് സീഡുകള്‍

ദിവസവും ഭക്ഷണത്തില്‍ രണ്ടു സ്പൂണ്‍ ഫഌക്‌സ് സീഡുകള്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും.

സോഡിയം

അധികം ഉപ്പും ഒഴിവാക്കുക. സോഡിയം ശരീരത്തില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ ഇട വരുത്തും. ഇത് തടി കൂട്ടും.

സിട്രസ് ഫലവര്‍ഗങ്ങള്‍

സിട്രസ് ഫലവര്‍ഗങ്ങള്‍ ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ നല്ലതാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.


വീട്ടു ജോലികള്‍

വീട്ടു ജോലികള്‍ ചെയ്യുക, സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുക തുടങ്ങിയ ശീലമാക്കുക. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.


ഉറക്കം

ഏഴു മണിക്കൂറില്‍ കുറവുറങ്ങുന്നത് വിശപ്പു കൂട്ടുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, ഇത് ശരീരത്തിലെ അപചയപ്രക്രിയ പതുക്കെയാക്കുകയും ചെയ്യും.


യോഗ, മെഡിറ്റേഷന്‍

യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവ അഭ്യസിക്കുക. ഇത് സ്ട്രസ്,ടെന്‍ഷന്‍ എന്നിവയില്‍ നിന്നും വിടുതല്‍ നല്‍കും. തടി വര്‍ദ്ധിപ്പിക്കാന്‍ ഇവയും കാരണം തന്നെ.


നീന്തല്‍

തടി പെട്ടെന്നു കുറയ്ക്കാന്‍ സഹാായിക്കുന്ന ഒന്നാണ് നീന്തല്‍. ശരീരത്തിന്റ എല്ലാ ഭാഗത്തുമുള്ള കൊഴുപ്പു കുറയ്ക്കാന്‍ ഇത് നല്ലതാണ്.


9
മണിക്കു ശേഷം ഭക്ഷണം

രാത്രി 9 മണിക്കു ശേഷം ഭക്ഷണം കഴിയ്ക്കാതിരിക്കുക. ഇത് ദഹനപ്രക്രിയയെ സഹായിക്കും. പ്രത്യേകിച്ച് അനാരോഗ്യകരമായ ഭക്ഷണങ്ങള്‍. അത്താഴം എപ്പോഴും 9ന് മുന്‍പാക്കുകക.


കോണിപ്പടികള്‍

ലിഫ്റ്റിനു പകരം കോണിപ്പടികള്‍ ഉപയോഗിക്കുക. ശരീരത്തിലെ കൊഴുപ്പു കളയാനുള്ള നല്ലൊരു വഴിയാണിത്.


ഹോബികള്‍

ഹോബികള്‍ തെരഞ്ഞെടുക്കുക. പ്രത്യേകിച്ച് ശരീരത്തിന് വ്യായാമം നല്‍കുന്ന വിധത്തിലുള്ളവ. നീന്തുക, ഡാന്‍സ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.


ഗ്രീന്‍ ടീ

ചായ, കാപ്പി എന്നിവയ്ക്കു പകരം ഗ്രീന്‍ ടീ ശീലമാക്കൂ. ശരീരത്തിലെ കൊഴുപ്പ് എളുപ്പം കത്തിപ്പോകുമെന്നു മാത്രമല്ല, ചര്‍മത്തിനു ഇത് നല്ലതാണ്.


വളര്‍ത്തു മൃഗങ്ങള്‍

വളര്‍ത്ത് മൃഗങ്ങളെക്കൊണ്ട് പാര്‍ക്കി്ലോ റണ്ണിങ് ട്രാക്കിലോ ഇറങ്ങുക. അവരോടൊപ്പം ഓടാനും ശ്രമിക്കുക. ചെറിയ കളികള്‍ അവരുമായി നടത്തുക.


ചെറുനാരങ്ങ

രാവിലെ വെറുംവയറ്റില്‍ ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് അല്‍പം തേന്‍ ചേര്‍ത്ത് കുടിച്ചു നോക്കൂ. കൊഴുപ്പും തടിയും കുറയും.


0 comments:

Post a Comment