To listen you must install Flash Player.

Saturday 20 July 2013


പ്രായം കൂട്ടും ശീലങ്ങള്‍


സൗന്ദര്യത്തിനും ചര്‍മത്തിനും സൗന്ദര്യ ചര്‍മ സംരക്ഷണം മാത്രം പോരാ, മറ്റു പല കാര്യങ്ങളും വേണം. നല്ല ഭക്ഷണം, വ്യായാമം, ചിട്ടയായ ജീവിതചര്യകള്‍ എന്നിവയും വളരെ പ്രധാനം തന്നെ. പലപ്പോഴും ഇവ സൗന്ദര്യസംരക്ഷണത്തക്കാള്‍ ഗുണം ചെയ്യും.
പ്രായമേറിയാലും ചെറുപ്പം തോന്നിപ്പിയ്ക്കാനായിരിക്കും എല്ലാവരുടേയും ശ്രമവും ആഗ്രഹവും. എന്നാല്‍ ഇത് വളരെക്കുറച്ചു പേര്‍ക്കു മാത്രം ലഭിയ്ക്കുന്ന കാര്യവുമാണ്.
നമ്മുടെ തന്നെ ചില ശീലങ്ങള്‍ നമുക്ക് ഉള്ളതിനേക്കാളേറെ പ്രായം തോന്നിയ്ക്കും. ഇത്തരം ചില ശീലങ്ങളെക്കുറിച്ച് അറിയൂ,
പ്രായം കൂട്ടും ശീലങ്ങള്‍
അല്‍പം സൂര്യപ്രകാശമൊക്കെ കൊള്ളുന്നത് നല്ലതാണ്. ഇത് ശരീരത്തില്‍ വൈറ്റമിന്‍ ഡിയുണ്ടാകാന്‍ സഹായിക്കും. എന്നാല്‍ അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നത് ചര്‍മത്തിന് പെട്ടെന്നു പ്രായമേറുവാന്‍ ഇട വരുത്തും. വെയിലത്തു പോകുന്നതിനു മുന്‍പ് സണ്‍സ്‌ക്രീന്‍ ലോഷനോ ക്രീമോ പുരട്ടുന്നതാണ് നല്ലത്.
പുകവലിയും ചര്‍മത്തിന് പ്രായാധിക്യം വരുത്തുന്നൊരു ഘടകമാണ്. ഇത് പുകവലി ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തും. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ ഇടയാക്കും. ശരീരത്തിലെ വൈറ്റമിന്‍ സിയേയും ഇത് നഷ്ടപ്പെടുത്തും. ചര്‍മത്തിലെ ഈര്‍പ്പം നില നിര്‍ത്താന്‍ വൈറ്റമിന്‍ സി വളരെ അത്യാവശ്യമാണ്. പുക വലിച്ചില്ലെങ്കിലും നിരന്തരം പുകവലിക്കാരുടെ അടുത്തു നില്‍ക്കുന്നതും ഇത്തരം ദോഷങ്ങളുണ്ടാക്കും.
മദ്യപാനവും ചര്‍മത്തിന് പ്രായം തോന്നിപ്പിക്കുന്ന ഒന്നാണ്. ഇത് ചര്‍മത്തിലെ ജലാംശം നഷ്ടപ്പെടുത്തും. രക്തധമനികള്‍ വീര്‍ക്കാന്‍ ഇട വരുത്തും. ചര്‍മത്തിനു പുറത്ത് ഞരമ്പുകള്‍ തെളിഞ്ഞു കാണുവാനും ഇത് കാരണമാകും.
വൈകിക്കിടന്നുറങ്ങുന്നതും ആവശ്യത്തിന് ഉറങ്ങാ്ത്തതും അമിതമായ ഉറക്കവുമെല്ലാം ചര്‍മത്തിന് പ്രായമേറ്റുന്ന കാര്യങ്ങളാണ്. കണ്ണുകളുടെ സൗന്ദര്യത്തെയും ഇത് ബാധിയ്ക്കും.
നല്ല ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും വ്യായാമം അത്യാവശ്യമാണ്. വ്യായാമം ചെയ്യുന്നത് മസിലുകള്‍ക്ക് ഉറപ്പു നല്‍കും. രക്തപ്രവാഹം വര്‍്ദ്ധിപ്പിക്കും. ഇതില്ലാതെ വെറുതെ മടി പിടിച്ചിരിക്കുന്നത് ചര്‍മത്തെയും ആരോഗ്യത്തെയും ഒരുപോലെ ബാധിയ്ക്കും. തടി കൂടുവാനും അസുഖങ്ങള്‍ വരാനും ഇത് കാരണമാകും.
ചര്‍മസൗന്ദര്യത്തെ ബാധിയ്ക്കുന്ന ഇത്തരം ശീലങ്ങള്‍ മാറ്റിയെടുക്കാന്‍ നോക്കൂ. ചെറുപ്പമായി നിങ്ങള്‍ക്കും ഏറെക്കാലം ജീവിയ്ക്കാം.

0 comments:

Post a Comment