- രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍1. ഉപ്പ് നിയന്ത്രിക്കുക
ഒരു ദിവസം ശരീരപ്രക്രിയയ്ക്ക് ആവശ്യമായ അളവിന്റെ എത്രയോ ഇരട്ടി അളവില്‍ ഉപ്പ് നാം ഭക്ഷണത്തിലുള്‍പ്പെടുത്തുന്നു. ഉപ്പിന്റെ അമിത ഉപയോഗം നിയന്ത്രിക്കുക. അച്ചാര്‍, പപ്പടം, ഉണക്കമത്സ്യം ഇവ ഒഴിവാക്കുകയാണ് ഇതിന്റെ ആദ്യപടി.2. വ്യായാമം ജീവിതചര്യയാക്കുക
ദിവസവും കുറഞ്ഞത് അഞ്ചു കിലോമീറ്ററെങ്കിലും നടക്കുക. നീന്തല്‍, സൈക്കിള്‍ ചവിട്ടല്‍ തുടങ്ങിയ വ്യായാമങ്ങളും നല്ലതാണ്. എന്നാല്‍, ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ കഠിനവ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതല്ല.3. തൂക്കം കുറയ്ക്കുക
ശരീരത്തില്‍ കൊഴുപ്പടിയുന്നതും തടി കൂടുന്നതും നിയന്ത്രിക്കുക. വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍, എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കുക.
പുകവലിയും മദ്യപാനവും
പുകവലി, മദ്യപാനം ഇവയുടെ ഉപയോഗം ക്രമേണ കുറച്ചുകൊണ്ടുവരികയോ പൂര്‍ണമായും ഒഴിവാക്കുകയോ വേണം.4. മാനസികസംഘര്‍ഷം ഒഴിവാക്കുക
ഇത്തരക്കാരില്‍ അരക്ഷിതാവസ്ഥയും ഭയവും സാധാരണമായതിനാല്‍ പെട്ടെന്ന് ദേഷ്യപ്പെടുക, ക്ഷമാശീലമില്ലായ്മ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയും കണ്ടുവരുന്നു. വീട്ടിലെയും ജോലിസ്ഥലത്തെയും തിരക്കും സംഘര്‍ഷവും ഇതിന് ആക്കംകൂട്ടുന്ന ഘടകങ്ങളാണ്. ഇത്തരക്കാരോട് സ്നേഹത്തോടെയും സൗമ്യതയോടെയും പെരുമാറുക.
- Comment by sebastian p.j. on July 31, 2011 at 5:10pm
സ്തനാര്ബുദതിനു പരിഹാരമായി മദ്യം.
കേരളത്തില്‍ സ്ത്രീകള്‍ക്കിടയിലെ മദ്യപാനം കുടി വരുന്നു എന്ന വാര്‍ത്തകള്‍ നില നില്‍കുമ്പോള്‍ തന്നെ, മദ്യം ആരോഗ്യത്തിന് ഹാനീകരം എന്നത് ഇനി മാറ്റി എഴുതേണ്ടി വരും. സ്ത്രീകളില്‍ വര്‍ധിച്ചു വരുന്നആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ സ്തനാര്‍ബുദത്തിന്റെ തോത് വര്‍ധിച്ചു വരുന്നതായി പഠനങ്ങള്‍ സുചിപ്പിക്കുന്നു.വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ട് (WCRF) ന്റെപഠനത്തില്‍ ആരോഗ്യപ്രദമായ ആഹാര രീതിയും, വ്യായാമവും അതിനോടൊപ്പം തന്നെ ചെറിയ അളവില്‍ മദ്യം ഉപയോഗിക്കുന്നത്തിലുടെ ഒരു പരിധി വരെ സ്തനാര്‍ബുദം കുറയ്ക്കാം. ശരീരത്തില്‍ അടിഞ്ഞു കുടുന്ന കൊഴുപ്പിനെ ഒരു പരിധിവരെ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ബ്രിട്ടനില്‍ നടത്തിയ വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ട് (WCRF)ന്റെ പഠനത്തില്‍ ഏകദേശം 20000 സ്തനാര്‍ബുദ കേസുകള്‍ കുറക്കാന്‍ മദ്യോപഭോഗം സഹായിച്ചതായി വിദഗ്ദ്ധര്‍ ചുണ്ടിക്കാണിക്കുന്നു.
0 comments:
Post a Comment