To listen you must install Flash Player.

Friday 19 July 2013


മാമ്പഴം, ചുവന്നുള്ളി പിന്നെ തേന്‍

Written by: ഡോ.ടി.കെ.അലക്‌സാണ്ടര്‍


 ഉദ്ധാരണസമയം അല്‍പം കണ്ടു വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നതു ശരിയാണ്. പക്ഷേ, ഈ ഗുണം അധികനാള്‍ നീണ്ടുനില്‍ക്കുന്നതല്ല.
ഷേക്സ്പിയര്‍ പറഞ്ഞുവച്ചത് ഇത് മോഹം കൂട്ടും. പ്രകടനശേഷി കുറയ്ക്കും എന്നാണ്. തുടക്കഘട്ടം കഴിഞ്ഞാല്‍ തുടര്‍ന്നു 99 ശതമാനവും മൈനസ് മാര്‍ക്കാണു ലൈംഗിക ജീവിതത്തില്‍ മദ്യപാനത്തിനുള്ളത്.
Brewer"s Droop എന്ന ഇംഗ്ലീഷ് പദപ്രയോഗം ലൈംഗി കതാല്‍പര്യം തന്നെ നഷ്ടപ്പെട്ട മദ്യപാനിയുടെ അവസ്ഥ യെ ആണ് സൂചിപ്പിക്കുന്നത്. മദ്യസേവ കൂടിയാല്‍ രക്ത ത്തിലെ ട്രൈഗ്ലിസറൈഡ് തോതു ക്രമാധികമാ


Sexual Desire Relation To Food 2
ഭക്ഷണവും ലൈംഗികതയും തമ്മില്‍ ബന്ധം- ഭാഗം രണ്ട്.
സ്ത്രീകളിലെ അടിസ്ഥാനഹോര്‍മോണ്‍ ആയ ഈസ്ട്രജന്റെ പ്രവര്‍ത്തനം ഏറെ മെച്ചപ്പെടുത്തുകയും പുരുഷനില്‍ ടെസ്റ്റോസ്റ്റീറോണ്‍ നില പരിപോഷിപ്പിക്കുകയും ദഹനപ്രക്രിയ (Metabolism) സുഗമമാക്കുകയും ചെയ്യുന്ന ഒരു മിനലറാണ് ബോറോണ്‍. പച്ചയിലച്ചീരകളിലു പഴങ്ങളിലും ബോറോണ്‍ ധാതുക്കള്‍ കാണപ്പെടുന്നുണ്ട്. എങ്കി ലും തേനില്‍ ഇത് അത്യധികമായി അടങ്ങിയിട്ടുണ്ട്. അല്‍ പം തേന്‍ ശീലമാക്കുന്നതു ലൈംഗികയൌവനത്തിനു ഗുണകരമാണ്.
പ്രശസ്ത സെക്സോളജിസ്റ്റ് ഡോ. സുധാകര്‍ കൃഷ്ണ മൂര്‍ത്തി ലൈംഗികയൌവനം പരിപോഷിപ്പിക്കുന്നതിന് ഏറെ അടിവരയിട്ടു പ്രചരിപ്പിക്കുന്ന ഉണക്കിയ ഓട് സ്ട്രോ (Dried Oat Straw) നമുക്കും ശീലമാക്കാവുന്നതാണ്. ഉണങ്ങിയ കുതിരപ്പുല്ല് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ സൂപ്പ് ആഴ്ചയില്‍ പലതവണ ശീലമാക്കിയാല്‍ രക്തത്തി ല്‍ ലഭ്യമാക്കപ്പെടുന്ന ടെസ്റ്റോസ്റ്റീറോണ്‍ ഹോര്‍മോണി ന്റെ അളവു വര്‍ധിക്കും. ചൂടുപാനീയമായോ തണുപ്പിച്ചോ ഇതു ശീലമാക്കിയാല്‍ കുതിരയെപ്പോലെ കുതിച്ചുചാടി ചുറ്റാം എന്നാണ്അദേഹം തന്റെ പുസ്തകത്തില്‍ ഇതേപ്പറ്റി എഴുതിയിരിക്കുന്നത്.
മാമ്പഴവും ചുവന്നുള്ളിയും
സവോള, ചുവന്നുള്ളി, കാപ്സിക്കം ഇവ രാത്രി ധാരാള മായി കഴിച്ചാല്‍ രതിസുഖത്തോടൊപ്പം സുഖകരമായ ഉറക്കവും ലഭിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
മാമ്പഴം ലൈംഗിക യൌവനത്തിന് ഉത്തമമാണ്. പക്ഷേ, കാര്‍ബൈഡ് ഉപയോഗിച്ച് പÝഴുപ്പിച്ച മാങ്ങ വാങ്ങിക്കഴിച്ചാല്‍ ഗുണത്തെക്കാള്‍ ഏറെ ദോഷം ഉറപ്പ്, ഇവ പൂളിയാ ല്‍, അണ്ടിയോടടുത്ത ഭാഗം വെളുത്ത നിറത്തില്‍ കാണ പ്പെടും. പേരയ്ക്ക, ഈന്തപ്പഴം, പപ്പായ എന്നിവയും പുരുഷ ന്മാര്‍ക്കു നല്ലതാണ്.
സ്ത്രീകള്‍ക്ക് ഫോളിക് അമ്ലം ഏറെ അടങ്ങിയിട്ടുള്ള പാല ക്ചീര, മുളപ്പിച്ച പയര്‍ ധാന്യവര്‍ഗങ്ങള്‍, തൈര് തുടങ്ങി യവ ഏറെ ഗുണകരമാണ്.
കാട, നാടന്‍കോഴി, താറാവ്, കൊക്ക് ഇവയുടെ മാംസം കറിയായി കഴിക്കുന്നതു ഗുണകരമാണ്. പക്ഷേ, ബ്രോ യ്ലര്‍ കോഴി പുരുഷനു ഗുണകരമല്ല. ഇതില്‍ അടങ്ങിയി ട്ടുള്ള ഈസ്ട്രജന്‍ എന്ന സ്ത്രീഹോര്‍മോണ്‍ ആണു കാര ണം. ഉപ്പ്, മധുരം, കാപ്പി, അമിതകൊഴുപ്പ് തുടങ്ങിയവ യുടെ ഉപയോഗം ഒഴിവാക്കണം.
കൊക്കോ, ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിട്ടുള്ള മീതൈല്‍ സാന്‍തൈന്‍സ് (Methyl xanthines) നാഡിഞരമ്പുകളെ പുഷ്ടിപ്പെടുത്തുകയും ലൈംഗികയൌവനം നിലനിര്‍ ത്തുകയും ചെയ്യും.
നാടന്‍കോഴി, കാട തുടങ്ങിയവയുടെ മുട്ടയില്‍ ധാരാള മായി ജീവകം ബി അടങ്ങിയിട്ടുണ്ട്. ഹോര്‍മോണ്‍ നില പരിരക്ഷിക്കുന്നതില്‍ ഈ പ്രകൃതിദത്തമായ ജീവകങ്ങള്‍ ഏറെ ഫലപ്രദമാണ്.
നിലപ്പനക്കിഴങ്ങും ശതാവരിയും 

നിലപ്പന, ശതാവരി, അമുക്കുരം, കര്‍ക്കടകശുംഗി തുടങ്ങി യവയുടെ വേര് ഉണങ്ങിപ്പൊടിച്ച് അഞ്ചു ഗ്രാം വീതം കിടക്കാന്‍ നേരം കഴിക്കുന്നത് ഏറെ ഗുണകരമാണ്. വയല്‍ ച്ചുള്ളിവിത്ത്, നായ്ക്കുരണപ്പരിപ്പ്, മുസ്ലി തുടങ്ങിയവയും ഫലപ്രദമാണ്.
ലൈംഗികശേഷി കൂട്ടാന്‍ ഏറെ ഗുണകരമായ ഒന്നാണ് കാരറ്റ്. കാരറ്റുകൊണ്ടുള്ള ഹല്‍വ ശുക്ലത്തിന്റെ ഗുണം വര്‍ധിപ്പിക്കുമെന്നത്രേ. പക്ഷേ, ഒരാള്‍ക്ക് ഫലപ്രദമെന്നു കണ്ടതു മറ്റൊരാള്‍ക്ക് യാതൊരു ഫലവും നല്‍കിയെന്നു വരില്ല.
പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കുക
പ്രമേഹചികിത്സയില്‍ ഇരിക്കുന്നവര്‍ക്ക് ലൈംഗികവേഴ്ച യെ തുടര്‍ന്ന് അത്യധികമായി തളര്‍ച്ച സംഭവിക്കുക സാധാ രണമാണ്. രതിമൂര്‍ച്ഛയെ തുടര്‍ന്നുള്ള ആലസ്യമാണെ ന്നു തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യും.
ഇണചേരുമ്പോള്‍ കൂടുതല്‍ ഊര്‍ജം ആവശ്യമായിത്തീരു കയും തുടര്‍ന്ന് ഹൈപ്പോഗ്ലൈസീമിയ (രക്തത്തില്‍ ഗ്ലൂ ക്കോസ് നില കുറയപ്പെടുന്ന അവസ്ഥ) സംഭവിക്കുകയും ചെയ്യുന്നതു കൊണ്ടുള്ള തളര്‍ച്ചയാണിത്. ഇതൊഴിവാ ക്കാന്‍ ലൈംഗികബന്ധത്തിലേര്‍പ്പെടും മുമ്പ് ഭക്ഷണം കഴിച്ചിരിക്കണം.
മദ്യപാനവും ഉദ്ധാരണപ്രശ്നങ്ങളും

മദ്യപാനവും ലൈംഗികതും സംബന്ധിച്ച് വളരെയധികം വിവാദങ്ങള്‍ നിലവിലുണ്ട്. മദ്യം റൊമാന്‍റിക് മനോഭാവം വര്‍ധിപ്പിക്കുമെന്നു കരുതാറുണ്ട്. താല്‍ക്കാലിക ഓജസ് അഥവാ വീര്യം നേടിയി ഉയര്‍ ത്തപ്പെടും. ഇവിടം മുതലാണ് കുഴപ്പങ്ങള്‍ തുടങ്ങുക. ശുദ്ധ രക്തക്കുഴലിന്റെ ഉള്‍ഭാഗത്തായിട്ടുള്ള ആവരണം എന്‍ ഡോത്തീലിയം (En dothelium) എന്നാണറിയപ്പെടുന്നത്. ഈ ആവരണത്തെ സ്പര്‍ശിച്ചിട്ടാണു രക്തം കടന്നു പോ കുന്നത്. എന്‍ഡോത്തീലിയം കോശപാളികളാണു രക്ത ക്കുഴലുകളെ സംരക്ഷിക്കുന്ന ത്. ട്രൈഗ്ലിറൈഡ് നില ഉയ ര്‍ന്നാല്‍, ഈ കോശപാളികള്‍ക്ക് കേടുവരും. ലിംഗത്തിലേ ക്കുള്ള ശുദ്ധരക്തവാഹിനികളില്‍ ക്ഷതമേല്‍ക്കപ്പെടുമ്പോള്‍ ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് (Erectile DysfunctionED) തുടക്കം കുറിക്കുകയായി. ഉദ്ധാരണം ഉണ്ടായാലും ആവശ്യമായ ദൃഢതയില്ലാതിരിക്കുക, വേണ്ടത്ര സമയം ഉദ്ധാരണം നീണ്ടു നില്‍ക്കാതെ വരിക തുടങ്ങിയവയും അനുഭവപ്പെട്ടുതുടങ്ങും.
ഹൃദയധമനീരോഗങ്ങളായ ഹൃദയസ്തംഭനം, സ്ട്രോക്ക് തുടങ്ങിയവുടെ മുന്നോടിയായി ഇ ഡി (ED) സംഭവിക്കാം. കാരണം, രക്തധമനികള്‍ രോഗബാധിതമാകുമ്പോള്‍ ആദ്യം ബാധിക്കുക സൂക്ഷ്മരക്തധമനികളെയാണ്. തുടര്‍ന്നാണ് വ്യാസം കൂടിയ ധമനികളില്‍ രോഗം കണ്ടുതുടങ്ങുക. ലിംഗത്തിലേക്കുള്ളവ സൂക്ഷ്മരക്തധമനികളാണ്. സ്ഖലനം നടക്കാതെ വരിക, വിപരീതസ്ഖലനം തുടങ്ങി യവയും അമിതമദ്യസേവ മൂലം സംഭവിക്കും.
അമിതവണ്ണവും ലൈംഗികതയും
ലൈംഗികയൌവനം നിലനിര്‍ത്താന്‍ അമിതാഹാരവും വണ്ണ വും നിയന്ത്രിച്ചേ മതിയാകൂ. ലൈംഗികത മനസിലുണ്ടെ ങ്കിലും അതു നടപ്പിലാക്കാന്‍ അമിതവണ്ണം തടസമാണ്. പുരുഷന്മാരില്‍ ഉദരഭാഗത്തെ ചുറ്റളവ് 40 ഇഞ്ചില്‍ കൂടുത ലായാല്‍ സംഭോഗവേളയില്‍ ദോഷം ചെയ്യും. സ്ത്രീകളില്‍ 35 ഇഞ്ചാണ് ദോഷകരം. സ്ത്രീകളിലെ ശരീരഭാരം പൊളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് (PCOD) എന്ന രോഗപ്രശ്നങ്ങള്‍ ഉണ്ടാക്കിയാല്‍ ഹോര്‍മോണ്‍ സംവിധാനം തകരാറിലായി അണ്ഡോല്‍പാദനത്തെ വരെ ബാധിക്കാം. പുരുഷന്മാരില്‍ ര്കതധമനികളിലെ രക്തയോട്ടം കുറയ് ക്കുന്നതിനും അമിതവണ്ണവും കൊഴുപ്പും കാരണമാകാം. ഉദരഭാഗത്തു സംഭരിക്കപ്പെടുന്ന വിസറല്‍ ഫാറ്റാണ് (Visceral Fat) പുരുഷന്റെ ലൈംഗികോര്‍ജത്തെ പ്രതി കൂലമായി ബാധിക്കുന്നത്.
വേണ്ടത്ര ശരീരതൂക്കം ഇല്ലാതെ വരുന്നതും ലൈംഗിക തൃഷ്ണ കുറയ്ക്കും. ശരീരത്തിന് നിശ്ചിത അളവില്‍ കൊഴുപ്പ് അനിവാര്യമാണ്. സ്ത്രീകളില്‍ അണ്ഡോല്‍പാ ദനം, മാസമുറ തുടങ്ങിയവയെല്ലാം ക്രമീകൃതമായി സംഭ വിക്കുന്നതിനു നിശ്ചിത അളവില്‍ കൊഴുപ്പ് കൂടിയേ തീരു.
എറണാകുളത്തെ എച്ച്.ആര്‍.സി.ക്ലിനിക്കിലെ ഡോക്ടറായ ടി.കെ.അലക്‌സാണ്ടറെ ഈ വിലാസത്തില്‍ ബന്ധപ്പെടാം - drtkalexander@gmail.com

0 comments:

Post a Comment