To listen you must install Flash Player.

Friday 19 July 2013

ടെസ്റ്റ് ഡ്രൈവിന് പോകുമ്പോള്‍







Tips Know Before Going On Car Test Drive
കാര്‍ വാങ്ങുക എന്നത് വളരെ ദുഷ്കരമായ ഒരു പ്രശ്നം തന്നെയാണ്. കൈയിലിരിക്കുന്ന പണം വല്ലവന്‍റെയും കൈയിലേല്‍പിക്കാന്‍ പോകുമ്പോള്‍ ഉണ്ടാകുന്ന 'ശ്രദ്ധ'യാണ് വിഷയത്തെ ദുഷ്കരമാക്കുന്നത്. പലരും പണം കൈയില്‍ വെച്ച് ദീര്‍ഘകാലത്തെ ഗവേഷണങ്ങളും സര്‍വ്വേകളും സംഘടിപ്പിക്കും. കഴിയുന്നത്ര വാഹനങ്ങളില്‍ കയറി സംഞ്ചരിക്കും. പറ്റുമെങ്കില്‍ ഒന്ന് കിടന്നുറങ്ങുകവരെ ചെയ്യും. ഇന്‍റര്‍നെറ്റില്‍ രാവും പകലും സെര്‍ച്ച് ചെയ്ത് ഇന്ത്യയില്‍ വില്‍ക്കുന്ന കാറിന്‍റെ യുകെ സ്പെസിഫിക്കേഷനുകള്‍ വരെ മനപ്പാഠമാക്കും. എന്നിട്ടാണ് തീരുമാനമെടുക്കുക.
മേല്‍പറഞ്ഞതെല്ലാം ഒരു നല്ല കാര്‍ ഉപഭോക്താവ് ചെയ്യേണ്ട കാര്യങ്ങള്‍ മാത്രമാണ്. കാര്‍ വാങ്ങാന്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ അടുത്തപടി ടെസ്റ്റ് ഡ്രൈവുകള്‍ക്ക് പോകുന്നതാണ്. സ്വന്തം രുചികള്‍ക്കും, ഡ്രൈവിംഗ് ശീലങ്ങള്‍ക്കും, കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ക്കും, ശാരീരിക പ്രത്യേകതകള്‍ക്കുമെല്ലാം ഇണങ്ങുന്ന കാര്‍ കണ്ടെത്തുവാനുള്ള ഒരു സുപ്രധാന സമയമാണിത്. വളരെ കുറച്ച് നേരം മാത്രമാണ് വാഹനം നമ്മുടെ കൈയില്‍ ഉണ്ടാവുക. ഇതിനിടയില്‍ ശ്രദ്ധിക്കുവാനോ ഒട്ടേറെ കാര്യങ്ങളുണ്ടുതാനും.
1) ആവശ്യത്തിന് സമയമുള്ളപ്പോള്‍ മാത്രം ടെസ്റ്റ് ഡ്രൈവ് നടത്തുക. തിരക്കിട്ട് ചെയ്യേണ്ട ഒരു പണിയല്ല ടെസ്റ്റ് ഡ്രൈവ്
2) കാര്‍ ഡീലറുടെ ഒരു പ്രതിനിധി നിങ്ങളോടൊപ്പം കാറിലുണ്ടായിരിക്കും. അയാളോട് കാര്യങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കാന്‍ നടിക്കരുത്.
3) കാറിന്‍റെ ഇന്‍റീരിയര്‍ സ്പെസ് മനസ്സിലാക്കുക. നിങ്ങളുടെ കുടുംബത്തിന് അത് മതിയാകുമോ എന്ന് കണക്കുകൂട്ടുക. പാര്‍ക്കിംഗിന് എത്ര സ്ഥലം വേണ്ടിവരുമെന്നത് ഏതാണ്ട് കണക്കുകൂട്ടുക.
4) ട്രാഫിക്കില്ലാത്ത റോഡുകളില്‍ മാത്രം ടെസ്റ്റ് ചെയ്ത് പരിപാടി നിറുത്തരുത്. തിരക്കുള്ള ട്രാഫിക്കുകളുലൂടെയും ടെസ്റ്റ് ചെയ്യുക. ഇവിടങ്ങളില്‍ കാറിന്‍റെ പ്രകടനം വിലയിരുത്തുക.
5) സ്ഥിരമായി യാത്ര ചെയ്യുന്ന റോഡുകളില്‍ക്കൂടിയും കഴിയുമെങ്കില്‍ ടെസ്റ്റ് ചെയ്യുക.
6) ഡ്രവര്‍ സീറ്റിലിരുന്നും പാസഞ്ചര്‍ സീറ്റിലിരുന്നും യാത്ര ചെയ്യുക. കാറിന്‍റെ കംഫര്‍ട്ടും മറ്റും തിരിച്ചറിയാന്‍ ഇത് സഹായിക്കും. സീറ്റ്, സ്റ്റീയറിംഗ്, മറ്റ് അഡ്ജസ്റ്റ്മെന്‍റുകള്‍ എന്നിവയുടെ കൈകാര്യക്ഷമതയും കാറിന്‍റെ എര്‍ഗണോമിക്സും മനസ്സിലാക്കാന്‍ ഇതുവഴി സാധിക്കും.
7) ഹെഡ്റൂം എത്രമാത്രമെന്ന് പരിശോധിക്കുക. കാറിനകത്ത് ഒഴിച്ചുകൂടാന്‍ പറ്റാത്ത, ഉയരമുള്ള നിങ്ങളുടെ അടുത്ത ബന്ധുവിന് ഈ ഹെഡ്റൂം മതിയാകുമോ?
8) അനാവശ്യമായ ശബ്ദങ്ങള്‍ കാറിന്‍റെ എന്‍ജിനില്‍ നിന്നോ മറ്റ് ഘടകഭാഗങ്ങളില്‍ നിന്നോ ഉയരുന്നുണ്ടോ? കാബിനിനകത്തേക്ക് എന്‍ജിന്‍ ശബ്ദം കടന്നുവരുന്നുണ്ടോ? നന്നായി നിര്‍മിച്ച ഒരു കാറിന് എന്‍ജിന്‍ ശബ്ദം കാബിനിനകത്ത് കടക്കാതെ സൂക്ഷിക്കാന്‍ കഴിയും.
9) കാറിന്‍റെ മ്യൂസിക് സിസ്റ്റം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കുക.
10) ടെസ്റ്റ് ഡ്രൈവിന് ഒറ്റയ്ക്ക് പോകാതിരിക്കുന്നതാണ് നല്ലത്. പരിചയ സമ്പന്നനായ ഒരു ഡ്രൈവറെ കൂട്ടി പോകുക. കാറിന്‍റെ പ്രകടനങ്ങള്‍ വിലയിരുത്താന്‍ കഴിവുള്ള ഒരു മെക്കാനിക്കും കൂടെയുണ്ടെങ്കില്‍ നല്ലത്.

0 comments:

Post a Comment