അശ്ലീല സൈറ്റുകളും, നമ്മളും, നമ്മുടെ കുട്ടികളും
ലോകത്ത് ഏറ്റവുമധികം പേർ ഒരു ദിവസം സന്ദർശിക്കുന്ന വെബ്സൈറ്റ് ഗൂഗിൾ ആണെന്നതിൽ അധികമാർക്കും സംശയം കാണില്ല. എന്നാൽ രണ്ടാം സ്ഥാനം ആർക്കാണെന്ന് നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിലവിൽ അത് ഫേസ്ബുക്കിനും, മൂന്നാം സ്ഥാനം യുറ്റ്യൂബിനുമാണ്. എന്നാൽ അല്പകാലം മുൻപ് വരെ ഈ സ്ഥാനം കൈയ്യടിക്കുയിരുന്നത് ചില സെക്സ് സൈറ്റുകൾ ആണെന്ന് കേൽക്കുമ്പോൾ നിങ്ങൾ ചിലപ്പോൾ ഞെട്ടിയേക്കും. ഇന്നും ഗൂഗിളിൽ സേർച്ച് ചെയ്യുന്നവരിൽ വലിയൊരു ശതമാനവും അശ്ലീല സൈറ്റുകളിൽ എത്തിച്ചേരാനാണ് ഗൂഗിളിനെ ഉപയോഗിക്കുന്നത് എന്നത് ഒരു പരസ്യമായ രഹസ്യമാണ്.
അശ്ലീല സൈറ്റുകൾ നിർത്തലാക്കണോ വേണ്ടയോ എന്ന കാര്യത്തിൽ പല അഭിപ്രായങ്ങൾ കണ്ടേക്കാം. എന്നാൽ ഇത്തരം സൈറ്റുകൾ സന്ദർശിക്കുന്നവരിൽ 40 ശതമാനം പേരും അതിന് അടിമപ്പെട്ടുപോകുന്നു എന്നുള്ളതാണ് ഇവയെ ഒരു വലിയ ചതിക്കുഴി ആക്കി മാറ്റുന്നത്. ഇതിൽ കാര്യമായ സ്ത്രീ-പുരുഷ വ്യത്യാസം ഇല്ല എന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്. അശ്ലീല സൈറ്റുകളെ നിർത്തലാക്കുക എന്നത് ഗവണ്മെന്റുകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമേറിയ ഒരു തീരുമാനമാണ്. എന്നാൽ ഇഛാശക്തിയുള്ള ചില ഗവണ്മെന്റുകൾ ഈ തീരുമാനം നടപ്പിലാക്കിയിട്ടുണ്ടു താനും. എന്നാൽ ഇന്ത്യയിൽ ഇത്തരം ഒരു തീരുമാനം വരും എന്ന് പ്രതീക്ഷിക്കാൻ തീരെ വകയില്ല.
അശ്ലീല സൈറ്റുകൾ പൂർണ്ണമായി നിർത്തലാക്കണോ? അതോ ഓരോരുത്തരും സ്വയം നിയന്ത്രിച്ചാൽ മതിയോ? അതോ ഇത് നിയന്ത്രിക്കുന്നത് മാനുഷിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണോ? എന്നീ കാര്യങ്ങളിൽ ഭിന്നാഭിപ്രായങ്ങൾ കണ്ടേക്കാമെങ്കിലും ഇവ നമ്മുടെ കുട്ടികൾ കാണുന്നതിൽ നിന്നും തടയണമെന്നതിൽ ഒരു സംശയം ഉണ്ടാകാൻ വഴിയില്ല. ശരിയും തെറ്റും സ്വയം തിരിച്ചറിയാൻ പ്രായമാകുന്നതുവരെ കുട്ടികളെ ഇത്തരം അശ്ലീല സൈറ്റുകളിൽ നിന്നും, കുറ്റകൃത്യവാസന, ആക്രമണോത്സുകത എന്നിവ വളർത്തുന്ന സൈറ്റുകൾ എന്നിവയിൽ നിന്നും തടയണം എന്ന അഭിപ്രായമാണ് ലേഖകന് ഉള്ളത്. എന്നാൽ കമ്പ്യൂട്ടറിലും, ഇന്റ്നെറ്റിലും രക്ഷിതാക്കളേക്കാൾ അറിവ് കുട്ടികൾ കൈവരിച്ചിരിക്കുന്നതിനാൽ ഈ നിയന്ത്രണം പലപ്പോഴും ഒരു ആഗ്രഹമായി മാത്രം അവസാനിക്കാറാണ് പതിവ്. എന്നാൽ ഇത്തരം നിയന്ത്രണം ഏറെ പ്രയാസമില്ലതെ തന്നെ രക്ഷിതാക്കൾക്ക് ഉൾപ്പെടുത്താവുന്നതാണ്. അതിനാവശ്യമായ ധാരാളം സോഫ്റ്റ് വെയറുകൾ ഇന്ന് ഇന്റർനെറ്റിൽ ലഭ്യമാണ്.
നെറ്റ്ഡോഗ് പോൺ ഫിൽറ്റർ
അശ്ലില സൈറ്റുകൾ നിയന്ത്രിക്കുന്നതിൽ ഏറ്റവും മികച്ച സോഫ്റ്റ് വെയറാണ് നെറ്റ്ഡോഗ് പോൺ ഫിൽറ്റർ. വളരെ ലളിതമായ ഇന്റർഫേസാണ് ഇതിനുള്ളത്. അതായത് കമ്പ്യൂട്ടറിൽ അഗാധപാണ്ഡിത്യം ഇല്ലാത്ത രക്ഷിതാക്കൾക്കു പോലും ഇത് ഇൻസ്റ്റാൾ ചെയ്യാനും മാനേജ് ചെയ്യാനും സാധിക്കും എന്നർഥം. ഏതാനും ക്ലിക്കുകൾകൊണ്ടുതന്നെ ഇതിലെ എല്ലാ ഓപ്ഷനുകളും കോൺഫിഗർ ചെയ്യാവുന്നതാണ്. ഇതിന്റെ ഡീഫാൾട്ട് ബ്ലോക്കിങ്ങ് കൂടാതെ നിങ്ങൾക്ക് പ്രത്യേകമായി ഏതെങ്കിലും സൈറ്റുകൾ കൂടി ഉൾപ്പെടുത്താനും സാധിക്കുന്നതാണ്. എന്നാൽ ഇതിന്റെ എറ്റവും വലിയ സവിശേഷതകൾ അഡ്മിനിസ്ട്രേറ്റർ പാസ്സ് വേഡ് പ്രൊട്ടക്ഷൻ ഉള്ളതും, നിശബ്ദമായി ബാക്ക്ഗ്രൌണ്ടിൽ ആരുമറിയാതെ പ്രവർത്തിക്കുന്നതുമാണ്. പാസ്സ് വേഡ് നൽകാതെ ഇത് അൺ ഇൻസ്റ്റാൾ ചെയ്യാനും സാധിക്കില്ല. എന്തുകൊണ്ടും കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ ഏറ്റവും അനുയോജ്യമായ ഒരു സോഫ്റ്റ് വെയർ ആണ് നെറ്റ് ഡോഗ് പോൺ ഫിൽറ്റർ. 25 ഡോളർ ആണ് ഇതിന്റെ വില. നമ്മുടെ കുട്ടികളുടെ നല്ല ഭാവിയെ കരുതുമ്പോൾ ഈ 25 ഡോളർ ഒരു വലിയ തുകയായി കണക്കാക്കാൻ സാധിക്കില്ല.
K9 വെബ് പ്രൊട്ടക്ഷൻ, നെറ്റ് നാന്നി എന്നിവ ഇതേ രീതിയിൽ ഉപയോഗിക്കവുന്ന മറ്റ് സോഫ്റ്റ് വെയറുകളാണ്. ഏതായാലും ഇത്തരം സോഫ്റ്റ് വെയറുകളിൽ ഏതെങ്കിലും ഒരെണ്ണം ഇൻസ്റ്റാൾ ചെയ്യുന്നത് വളരെ നന്നായിരിക്കും. മനപൂർവ്വം അല്ലതെയും പലപ്പോഴും ഇത്തരം സൈറ്റുകൾ കടന്നു വരുന്നത് തടയാൻ ഇത് ഉപകരിക്കും
0 comments:
Post a Comment