മൊബൈലില്‍ ഇന്റര്‍നെറ്റ് എടുക്കുവാന്‍ എളുപ്പവഴി
മൊബൈലും, ഇന്റര്‍നെറ്റും മനുഷ്യന്റെ ആഡംബരം എന്നതിലുപരി അവശ്യവസ്തുവായി മാറിക്കഴിഞ്ഞു. നമ്മുടെ ഒട്ടുമിക്ക ആവശ്യങ്ങള്‍ക്കും ഇന്റര്‍നെറ്റിനെ ആശ്രയിക്കാതെ വയ്യ എന്ന അവസ്ഥയിലാണ് നാം എല്ലാവരും തന്നെ. പത്രം വായിക്കാനും, ജോലി തിരയാനും, ബാങ്കിങ്കിനും, ഷോപ്പിങ്ങിനും, വിദ്യാര്‍ത്ഥികള്‍ക്ക് അസ്സൈന്മെന്റ്, പ്രോജക്ടുകള്‍ തയ്യാറാക്കാനും അങ്ങനെ എന്തിനും ഏതിനും നമുക്കു ഇന്റര്‍നെറ്റിനെ ആശ്രയിക്കേണ്ടുന്ന ഒരു അവസ്തയാണ് ഇന്നുള്ളത്. ചില സന്ദര്‍ഭങ്ങളിലെങ്കിലും ഈ ഇന്റര്‍നെറ്റ് എടുക്കല്‍ ഒരു ഭാരിച്ച പണിയായി നമുക്കു തോന്നിയിട്ടുണ്ടാകും. നിങ്ങളുടേത് ഒരു ജി.പി.ആര്‍.എസ്. (GPRS) സൌകര്യമുള്ള മൊബൈല്‍ ഫോണാണെങ്കില്‍ ഒട്ടുമിക്ക ഇന്റര്‍നെറ്റ് ആവശ്യങ്ങള്‍ക്കും അതിനെ ആശ്രയിക്കവുന്നതാണ്.
എന്നാല്‍ മൊബൈലില്‍ ഇന്റര്‍നെറ്റ് എടുക്കുക ചിലപ്പോള്‍ ശ്രമകരമായ ഒരു പണിയായി നമുക്കു തോന്നിയേക്കാം. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇന്റര്‍നെറ്റ് കണക്ഷന്‍ ശരിയാകാതെ ഒരു മാസത്തേക്കു ആക്ടിവേറ്റ് ചെയ്ത ഇന്റര്‍നെറ്റ് പാക്കിന്റെ കാലാവധി കഴിയുന്ന വരെ വിഷമിച്ചു കഴിച്ചു കൂട്ടിയ ചിലരെങ്കിലും നമുക്കിടയില്‍ കാണും.
മൊബൈലില്‍ ഇന്റര്‍നെറ്റ് എടുക്കുന്നതു വളരെ ലഘുവായ ഒരു പണിയാണ്. നമ്മുടെ സര്‍വീസ് പ്രൊവൈഡറിന്റെ അതായത് നമ്മള്‍ ഏതു മൊബൈല്‍ കണക്ഷനാണോ എടുത്തിരിക്കുന്നത്, അവരുടെ സര്‍വ്വറുമായി ബന്ധപ്പെടാന്‍ ഉള്ള ആക്സസ് പോയന്റ് ശരിയായി നല്‍കിയാല്‍ മാത്രം മതി. സാധാരണയായി നമ്മുടെ സിംകാര്‍ഡ് ഏതെങ്കിലും ജി.പി.ആര്‍.എസ്. (GPRS) സൌകര്യമുള്ള ഫോണില്‍ ഇട്ടാല്‍ തനിയെ ഇതെല്ലാം സെറ്റു ചെയ്യുന്നതാണ്. എന്നാല്‍ സിം മാറ്റിയിടുകയോ മറ്റെന്തെങ്കിലും മാറ്റം വരുത്തുകയോ ചെയ്യുമ്പോള്‍ ഇതിനു മാറ്റം വന്നേക്കാം. ഇതാണ് പലപ്പോഴും നമുക്ക ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭിക്കുന്നതിന് തടസമാകാറുള്ളത് ഇതു പുതിയ ഒരു ആക്സസ് പോയന്റ് നല്‍കുന്നതിലൂടെ പരിഹരിക്കാം.
Step 1 : നിങ്ങളുടെ ഫോണില്‍ ഒരു പുതിയ ആക്സസ് പോയന്റ് നിര്‍മ്മിക്കുക. സാധാരണയായി ഫോണ്‍ സെറ്റിങ്ങ്സില്‍ കണക്ടിവിറ്റിയിലോ, ഇന്റര്‍നെറ്റ് സെറ്റിങ്ങ്സിലോ ആയിരിക്കും പുതിയ ആക്സസ് പോയന്റ് നിര്‍മ്മിക്കുന്നത്.
Step 2 : ആക്സസ് പോയന്റിനു പേരു നല്‍കുക. പേരിനു പ്രസക്തി ഇല്ലെങ്കിലും മനസിലാകുന്നതിനും, ഭാവിയില്‍ മാറ്റം വരുതുന്നതിനും വേണ്ടി നിങ്ങളുടെ ഓപ്പറേറ്ററുടെ പേരു നല്‍കുക.
Step 3 : APN അഥവാ Access Point Name നല്‍കുക. ഇതാണ് ഏറ്റവും പ്രധാനമായ കാര്യം. നിങ്ങളുടെ ഓപ്പറേറ്റര്‍ ഏതാണോ അവരുടെ APN താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍ നിന്നും തിരഞ്ഞെടുത്ത് നല്‍കുക. ശ്രദ്ധിക്കുക, ക്യാപിറ്റല്‍ ലെറ്റര്‍, കുത്ത്, കോമ ഒന്നും വ്യത്യാസപ്പെടുത്താന്‍ പാടുള്ളതല്ല.
Step 4 : നിങ്ങളുടെ ഡീഫാള്‍ട്ട് ആക്സസ് പോയന്റ് ആയി ഇപ്പോള്‍ നിര്‍മ്മിച്ച സെറ്റിങ്ങ്സ് നല്‍കുക അല്ലെങ്കില്‍ കണക്ട് ചെയ്യുമ്പോള്‍ ഈ സെറ്റിങ്ങ്സ് ഉപയോഗിച്ച് കയറുക.

മൊബൈല്‍ ഫോണില്‍ മാത്രമല്ല 3ജി മോഡം, EVDO, ഡാറ്റാ കാര്‍ഡ്, നെറ്റ് സെറ്റര്‍ തുടങ്ങിയ വിളിപ്പേരുകളില്‍ അറിയപ്പെടുന്ന യുഎസ്ബി മോഡങ്ങളിലും എല്ലാം തന്നെ ഈ സെറ്റിങ്ങ്സ് ഉപയോഗിക്കാവുന്നതാണ്. അണ്‍ലോക്ക് ചെയ്ത യുഎസ്ബി മോഡങ്ങളില്‍ ഉപയോഗിക്കുന്ന സിം അടിസ്ഥാനമാക്കി വേണം ആക്സസ്സ് പോയന്റ് സെറ്റ് ചെയ്യാന്‍.
Aircel | aircelgprs |
Airtel | airtelgprs.com |
BSNL | bsnlnet |
!dea | internet |
MTNL Delhi | gprsppsdel |
MTNL Mumbai | mgprsmtnlmum |
Reliance | rcomnet |
Reliance 3G | SMARTET |
TATA 3G | tatadocomo3g |
Tata Docomo | tata.docomo.internet |
Uninor | uninor |
Videocon | vinternet |
Virgin GSM | vinternet.in |
Vodafone | www |
0 comments:
Post a Comment