To listen you must install Flash Player.

Friday 19 July 2013


വീട് വൃത്തിയാക്കും ചില അസാധാരണ കാര്യങ്ങള്‍

വീട് വൃത്തിയായി സൂക്ഷിയ്ക്കുകയും വേണം. എന്നാല്‍ അവനവന്റെ ഉള്ളിലും കാണുന്നവരുടെ ഉള്ളിലും ഒരു മതിപ്പുണ്ടാകൂ.
വീട് വൃത്തിയാക്കാന്‍ പല സാധനങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ വീട് വൃത്തിയാക്കാന്‍ ഇവയല്ലാതെയും ചില വഴികളുണ്ട്. ഇത്തരം വഴികളെക്കുറിച്ചും വീട് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കൂ.

കോള
ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ ടോയ്‌ലറ്റ് ക്ലീനര്‍ തന്നെ വേണമെന്നില്ല. കോള പോലുള്ള വസ്തുക്കള്‍ ഇതിന് ഉപയോഗിക്കാം. ഇത് ടോയ്‌ലറ്റിലൊഴിച്ച് അല്‍പം കഴിഞ്ഞ് ഫ്‌ളഷ് ചെയ്താല്‍ മതിയാകും.

ചെറുനാരങ്ങ

സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രങ്ങളും സാധനങ്ങളുമെല്ലാം വൃത്തിയാക്കാന്‍ ചെറുനാരങ്ങ മതി. മുറിച്ച ചെറുനാരങ്ങയോ ചെറുനാരങ്ങത്തൊണ്ടോ ഇവയില്‍ ഉരയ്ക്കുക.

ഉപ്പും വെള്ളവും

പാനുകളിലെ കറുത്ത നിറമുള്ള അഴുക്കു നീക്കം ചെയ്യാന്‍ ഉപ്പും അല്‍പം വെള്ളവും ചേര്‍ത്ത് ഉരച്ചു കഴുകുക.

ഇയര്‍ ബഡ്‌സ്

ലാപ്‌ടോപ്പിന്റെ കീബോര്‍ഡുകള്‍ക്കിടയിലെ പൊടി നീക്കം ചെയ്യാന്‍ ഇയര്‍ ബഡ്‌സ് നല്ലതാണ്.

വിനെഗര്‍, ചെറുനാരങ്ങാനീര്

ഫര്‍ണിച്ചറിലേയും മറ്റും കറകളകറ്റാന്‍ വിനെഗര്‍, ചെറുനാരങ്ങാനീര് എന്നിവയടങ്ങിയ മിശ്രിതം ഉപയോഗിക്കാം. ഇത് നല്ല സുഗന്ധവും നല്‍കും.

 ബേക്കിംഗ് സോഡയും വിനെഗറും

ബാത്ത്‌റൂമിലെയും മറ്റും സോപ്പിന്റെ പാടുകള്‍ പോകാന്‍ ബേക്കിംഗ് സോഡയും വിനെഗറും ചേര്‍ന്ന മിശ്രിതം കൊണ്ട് തുടച്ചാല്‍ മതിയാകും. വാതിലുകളിലെ പാടുകള്‍ മാറ്റാനും ഇത് നല്ലൊരു മാര്‍ഗമാണ്.

കട്ടന്‍ചായ

കട്ടന്‍ചായയില്‍ തുണിയോ കോട്ടനോ മുക്കി തുടച്ചാല്‍ ജനല്‍ച്ചില്ലുകളിലെ പാടുകളും മററും പോകും.
കറിനാരങ്ങ
കറിനാരങ്ങ മുറിച്ചതും പഴുത്ത ബബ്ലൂസ് നാരങ്ങയുമെല്ലാം പാത്രങ്ങളും മറ്റും കഴുകാന്‍ ഉപയോഗിക്കാം. പ്രത്യേകിച്ച് ഇറച്ചി വിഭവങ്ങളുടെ ഗന്ധം പാത്രങ്ങളില്‍ നിന്നും കളയാന്‍ ഇവ സഹായിക്കും.




0 comments:

Post a Comment