കുറഞ്ഞ ചെലവില്‍ വീട്
അലങ്കരിക്കാം
വീടുണ്ടായാല്‍ പോരാ, അത് ഭംഗിയായി അലങ്കരിക്കുകയും
വേണം. എന്നാലേ വീടിന്റെ ഭംഗി പൂര്‍ത്തിയാകൂ.
വീട് അലങ്കരിക്കാന്‍ വില കൂടിയ വസ്തുക്കളും സാധനങ്ങളും വേണമെന്നില്ല.
അധികം ചെലവില്ലാതെ തന്നെ വീടലങ്കരിക്കാന്‍ പറ്റിയ വസ്തുക്കളും നമുക്കു
കണ്ടെത്താവുന്നതേയുള്ളൂ.
കുറഞ്ഞ ചെലവില്‍ വീട് അലങ്കരിക്കുവാന്‍ സാധിയ്ക്കുന്ന ചില
കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ,
ഫോട്ടോ ഫ്രെയിം
ഫോട്ടോ ഫ്രെയിം വീട് അലങ്കരിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇവയില്‍
ഫോട്ടോ വച്ച് ചുവരില്‍ തൂക്കിയിടുന്നത് ചുവരുകള്‍ക്ക് ഭംഗി നല്‍കുമെന്നു മാത്രമല്ല, ഓര്‍മകളെ പൊടി തട്ടിയെടുക്കാനുള്ള അവസരം കൂടിയാണ്.
പെയിന്റിംഗുകള്‍
വീട് അലങ്കരിക്കാന്‍ ഏറ്റവും നല്ല ഒരു വഴിയാണ് പെയിന്റിംഗുകള്‍. വില
കൂടുതലുള്ള പെയിന്റിംഗുകള്‍ വേണമെന്നില്ല, വില കുറഞ്ഞ, അതേ സമയം ആകര്‍ഷണീയതയുള്ള പെയിന്റിംഗുകള്‍ വാങ്ങാം.
ഫഌവര്‍വേസുകള്‍
ഫഌവര്‍വേസുകള്‍ വീടിന്റെ ഭംഗിയ്ക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്. ഫഌവര്‍വേസുകളില്‍
ഭംഗിയുള്ള പൂക്കള്‍ വച്ച് മുറികളില്‍ വയ്ക്കുന്നത് ഭംഗി മാത്രമല്ല, മനസിന് സന്തോഷം നല്‍കുകയും ചെയ്യും.
ചെടി
വീടിനുള്ളില്‍ വളര്‍ത്താവുന്ന ചെടികളുണ്ട്. ഇവയ്ക്ക് അധികം
ചെലവുമില്ല. ഇത്തരം ചെടികള്‍ വീടലങ്കാരത്തിന് ഉപയോഗിക്കാം.
കുഷ്യനുകള്‍
വീട്ടില്‍ ഭംഗിയുള്ള ചെറിയ കുഷ്യനുകള്‍ സെറ്റിയിലും കസേരയിലും മറ്റും
ഉപയോഗിക്കാം. ഇത് മുറികളുടെ ഭംഗി കൂട്ടും.
കര്‍ട്ടനുകള്‍
മുറിയുടെ ഭംഗി കൂട്ടുന്ന മറ്റൊരു ഘടകമാണ് കര്‍ട്ടനുകള്‍. ജനാലകള്‍ക്കു
യോജിക്കും വിധത്തില്‍ ചുവരിന്റെ നിറത്തിനോടു ചേരുന്ന കര്‍ട്ടനുകള്‍ തെരഞ്ഞെടുക്കാം.
പാവ
ചെറിയ പാവകളും ടെഡ്ഢി ബെയറുമെല്ലാം വീടിന് ഭംഗി നല്‍കുന്ന
വസ്തുക്കളാണ്. ഇവ വാങ്ങി മുറികളില്‍ വയ്ക്കുന്നത് വീടിന് ഭംഗി നല്‍കും.
RSS Feed
Twitter
07:40
Unknown
Posted in
0 comments:
Post a Comment