ബ്രൊസറില്‍നിന്ന് പാസ്സ് വേഡ് നീക്കംചെയ്യാം
കമ്പ്യൂട്ടറില്‍ ഗൂഗിള്‍ ക്രോം ബ്രൌസര്‍ ആണ് ഉപയോഗിക്കുന്നത്. അതില്‍ ഇമെയിലിന്റെയും, ഫേസ്ബുക്കിന്റെയും എല്ലാം പാസ്സ്‍വേഡ് സേവ് ചെയ്തിരുന്നു. ഇപ്പോള്‍ അത് റിമൂവ് ചെയ്യുണം. ഒപ്പം എന്തെങ്കിലും സെര്‍ച്ച് ചെയ്യാന്‍ തുടങ്ങുമ്പോള്‍ പണ്ട് സെര്‍ച്ച് ചെയ്ത വേഡുകള്‍ കാണിക്കുന്നു. ഇത് ഒഴിവാക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ?
ഇത് വളരെ ലളിതമായി നിങ്ങളുടെ പഴയ ബ്രൌസിങ്ങ് ഡാറ്റ നീക്കം ചെയ്യുന്നതിലൂടെ സാധിക്കാവുന്നതാണ്. Ctrl+Shift+Delete എന്ന കീബോര്‍ഡ് ഷോര്‍ട്ട്കട്ട് ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്. മോസില്ല, ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, ഗൂഗിള്‍ ക്രോം എന്നിവ മൂന്നിലും ഈ ഷോര്‍ട്ട്കട്ട് പ്രവര്‍ത്തിക്കുന്നതാണ്. ഈ ബ്രൌസറുകളിലേതും ഓപ്പണ്‍ ചെയ്ത് വച്ചതിനുശേഷം Ctrl+Shift+Delete അമര്‍ത്തുമ്പോള്‍ ഹിസ്റ്ററി അല്ലെങ്കില്‍ ബ്രൌസിങ്ങ് ഡാറ്റ നീക്കുന്നതുനുള്ള ഒരു വിന്‍ഡോ തുറന്നു വരും. ഇവിടെ നിങ്ങള്‍ക്ക് ബ്രൌസിങ്ങ് ഹിസ്റ്ററി, പാസ്സ്‍വേഡുകള്‍, കുക്കീസ്, കാഷേ, ഡൌണ്‍ലോഡ്സ് എന്നിവ നീക്കം ചെയ്യുന്നതിനുള്ള ഓപ്ഷന്‍ കാണാം. ഇതില്‍ നിന്ന് എന്തെല്ലാം നീക്കം ചെയ്യണം എന്നു നോക്കി അവ ടിക് ചെയ്തു നല്‍കി Clear Now ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.
വിവിധ ബ്രൊസറുകളിലെ വിന്‍ഡോകള്‍
മോസില്ല ഫയര്‍ഫോക്സ്
ഗൂഗിള്‍ ക്രോം
0 comments:
Post a Comment