To listen you must install Flash Player.

Sunday 14 July 2013

വെരികോസ് വെയിൻ VARICOSE VAINE

വെരികോസ് വെയിൻ
ഒരുപാടു നേരം നിന്നുകൊണ്ട് ജോലി ചെയ്യേണ്ടി വരുന്നവരെ ബാധിക്കുന്ന ഒരു രോഗമാണ് വെരികോസ് വെയിൻ . 
കാലുകളിൽ തടിച്ചു വീർത്തു കാണപ്പെടുന്ന രക്തധമനികൾ വേദന , കഴപ്പ് , പുകച്ചിൽ , എന്നിവയ്ക്ക് കാരണമാകുന്നു .
കാർബണ്‍ ഡയോക്സൈഡ് കലർന്ന രക്തത്തെ മറ്റു ശരീര ഭാഗങ്ങളിൽ നിന്നും ശുദ്ധീകരണത്തിനായി ഹൃദയത്തിലേയ്ക്ക് എത്തിക്കുന്ന ഈ രക്തക്കുഴലുകൾ ധാരാളം വാൽവുകളുടെ സഹായത്തോടെ ഗുരുത്വാകർഷണത്തെ മറികടന്നു വേണം കാലുകളിൽ നിന്നുള്ള രക്തത്തെ മുകളിലെയ്ക്കെത്തിക്കുവാൻ . തുടർച്ചയായി നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകളുടെ ധമനികളിലെ വാൽവുകൾക്ക്
അമിതാധ്വാനം മൂലം ബലക്ഷയം സംഭവിക്കുന്നു . അങ്ങനെ മുകളിലെയ്ക്കുള്ള ഒഴുക്കിന്റെ ശക്തി കുറഞ്ഞു രക്തം കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകുന്നു . ഇതിനെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത് . 
 
കിടക്കുമ്പോൾ കാലുകൾ ഉയർത്തി വെയ്ക്കുക വഴിയും , കാലിൽ സോക്സ്‌ ഇടുക വഴിയും ഇതിന് ഒരു പരിധി
വരെ ആശ്വാസം കിട്ടുന്നു . ഉദരത്തിലുണ്ടാകുന്ന മുഴകൾ , ഗര്‍ഭാവസ്ഥ , ചില ഹോർമോണുകളുടെ പ്രതി പ്രവർത്തനം , ഇവയും ഈ രോഗത്തിനു ഹേതുവാകാറുണ്ട് . ഇവിടെയുണ്ടാകുന്ന ചെറിയ മുറിവുകൾ പോലും ഭയാനകവും മാരകവുമായ
രക്തസ്രാവം ഉണ്ടാക്കുന്നതിനാൽ വളരെയധികം സൂക്ഷ്മതയോടെ വേണം ഈ രോഗത്തെ കൈകാര്യം ചെയ്യുവാൻ . അധികരിച്ച അവസ്ഥയിൽ അണുബാധ ഉണ്ടാവുകയും , വ്രണങ്ങൾ കരിയാൻ താമസിക്കുകയും ചെയ്യുക സാധാരണമാണ് .

0 comments:

Post a Comment