To listen you must install Flash Player.

Sunday 21 July 2013


ശ്വാസകോശ സംബന്ധിയായ അതി രക്തസമ്മര്‍ദ്ദം





അതി രക്തസമ്മര്‍ദ്ദം ആര്‍ട്ടറികളിലാണ് അമിത സമ്മര്‍ദ്ദം ചെലുത്തുക. ഇത് ശ്വാസകോശങ്ങളെ ബാധിക്കുന്ന സ്ഥിതിയാണ് ഇതുകൊണ്ട് സംജാതമാകുന്നത്. അതി രക്തസമ്മര്‍ദ്ദത്തിനെ ഫലപ്രദമായി ചികിത്സിച്ച് നിയന്ത്രിക്കാമെങ്കിലും പൂര്‍ണ്ണമായി സുഖപ്പെടുത്താനാവില്ല. അതി രക്തസമ്മര്‍ദ്ദമുള്ളവരുടെ ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും രക്തമെത്തിക്കുന്ന കുഴലുകള്‍, രക്തത്തില്‍ പ്രാണവായുവിന്റെ കുറവുമൂലം, കട്ടി കൂടുകയോ ചുരുങ്ങുകയോ ചെയ്യുന്നു. ഇതുമൂലം ഹൃദയത്തിന്റെ ജോലിഭാരം കൂടുകയും ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യും. രണ്ടുവിധത്തിലുള്ള അതി രക്തസമ്മര്‍ദ്ദമാണ് കണ്ടുവരുന്നത്.  ഒരു കുടുംബത്തിലുള്ള ഒട്ടുമിക്ക അംഗങ്ങള്‍ക്കും അതി രക്തസമ്മര്‍ദ്ദമുണ്ടാകുന്നതിന്റെ വ്യക്തമായ കാരണങ്ങള്‍ ഇനിയും അറിവായിട്ടില്ല. ശ്വസകോശത്തിലും ഹൃദയത്തിലും രോഗം ബാധിച്ചവരിലും അമിത രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നു. അമിത രക്തസമ്മര്‍ദ്ദത്തിന് ചികിത്സിക്കുമ്പോള്‍, അടിസ്ഥാനപരമായി ഹൃദയത്തിനും ശ്വാസകോശത്തിനും ചികിത്സകള്‍ നല്‍കുന്നുണ്ട്. മരുന്നുകള്‍ കൂടാതെ ശ്വാസകോശം മാറ്റിവെക്കുന്നത് അടക്കമുള്ള ചികിത്സകളാണ് ഇന്ന് നിലവിലുള്ളത്. അതി രക്തസമ്മര്‍ദ്ദംമൂലം ശ്വസകോശബാധികളായ രോഗങ്ങള്‍ ഉണ്ടാകുന്നത് എത്ര ശതമാനമാണെന്ന കണക്കുകളൊന്നും ലഭ്യമല്ലെങ്കിലും ഏറെ ശ്രദ്ധേയമായ ചികിത്സകള്‍ ഈ രംഗത്ത് വികസിപ്പിച്ചെടുത്തിട്ടുണ്ട്.  ആധുനിക അിറവുകളുടെ പിന്‍ബലത്തോടെ പുത്തന്‍ ചികിത്സാരീതികള്‍ ഇന്ന് കേരളത്തിലും ലഭ്യമാണ്.  സ്പെഷ്യലിസ്റുകള്‍ ഒട്ടുമിക്ക ആശുപത്രികളിലും സേവനം ചെയ്യുന്നുണ്ട്. ഉയര്‍ന്ന പ്രാഥമിക ശ്വസകോശ രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള കാരണങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ലെന്നതും ചികിത്സാ രംഗത്തെ കൌതുകമായി തുടരുന്നു.  ശാസ്ത്രലോകം ഇപ്പോഴും ഇതറിയാനുള്ള പരീക്ഷണ നിരീക്ഷണങ്ങള്‍ തുടരുകയാണ്. 

    പ്രാഥമിക ശ്വാസകോശ രക്തസമ്മര്‍ദ്ദം (Primary Pulmonary Hypertension)  അസാധാരണമായി ഗുരുതരമാക്കുകയും ചെറുപ്പക്കാരെ ബാധിക്കുന്നതായും കണ്ടുവരുന്നുണ്ട്. ഇതിങ്ങനെ ഉണ്ടാകാനുള്ള മുഖ്യകാരണം ഇനിയും ദുരൂഹമാണ്.  എന്നാല്‍, മാംസപേശികളുടെ സുഗമമായ വികാസം ആര്‍ട്ടറികളില്‍ കേടുപാടുകളും തകര്‍ച്ചയും സൃഷ്ടിക്കുന്നു. ഇങ്ങനെ ഒരവസ്ഥയാണ് പ്രശ്നങ്ങളിലേക്ക് നയിക്കുന്നതെന്ന് വിദഗ്ദര്‍ സമര്‍ത്ഥിക്കുന്നു.  ഇതുപോലെതന്നെ കുടുംബപരമായി പ്രാഥമിക ശ്വാസകോശ രക്തസമ്മര്‍ദ്ദമുണ്ടാകാന്‍ ഇടയുള്ളതായും കണ്ടെത്തിയിട്ടുണ്ട് ചില വൈദ്യശാസ്ത്ര ഗവേഷകര്‍. രക്തകോശങ്ങളുടെ വ്യതിയാനം. ചില ജൈവരാസ പ്രതിഫലനങ്ങള്‍ മൂലം ധമനികളുടെ ഉള്‍വശങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നത് പ്രവര്‍ത്തനത്തേയും ബാധിക്കുന്നു.  പരിണാമം ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു.  കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്ടാകുന്ന ശ്വാസകോശരക്ത അതിസമ്മര്‍ദ്ദത്തെ നിര്‍ണ്ണയിക്കാന്‍ ജനിതക പരിശോധന വേണ്ടിവരുമെന്നാണ് ഭിഷഗ്വരന്മാര്‍ അഭിപ്രായപ്പെടുന്നത്.

    പ്രാഥമിക ശ്വാസകോശ രക്തസമ്മര്‍ദ്ദത്തിന്റെ കാരണങ്ങള്‍ പലതാകാം. ശ്വാസകോശ രക്തസമ്മര്‍ദ്ദത്തെ കണ്ടെത്തുന്നതിന് മുമ്പായി തന്നെ ഇതിന് കാരണമായ അപാകതകള്‍ക്ക്/രോഗബാധകള്‍ക്ക് ചികിത്സകള്‍ നടക്കുന്നുണ്ടാകാം. ഈ ചികിത്സകള്‍ക്കിടയിലാകാം ശ്വാസകോശ രക്ത സമ്മര്‍ദ്ദത്തെ ഡോക്ടര്‍മാര്‍ പരിശോധിനകള്‍ക്കിടയില്‍ കണ്ടെത്തുക. ഇതുകൊണ്ടുതന്നെ ശ്വാസകോശ രക്തസമ്മര്‍ദ്ദത്തെപ്പറ്റി വളരെ വ്യക്തമായ കണക്കുകളില്ല.

    ശ്വാസകോശ രക്തസമ്മര്‍ദ്ദം കൂടുകയോ കുറയുകയോ ചെയ്താലും ഇല്ലങ്കിലും യാതൊരു ലക്ഷണവും ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെടണമെന്നില്ല. പ്രത്യേകിച്ച് ഇത് ചെറിയ തോതിലോ, തുടക്കമോ ആണെങ്കില്‍. ഇതിന്റെ ലക്ഷണങ്ങളില്‍ ചിലത് താഴെ പറയുന്നു.

* ശ്വാസം മുട്ടല്‍, പ്രത്യേകിച്ച് എന്തെങ്കിലും പണി ചെയ്യുമ്പോള്‍ കൂടുന്നു.

* ചുമ, പനിപോലെ തോന്നുക, തലചുററല്‍, അലസത തോന്നുക.

* ഹൃദയത്തിന് രക്തം പമ്പുചെയ്യാന്‍ കഴിയാതെ വരുന്നതുമൂലം ശരീരത്തിലെ ജലാംശത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതോടെ കാലുകളിലും മറ്റും വീക്കം, നീരുണ്ടാകും.

* നെഞ്ചു വേദന ഉണ്ടായേക്കാം.

* രക്തത്തില്‍ പ്രാണവായുവിന്റെ അഭാവം, കുറവ് എന്നിവ മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു; കാലിലെ നീരിനൊപ്പം

* ഹൃദയമിടിപ്പിന്റെ ശബ്ദത്തിന് വ്യത്യാസമുണ്ടാകുന്നു - വലിയ ശബ്ദമാകുന്നു - തെതസ്കോപ്പിലൂടെ ഡോക്ടര്‍മാര്‍ക്കിത് സാധാരണ ശ്രദ്ധിക്കാനാകും.

* നെഞ്ചെല്ലിന് ഉയര്‍ച്ചയുള്ളതായി ഡോക്ടര്‍മാര്‍ നിരീക്ഷിക്കും.

    ശ്വാസകോശ രക്തസമ്മര്‍ദ്ദത്തിന്റെ ഇരയെ തിരിച്ചറിയുന്നത് പരിശോധനകളിലൂടെ മാത്രമാണ്. മറ്റേതെങ്കിലും രോഗനിര്‍ണ്ണയത്തിനിടയിലായിരിക്കാം, അവിചാരിതമായി ഇതു കണ്ടെത്തുന്നത്.  അല്ലെങ്കില്‍ മേല്‍പറഞ്ഞ ലക്ഷണങ്ങളോ അടയാളങ്ങളോ വഴിയും ശ്വാസകോശ രക്ത അതിസമ്മര്‍ദ്ദത്തെ കണ്ടുപിടിക്കാനാകും. എക്കോ കാര്‍ഡിയോഗ്രാം (Echo Cardiogram) അടക്കമുള്ള പരിശോധനകളിലൂടെയാണ് രോഗനിര്‍ണ്ണയും സാധ്യമാക്കുന്നത്.  കാര്‍ഡിയാക് കാത്തിട്ടറൈസേഷന്‍, ഇലക്ട്രോ കാര്‍ഡിയോഗ്രാം, നെഞ്ചിന്റെ എക്സറേ തുടങ്ങിയ നിരവധി പരിശോധനകളുണ്ട് ശ്വാസകോശ രക്തസമ്മര്‍ദ്ദ നില കണ്ടെത്താനായി. ഈ പരിശോധനകള്‍ ശരിയായ വിധത്തില്‍ ക്ളിനിക്കല്‍ പിന്തുണയോടെ നടത്തിയാല്‍ രോഗം കൃത്യമായി നിര്‍ണ്ണയിക്കാനും തുടര്‍ ചികിത്സകള്‍ നടത്താനും കഴിയുന്നു.  പ്രാഥമിക ശ്വാസകോശ അതി രക്തസമ്മര്‍ദ്ദമുള്ളവര്‍ ശ്രദ്ധിക്കേണ്ടത്.

എ)    പൊടിപടലങ്ങളില്‍ അകപ്പെടാതിരിക്കുക.

ബി)    പരവതാനികളിലും മറ്റുമുള്ള പൊടികള്‍ അടിക്കുകയോ വൃത്തിയാക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക.

സി)    പുകവലിക്കല്‍ ഒഴിവാക്കുക.

ഡി)    ഡ്രൈക്ളീനിങ്ങിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി സമ്പര്‍ക്കപ്പെടാതിരിക്കണം.

ഇ)    വികറ് കത്തിക്കുന്നിടത്തുനിന്നും കരിമരുന്ന് പ്രയോഗ സ്ഥലങ്ങളില്‍നിന്നും അകന്ന് നില്‍ക്കുക.

എഫ്)    ഈര്‍പ്പമുള്ള അന്തരീക്ഷം ഒഴിവാക്കുക.

ജി)    അഴുക്കു മാലിന്യങ്ങളും ശ്വാസകോശ രക്തസമ്മര്‍ദ്ദ നില വഷളാക്കും.

എച്ച്) ഷാംപു, സ്പ്രേ, സെന്റ് എന്നിവ ഉപയോഗിക്കുന്നത് ഉപേക്ഷിക്കുക.

    ശ്വാസകോശ രക്തസമ്മര്‍ദ്ദം ബാധിച്ചവര്‍ നിത്യജീവിതത്തില്‍ പ്രത്യേകം ശ്രദ്ധചെലുത്തുകയാണ് വേണ്ടത്. ഒപ്പം, കൃത്യമായി മരുന്നുകള്‍ കഴിക്കുകയും നിശ്ചിത കാലയളവില്‍ ഡോക്ടര്‍മാരുടെ ഉപദേശങ്ങളും സഹായങ്ങളും നേടേണ്ടതുമാകുന്നു.  കാരണം, ശ്വാസകോശ രക്ത അതിസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ സമയമെടുക്കുമെങ്കിലും ഇത് ചികിത്സിച്ച് ഒരു പരിധിവരെ ഭേദപ്പെടുത്താവുന്നതാണ്. മറിച്ച് അവഗണിച്ചാല്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണിതെന്ന് ഓര്‍ക്കുക.

0 comments:

Post a Comment