To listen you must install Flash Player.

Friday 19 July 2013

ഒരാഴ്ച കൊണ്ട് വെളുക്കാം
നിറത്തില്‍ കാര്യമില്ലെന്നു പറയുമ്പോഴും വെളുത്ത ചര്‍മം ലഭിയ്ക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഇതിനായി ബ്യൂട്ടിപാര്‍ലര്‍ കയറിയിറങ്ങാനും പരസ്യത്തില്‍ കാണുന്നതെല്ലാം വലിച്ചു വാരി തേയ്ക്കാനും പലരും തയ്യാറാകും. എന്നാല്‍ പണം നഷ്ടപ്പെന്നതു മാത്രമല്ല, പലപ്പോഴും ഇവ ദോഷഫലങ്ങളുണ്ടാക്കുകയും ചെയ്യും.
പണം അധികം ചെലവാക്കാതെ, തികച്ചും ആരോഗ്യകരമായ മാര്‍ഗമങ്ങളിലൂടെ ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ചില വഴികളുണ്ട്. ഇവയെന്തൊക്കെയെന്ന് അറിയണോ,

മുഖം കഴുകുക

ഇടയ്ക്കിടെ മുഖം കഴുകുക. മുഖത്തെ ചെളിയും എണ്ണമയവും ചര്‍മനിറത്തിന് മങ്ങലേല്‍പ്പിക്കുന്ന കാര്യങ്ങളാണ്. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇടയ്ക്കിടെ മുഖം കഴുകുന്നതു കൊണ്ട് സാധിയ്ക്കും.

സ്‌ക്രബ്

മുഖത്ത് ഏതെങ്കിലുമൊരു സ്‌ക്രബര്‍ ഉപയോഗിച്ചു സ്‌ക്രബ് ചെയ്യണം. മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നത് ചര്‍മത്തിന്റെ നിറത്തിന് വളരെ പ്രധാനമാണ്. വീട്ടിലുണ്ടാക്കുന്ന ഒലീവ് ഓയിലില്‍ പഞ്ചസാര കലര്‍ത്തിയത്, ാൊട്‌സ് പൊടിച്ചത് തുടങ്ങിയ സ്‌ക്രബറുകളും ഉപയോഗിക്കാം.

ചെറുനാരങ്ങ

നല്ലൊരു ബ്ലീച്ചിന്റെ ഗുണം നല്‍ുകന്ന ഒന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങ കൊണ്ട് മുഖം സ്‌ക്രബ് ചെയ്യാം. ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച മിശ്രിതങ്ങള്‍ ഉപയോഗിക്കാം.

പപ്പായ

പപ്പായ, പഴം പോലുള്ള ഫലങ്ങളുപയോഗിച്ച് ഫേസ് പായ്ക്കുണ്ടാക്കാം. ഇത് ചര്‍മത്തിന് നിറം നല്‍കും.

സൂര്യപ്രകാശം

കടുത്ത ചൂടും സൂര്യപ്രകാശവുമെല്ലാം ചര്‍മത്തിന്റെ നിറം കെടുത്തുന്ന ഘടകങ്ങളാണ്. ഇതൊഴിവാക്കുക.

തൊപ്പി

പുറത്തു പോകുമ്പോള്‍ തൊപ്പിയും കൂളിംഗ് ഗ്ലാസുമെല്ലാം ധരിയ്ക്കുക. ഇത് ഒരു പരിധി വരെ സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷണം നല്‍കും.

ആവി

മുഖം ആഴ്ചയിലൊരിക്കല്‍ ആവി പിടിച്ച് സ്‌ക്രബര്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും.

തൈര്

തൈര് മുഖത്തു പുരട്ടുന്നത് നല്ലതാണ്. ഇതിലെ പ്രോബയോട്ടിക്കുകള്‍ ചര്‍മത്തിന് നിറം നല്‍കും.

ക്ലെന്‍സിംഗിന്

ക്ലെന്‍സിംഗിന് ടീ ട്രീ ഓയില്‍, അലോവെറ ജെല്‍ എന്നിവ ഉപയോഗിക്കാം. ഒരു കഷ്ണം പഞ്ഞി പാലില്‍ മുക്കി മുഖം തുടയ്ക്കുന്നത് മുഖം വൃത്തിയാക്കാനുള്ള നല്ലൊരു വഴിയാണ്.

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ചര്‍മത്തിന് സ്‌നിഗദധതയും മിനുസവും നല്‍കും. മുഖത്ത് ചൈതന്യവും ഭംഗിയുമുണ്ടാകും.

തക്കാളി

മുഖത്തെ കരുവാളിപ്പും കറുപ്പുമെല്ലാം കുറയ്ക്കാന്‍ തക്കാളി നല്ലതാണ്. തക്കാളി നീര് മുഖത്തു പുരട്ടാം. തേന്‍ ചേര്‍ത്തും ഉപയോഗിക്കാം.

മഞ്ഞള്‍

മഞ്ഞള്‍ നല്ല നിറത്തിന് സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഉല്‍പന്നമാണ്. ഇത് പാലിലോ തൈരിലോ ചാലിച്ചു മുഖത്തു പുരട്ടാം.

ഉപ്പ്

മൂക്കിന്റെ ഇരുവശത്തും കരുവാളിപ്പുള്ളവരുണ്ട്. ഈ ഭാഗം കറുത്തതായി തോന്നുകയും ചെയ്യും. ഇതിന് അല്‍പം ഉപ്പ് ഈ ഭാഗത്തുരസാം. ബ്ലാക് ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ അകലുകയും ചെയ്യും.

കുക്കുമ്പര്‍

ചര്‍മം വെളുത്തതെങ്കിലും കണ്ണിനടിയിലെ കരുവാളിപ്പ് പലരുടേയും പ്രശ്‌നമാണ്. കുക്കുമ്പര്‍ കണ്ണിനടിയില്‍ വയ്ക്കുന്നതു നല്ലതാണ്.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചു തേയ്ക്കുന്നത് വെളുക്കാനുള്ള മറ്റൊരു വഴിയാണ്.


0 comments:

Post a Comment