To listen you must install Flash Player.

Friday 19 July 2013



പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

സൂക്ഷിച്ചില്ലെങ്കിൽ ഭേദമാക്കാനാവാത്ത വിധം ഗുരുതരമാകുന്ന രോഗമാണ് പ്രമേഹം.
ജീവിതത്തിന്റെ രസം കെടുത്തിക്കളയുന്ന ഈ രോഗത്തെ അതിന്റെ പ്രാരംഭ ദിശയിൽ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ നിയന്ത്രണാധീനമാക്കാവുന്നതേയുള്ളു. അതിന് നിങ്ങളെ സഹായിക്കുന്ന ചില നിർദ്ദേശങ്ങളാണ് താഴെ വിവരിക്കുന്നത്.


പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

ശരീരഭാരത്തെ നിയന്ത്രിച്ച് നിർത്തണം. നിശ്ചിത ഇടവേളകളിൽ ബോഡിവെയിറ്റ് ഉറപ്പ് വരുത്തുന്നത് നല്ലതാണ്. രക്തസമ്മർദ്ദത്തെ എന്ന പോലെ മറ്റു പല രോഗങ്ങളിൽ നിന്നും നിങ്ങളെ സദാ ജാഗരൂകനാക്കാൻ ഇത് സഹായിക്കും.


പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

ചിട്ടയോടെയുള്ള വ്യായാമം ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. രക്തചംക്രമണത്തിനും നാം കഴിക്കുന്ന ഭക്ഷണം നല്ല രീതിയിൽ ആഗിരണം ചെയ്യപ്പെടാനും വ്യായാമം നല്ലൊരുപാധിയാണ്. പ്രമേഹത്തെ വലിയൊരളവിൽ പ്രതിരോധിക്കാനും ഇതിന് കഴിയും.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

ട്രാന്‍സ്ഫാറ്റുകള്‍ ഒഴിവാക്കുക. ഇത് പ്രമേഹത്തിനുള്ള ഒരു പ്രധാന കാരണമാണ്.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

പ്രൊസസ് ചെയ്ത ഫുഡ്ഡുകളിലെ കൃത്രിമമായ മധുര ചേരുവകൾ ശരീരത്തിന് വരുത്തുന്ന ദോഷം ചില്ലറയല്ല. ഇവയുടെ അനിയന്ത്രിതമായ ഉപഭോഗം ഇൻസുലിൻ ഹോർമോണിന്റെ ഉത്പാദനത്തെ സാരമായി ബാധിക്കും.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

വെളുത്ത അരി, പാസ്ത, പോപ് കോൺ, പൊരി, വെളുത്ത ധാന്യപ്പൊടി എന്നിവ ഒഴിവാക്കണം. കാർബോഹൈഡ്രേറ്റുകളെ സ്വാംശീകരിക്കാനുള്ളകഴിവ് നഷ്ടമാവുക വഴി രക്തത്തിൽ പഞ്ചസാരയുടെ വ്യാപനത്തിനാണ് ഇത് ഇടവരുത്തുക..

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

ഫൈബറുള്ള ഭക്ഷണവിഭവങ്ങൾ നിത്യഭക്ഷണത്തിൽ ഉൾപെടുത്താൻ മറക്കരുത്. രക്തത്തിലെ പഞ്ചസാരയെ വലിച്ചെടുക്കാനും അതുവഴി ഇൻസുലിന്റെ സ്രവം സാധാരണ ഗതിയിലാക്കാനും ഇത് സഹായിക്കും.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

നിശ്ശബ്ദനായ കൊലയാളിയാണ് പുകവലി. പ്രമേഹരോഗികളുടെ കാര്യത്തിൽ ഇത് വളരെ ശരിയാണ്. ഹൃദയധമനികളെയും ഹോർമോൺ ഗ്രന്ഥികളെയും ഇത് ക്രമേണ വരുതിയിലാക്കും. പ്രമേഹത്തെ പൂർണ്ണമായും അകറ്റി നിർത്താൻ ആഗ്രഹിക്കുന്നവർ പുകവലി പാടെ വെടിയണം.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുലവണങ്ങളും വേണ്ടത്ര നല്കുന്ന ഫലവർഗ്ഗങ്ങൾ കഴിയുന്നത്ര ഭക്ഷണത്തിൽ ഉൾപെടുത്താൻ മടിക്കരുത്.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

അയൺ, സിങ്ക്, പൊട്ടാസ്യം, കാത്സ്യം എന്നീ ധാതുക്കളാൽ സമ്പുഷ്ടമാണ് പച്ചക്കറികൾ. ഹൃദയധമനികളുടേയും നാഡീഞരമ്പുകളുടേയും ആരോഗ്യത്തിനും സുഖമമായ പ്രക്രിയകൾക്കും അത്യന്താപേക്ഷിതമായ പച്ചക്കറികളെ ഒഴിവാക്കരുത്.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

പതിവായി ഒരു കപ്പ് ഗ്രീൻ ടീ മധുരമില്ലാതെ കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

രക്തക്കുഴലുകളെ ദോഷകരമായി ബാധിക്കുമെന്ന് കാപ്പിയെ കുറിച്ച് പൊതുവെ പറയാറുണ്ടെങ്കിലും മിതമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പിടിച്ചുനിർത്താൻ പര്യാപ്തമാണ്. വിശപ്പിന് തടയിടാനും ഇതിന് അസാമാന്യമായ കഴിവുണ്ട്. അമിതമായി ഭക്ഷിക്കുന്നതിലൂടെ വന്ന് ഭവിച്ചേക്കാവുന്ന അസുഖങ്ങളെ മുൻകൂറായി തന്നെ കാപ്പി ഇപ്രകാരം തടയുന്നു.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

അല്പമാത്രം ഭക്ഷണം ഇടയ്ക്കിടെയായി കഴിക്കുന്നതാണ് ദഹനത്തിന് നല്ലതെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാനും കൊഴുപ്പിന്റെ നിക്ഷേപം കുറയ്ക്കാനും ഈ ഭക്ഷണക്രമമാണ് നല്ലത്. കൊഴുപ്പിന്റെ സാന്നിദ്ധ്യം ഇൻസുലിന് ഹാനികരമാണെന്ന് അറിയാമല്ലൊ. രക്തക്കുഴലുകളെയാണ് പ്രമേഹം ആദ്യമായി ബാധിക്കുന്നത്. അവയിൽ അടിയുന്ന കൊഴുപ്പിന്റെ ഏറ്റക്കുറച്ചിലുകൾ ഗൌരവമായി തന്നെ കാണണം.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

ചുവന്ന മാംസത്തിലെ പോളിഫിനോലുകൾ രക്തത്തിലെ കൊളസ്ട്രോളിനെ അധികരിപ്പിക്കും. മാംസം വളരെ സാവധാനത്തിലേ ദഹിക്കുകയുള്ളു. ഇത് പ്രോട്ടീനുകളുടെ ഉത്പാദനത്തെയും മന്ദീഭവിപ്പിക്കും.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

ഭക്ഷണവിഭവങ്ങളെ അലങ്കരിക്കാനെന്നതിലുപരി കറുവപ്പട്ടയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ തോത് ക്രമീകരിക്കുക എന്ന മഹത്തായ ദൌത്യവുമുണ്ട്.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

മാനസിക പിരിമുറുക്കങ്ങൾ ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. മനക്ലേശമുണ്ടാകുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന അഡ്രിനാലിൻ എന്ന സ്രവം ഇൻസുലിന്റെ ആഗമനത്തെ തടയും. രക്തത്തിൽ പഞ്ചസാരയുടെ സ്വാധീനം ഭീമമായി ഉയരാൻ ഇത് ഇടവരുത്തും

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

കാർബോഹൈഡ്രേറ്റുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണം പരമാവധി ഉപേക്ഷിക്കണം.ശരീരത്തിലെ പ്രോട്ടീനിന്റെ സാന്നിദ്ധ്യം അധികരിപ്പിക്കുന്ന ഭക്ഷണങ്ങൾക്കാണ് പ്രാധാന്യംനൽകേണ്ടത്.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

ഫാസ്റ്റ് ഫുഡ്ഡുകൾ ഒരർത്ഥത്തിൽ വേഗത്തിൽ രോഗികളാക്കുന്ന ഭക്ഷ്യവേസ്റ്റുകളാണ്.അമിതമായ ഉപ്പിന്റെയും പഞ്ചസാരയുടേയും അളവിന് പുറമെ അനാരോഗ്യകരമായ എണ്ണയും ഇതിലുണ്ട്. പ്രമേഹത്തിന് കാരണമാകുന്ന ഇത്തരം ജങ്ക്ഫുഡ്ഡുകൾ നിരുത്സാഹപ്പെടുത്തണം.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

വീട്ടിലിരുന്ന് ചെക്ക് ചെയ്യാവുന്ന ബ്ളഡ്-ഗ്ളൂക്കോസ് മോണിറ്റർ ഒരെണ്ണം വാങ്ങിവെച്ചോളൂ.കാര്യങ്ങൾ കൈപ്പിടിയിലാക്കാൻ ഇത് നല്ലതാണ്.ചെറിയൊരു തുള്ളി സാമ്പിൾ രക്തമേഇതിന് വേണ്ടിവരികയുള്ളു

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

പ്രമേഹം പോലെ അനിശ്ചിത സ്വഭാവമുള്ള ഒരു രോഗത്തിന് നിരന്തരമായ ചെക്കപ്പും കൺസൾട്ടിങ്ങും ആവശ്യമാണ്. ശ്രദ്ധയോടെയുള്ള രോഗനിർണ്ണയം ഷുഗറിന്റെ അളവ്
ഉചിതമായ അനുപാതത്തിൽ നിലനിർത്താൻ സഹായിക്കും.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

ദിവസവും 7 - 8 മണിക്കൂർ ഉറങ്ങുന്ന പ്രായമായ ഒരു വ്യക്തിയുടെ ഹോർമോൺ സവിധാനം വളരെ വ്യവസ്ഥാപിതമായിരിക്കും ഇത്തരക്കാർക്ക് പ്രമേഹം വരാനുള്ള സാദ്ധ്യത മറ്റുള്ളവരേക്കാൾ കുറവാണ്

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

ശരീരത്തിന്റെ രാസസംതുലനത്തെ തകിടം മറിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഉപ്പാണ്. മനസ്സ് അസ്വസ്ഥമായിരിക്കുമ്പോൾ ഹോർമോണിന്റെ വഴിവിട്ട പ്രവർത്തനങ്ങൾക്ക് ഉപ്പിന്റെ സ്വാധീനം കാരണമാകാറുണ്ട്. ഇൻസുലിന്റെ ഉത്പാദനത്തെ ബാധിക്കുന്ന ഈ പ്രക്രിയ ടൈപ് 2 ഡയബറ്റീസിന് കാരണമായിത്തീരാറുണ്ട്.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

പ്രമേഹരോഗിയുടെ പ്രതിരോധശക്തി ദുർബ്ബലമായിരിക്കും. ചെറിയ മുറിവുകൾ പോലും വേഗത്തിൽ ഉണങ്ങാറില്ല. കരിയാൻ താമസിക്കുന്ന പൊട്ടുകളും മുറിവുകളും രക്തത്തിലെ ഷുഗർ വ്യതിയാനത്തിന്റെ സൂചനയാവാം.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

രക്തത്തിലെ ഷുഗറിന്റെ നിക്ഷേപത്തെ ചലനാത്മകമാക്കാൻ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. ദിവസവും രണ്ടര ലിറ്റർ വെള്ളം അകത്താക്കുന്ന വ്യക്തിയുടെ ശാരീരിക പ്രവർത്തനങ്ങൾ ആയാസരഹിതമായിരിക്കും. പ്രമേഹം വരാനുള്ള സാധ്യതയും ഇത് കുറയ്ക്കും.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

മാംസാഹാരികളായ ഡയബറ്റീസ് രോഗികളുടെ ഉത്തമ ഭക്ഷ്യവിഭവമാണ് കൊഴുപ്പ് നീക്കം ചെയ്ത ലീൻ മീറ്റ്. ശാരീരികമായ ഉന്നമനത്തിന് പ്രോട്ടീന്റെ സമൃദ്ധി ഒഴിച്ചുകൂടാനാവാത്തതാണ്.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

വേണ്ടത്ര കാത്സ്യം ഭക്ഷണത്തിൽ ഉൾപെടുത്തുന്നത് പ്രമേഹത്തിനുള്ള സാദ്ധ്യത കുറക്കും. രക്തത്തിലെ ഷുഗറിന്റെ സംതുലനത്തിന് വിനാഗിരിയും ഫലം ചെയ്യാറുണ്ട്.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

സോയ പ്രോട്ടീനുകൾക്ക് കഠിനമായ പ്രമേഹബാധയെ പോലും ശമിപ്പിക്കാൻ അത്ഭുതകരമായ കഴിവുണ്ട്. അവയിലെ ഐസോഫ്ളവോൺസിന് രക്തത്തിലെ ഷുഗറിന്റെ അനുപാതം ക്രമപ്പെഉത്താനുള്ള ശേഷിയുണ്ട്.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

കോളകൾ പോലെ കാർബൺ ഡൈ ഓക്സൈഡ് കടത്തിവിട്ടിട്ടുള്ള പാനീയങ്ങൾ വലിയ
അളവിൽ ഷുഗർ ഉൾകൊള്ളുന്നവയാണ്. ഇവയാവട്ടെ ശൂന്യമായ കലോറിയുടെ അനിയന്ത്രിതമായ ഉറവിടവുമാണ്. ഇത് പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിന് തടസ്സം
നിൽക്കും.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

സൂര്യപ്രകാശത്തിലൂടെ ലഭിക്കുന്ന വിറ്റാമിൻ ഡി ശരീരത്തിലെ ഇൻസുലിൻ പ്രതിരോധത്തിന്ഏറെ ആവശ്യമാണ്. വിറ്റാമിൻ ഡി യുടെ അഭാവത്തിൽ ഇൻസുലിൻ ഉത്പാദനത്തിന്റെഅളവ് കുറയും. എന്നിരുന്നാലും വല്ലാതെ സൂര്യതാപമേൽക്കുന്നത് സ്കിൻ കാൻസറിന്കാരണമാകുമെന്നും ഓർക്കണം.

പ്രമേഹത്തെ അകറ്റി നിര്‍ത്തൂ

ആപ്പിള്‍ സിഡാര്‍ വിനെഗര്‍ പ്രമേഹത്തെ ചെറുത്തു നില്‍ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

0 comments:

Post a Comment