സോളിഡ് സ്റ്റേറ്റ് ഡ്രൈവും, ഹാർഡ് ഡിസ്കും
ചോദ്യം :
സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, ഫ്ലാഷ് മെമ്മറി, തംബ് ഡ്രൈവ്, ഹാർഡ് ഡിസ്ക് എന്നിവ തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കാമോ?
ഉത്തരം :
സാധാരണ വസ്തുക്കളെ അപേക്ഷിച്ച് സെമികണ്ടക്ടർ അഥവാ അർദ്ധചാലക പദാർഥങ്ങൾക്ക് വളരെയധികം സ്വഭാവ സവിശേഷതകൾ ഉണ്ട്. ഈ സ്വഭാവങ്ങളാണിവയെ ഇലക്ട്രോണിക്സ് ഉപകരണ നിർമ്മാണത്തിലെ വഴിത്തിരിവായി മാറ്റിയിരിക്കുന്നത്. ആധുനിക ഇലക്ട്രോണിക് ശാഖയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന പദാർഥങ്ങളും ഈ സെമികണ്ടക്ടറുകളാണ്. ഡയോഡുകൾ, ട്രാൻസിസ്റ്ററുകൾ, ഇന്റ്ഗ്രേറ്റഡ് സർക്യൂട്ടുകൾ, മൈക്രോ പ്രോസസ്സറുകൾ എന്നിവയെല്ലാം നിർമ്മിച്ചിരിക്കുന്നത് ഈ സെമികണ്ടക്ടറുകൾ ഉപയോഗിച്ചാണ്. ഈ സെമികണ്ടക്ടർ ഉപകരണങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ചില ലോജിക് ഗേറ്റ് സർക്യൂട്ടുകൾക്ക് 1 ബിറ്റ് അഥവാ ‘0’ അല്ലെങ്കിൽ ‘1’ എന്ന ഡാറ്റ പുതിയ ഒരു വ്യത്യാസം വരുന്നതു വരെ സൂക്ഷിച്ച് വയ്ക്കാൻ കഴിവുണ്ട്. ഇത്തരം നിരവധി സർക്യൂട്ടുകൾ കൂടിച്ചേരുമ്പോൾ അതിനു വളരെയധികം ഡാറ്റ ശേഖരിക്കുന്നതിനുള്ള കഴിവുണ്ടാകുന്നു. ഇത്തരത്തിൽ ഡാറ്റ ശേഖരിക്കുന്ന ഉപകരണങ്ങളെയാണ് സെമികണ്ടക്ടർ മെമ്മറി അഥവാ സോളിഡ് സ്റ്റേറ്റ് ഡ്രൈവുകൾ എന്നു പറയുന്നത്.
ഫ്ലാഷ് മെമ്മറി, ഫ്ലാഷ് ഡ്രൈവ്, തംബ് ഡ്രൈവ് എന്നീ പദങ്ങൾ ഉപയോഗത്തിലെ പ്രചാരം കൊണ്ട് യുഎസ്ബി ഡ്രൈവുകളെ സൂചിപ്പിക്കാൻ ഉപയോഗിച്ച് വരുന്നു. അതായത് സെമികണ്ടക്ടർ മെമ്മറിയിൽ പ്രവർത്തിക്കുന്നതും, തീരെ വലിപ്പം കുറഞ്ഞതും, യുഎസ്ബി പോർട്ടുമായി കണക്ട് ചെയ്ത് ഉപയോഗിക്കാവുന്നതുമായ ഉപകരണങ്ങളെ സൂചിപ്പിക്കാൻ ആണു ഈ പദങ്ങൾ ഉപയോഗിക്കുന്നത്. ഇവയുടെ കപ്പാസിറ്റി ഇപ്പോൾ 2 ജിബി മുത് 32 ജിബി വരെയാണ്. നാം ഉപയോഗിക്കുന്ന മെമ്മറി കാർഡുകളും ഇതേ ഗണത്തിൽ പെടുന്ന ഒരു ഉപകരണമാണ്.
സോളിഡ് സ്റ്റേറ്റ് ഡ്രൈവ് എന്ന പദമാകട്ടെ ഇതേ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന കുറച്ചുകൂടി വലിപ്പവും, സ്റ്റോറേജ് കപ്പാസിറ്റിയും കൂടിയ സ്റ്റോറേജ് ഉപകരണങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. ഇവ ലാപ്ടോപ്പുകളിൽ ഹാർഡ് ഡിസ്ക് ആയും, പോർട്ടബിൾ ഹാർഡ് ഡിസ്ക് ആയിട്ടുമെല്ലാം ഉപയോഗിക്കുന്നു. ഇവ 32ജിബി മുതൽ 128 ജിബി വരെയുള്ള കപ്പാരിറ്റിയിൽ ലഭ്യമാണ്. സാധാരണ ഹാർഡ് ഡിസ്കിനേക്കാളും വേഗത്തിലും, നിശബ്ദമായും, കൂറഞ്ഞ വൈദ്യുത ഉപയോഗത്തോടെയും പ്രവർത്തിക്കാൻ സാധിക്കും. എന്നാൽ നിലവിൽ സോളിഡ് സ്റ്റേറ്റ് ഡ്രൈവുക്ല്ക്ക് വില വളെരെ കൂടുതൽ ആണൂ.
ഇനി നമ്മുടെയെല്ലാം കമ്പ്യൂറ്ററുകളിൽ ഉപയോഗിക്കുന്ന ഹാർഡ് ഡിസ്കുകൾ മാഗ്നെറ്റിക് മെമ്മറിയെ അടിസ്ഥാനമാകി പ്രവർത്തിക്കുന്നവയാണ്. അതായത് വൈദ്യുതി കടന്നു പോകുമ്പോൾ ചില പ്രത്യേക പദാർഥങ്ങളുടെ മാഗ്നറ്റിക് ഫീച്ചറുകളിൽ വ്യതിയാനം വരുന്നു. ഈ വ്യത്യസം ഡാറ്റ ശേഖരിക്കുന്നതിനായി നമ്മൾ ഉപയോഗിക്കുന്നു. ഇതിൽ മാഗ്നെറ്റിക് ടേപ്പുകളെ കറക്കുന്നതിനായി മോട്ടോറും, ഡാറ്റ ശേഖരിക്കുകയും, പുതിയതായി മാറ്റം വരുത്തുകയും ചെയ്യുന്ന ഹെഡിനെ ചലിപ്പിക്കാനായും മറ്റും ചില സംവിധാനങ്ങൾ ഉണ്ട്. ഇവ ഇതിന്റെ പ്രവർത്തൻ വേഗത പരിമിതപ്പെടുത്തുകയും, വൈദ്യുത ഉപയോഗം കൂട്ടുകയും ആയുസ്സ് കുറക്കുകയും ചെയ്യുന്നു. എന്നാൽ സോളിഡ് സ്റ്റേറ്റ്ഡ്രൈവുകളെ അപേക്ഷിച്ച് വില വളരെ കുറവാനെന്നതും കപ്പാസിറ്റി വളരെ കൂടുതലാണെന്നതും ഇവയെ കൂഊറ്റുതൽ പ്രിയപ്പെട്ടതാക്കുന്നു. 160 ജിബി മുതൽ 4ടിബി(4000 ജിബി) വരെ സംഭരണ ശേഷിയുള്ള ഹാർഡ് ഡിസ്കുകൾ വിപണിയിൽ ലഭ്യമാണ്.
0 comments:
Post a Comment