ബുദ്ധി വര്‍ദ്ധിപ്പിക്കാം.
ബുദ്ധി വര്‍ദ്ധിപ്പിക്കുക എന്നത് ഏതൊരാള്‍ക്കും താല്‍പര്യമുള്ള കാര്യമാണ്. തിരക്കേറിയ നിത്യജീവിതത്തില്‍ സമ്മര്‍ദ്ദത്തിലാകുന്ന ഒരാള്‍ക്ക് പലപ്പോഴും മറവിയും ബുദ്ധിക്കുറവും സംഭവിക്കാറുണ്ട്. അതുപോലെ പഠിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളില്‍ ചിലര്‍ ബുദ്ധിയില്‍ പിന്നിലാണ്. ഇവരുടെ മാതാപിതാക്കള്‍ ബുദ്ധി വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ പരസ്യത്തില്‍ കാണുന്ന ബ്രഹ്‌മി പോലുള്ള ഉല്‍പന്നങ്ങള്‍ വാങ്ങി നല്‍കും.
എന്നാല്‍ അതൊന്നും ബുദ്ധിക്കുറവിന് കാര്യക്ഷമമായ പരിഹാരമല്ല. ബുദ്ധി വര്‍ദ്ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍ പറയാം. നിങ്ങളൊന്ന് പരീക്ഷിച്ചുനോക്കൂ.
ദിവസേന ഒരു ആപ്പിള്‍ കഴിക്കുകയോ രണ്ട് ഗ്‌ളാസ് ആപ്പിള്‍ ജ്യൂസ് കുടിക്കുകയോ ചെയ്യാം. തലച്ചോറില്‍ ഓര്‍മ്മക്കുറവുണ്ടാക്കുന്ന പ്രോട്ടീനെ തടയാന്‍ ആപ്പിളിന് കഴിയുമെന്ന് ശാസ്‌ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഒഴിവുസമയങ്ങളില്‍ ഇടയ്‌ക്കിടെ പാട്ടുപാടുന്നത് നല്ലതാണ്. പാടാന്‍ അറിയാത്തവരാണെങ്കില്‍ മൂളിപ്പാട്ടായാലും മതി. പാട്ടുപാടുമ്പോള്‍ ആഴത്തില്‍ ശ്വാസോച്‌ഛ്വാസം ചെയ്യുന്നതിനാല്‍ തലച്ചോറിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ കയറാന്‍ ഇടയാക്കും. അല്‍ഷിമേഴ്‌സ് രോഗികളില്‍ പാട്ടുപാടല്‍ പരീക്ഷണം വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ചെസ് കളിക്കാം. ദിവസം ഒരു മണിക്കൂറില്‍ അധികം ചെസ് കളിക്കുന്നത് ബുദ്ധിവികാസത്തെ സഹായിക്കും. കംപ്യൂട്ടറിലെ ചെസ് ഗെയിം കളിക്കുന്നതായിരിക്കും കൂടുതല്‍ ഫലപ്രദം. ഒപ്പം കംപ്യൂട്ടറിലെ റേസിംഗ് പോലുള്ള ഗെയിമുകള്‍ കളിക്കുന്നതും നല്ലതാണ്. ശ്രദ്ധ വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ ഇതിനായി കൂടുതല്‍ സമയം നീക്കിവെയ്‌ക്കരുത്. അതുപോലെ കംപ്യൂട്ടര്‍ ഗെയിമിന് അടിപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. ഇത് കൂടുതല്‍ ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ദിവസേന ഒരുമണിക്കൂര്‍ ഇന്റര്‍നെറ്റില്‍ ചെയ്യുന്നത് ബുദ്ധിക്ക് ഒരു വ്യായാമമാണ്. ജീവിതത്തിലും എന്നും ഒരേകാര്യങ്ങള്‍ ചെയ്യുന്നവര്‍ ഇടയ്‌ക്ക് അല്‍പ്പം വ്യത്യസ്‌തത കൊണ്ടുവരുന്നതും ബുദ്ധിയെ പ്രചോദിപ്പിക്കും.
ദിവസവും വ്യായാമത്തിലൂടെയോ കായിക അദ്ധ്വാനത്തിലൂടെയോ അല്‍പ്പം വിയര്‍ക്കുന്നത് നല്ലതാണ്. വിയര്‍ത്തുകഴിഞ്ഞാല്‍ തലച്ചോറിന് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കുകയും അതിലൂടെ പുത്തന്‍ ഉണര്‍വ് നേടുകയും ചെയ്യാം. ദിവസേന രണ്ടുനേരം(രാവിലെയും രാത്രിയും) പല്ലു തേയ്‌ക്കണം. ഇത് ദന്തരോഗങ്ങള്‍ തടയാനും തലച്ചോറിലേക്കുള്ള രക്തയോട്ടം നേരെയാക്കാനും സഹായിക്കും. ദിവസേന അരമണിക്കൂര്‍ ധ്യാനത്തിനായി മാറ്റിവെയ്‌ക്കണം. ധ്യാനത്തിലൂടെ മനസിന് ലഭിക്കുന്ന ശാന്തി തലച്ചോറിന് പുതിയ ഉണര്‍വ് നല്‍കും. ഇത് ബുദ്ധി വര്‍ദ്ധിപ്പിക്കാനും ഓര്‍മ്മകള്‍ ശക്തമാക്കുകയും ചെയ്യും.
0 comments:
Post a Comment